പ്രശസ്തരായ പല ആളുകളുടേയും മെഴുക് പ്രതിമകള്‍ നിങ്ങള്‍ ചിത്രങ്ങളില്‍ കണ്ടിട്ടുണ്ടാകും. ജീവന്‍ തുടിക്കുന്ന ഇത്തരം പ്രതിമകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളാണ് വാക്സ് മ്യൂസിയം. വിദേശങ്ങളില്‍ വളരെ പ്രചാരത്തിലുള്ള വാക്സ് മ്യൂസിയങ്ങള്‍ ഇന്ത്യയിലുമുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ചില വാക്സ് മ്യൂസിയങ്ങള്‍ പരിചയപ്പെടാം
മദേഴ്സ് വാക്സ് മ്യൂസിയം, കല്‍ക്കട്ട
ഒരു കസാരയില്‍ ഇരുന്ന് പുസ്തകം വായിക്കുന്ന രബീന്ദ്രനാഥ ടാഗോര്‍, റെക്കൊര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഗാനം ആലപിക്കുന്ന കിഷോര്‍ കുമാറും ലതാ മങ്കേഷ്കറും. ഇതൊക്കെ നിങ്ങള്‍ക്ക് നേരിട്ട് കാണണമെങ്കില്‍ കല്‍ക്കട്ടയില്‍ മദേഴ്സ് വാക്സ് മ്യൂസിയം (Mother's Wax Museum) സന്ദര്‍ശിച്ചാല്‍ മതി. സുസ്താന റായ് എന്ന കലാകാരിയാണ് ഇവിടുത്തെ പ്രധാന ശില്‍പ്പി.
Timings: 12 PM to 7. 30 PM (Closed on Mondays)
Address: 6th Floor Finance Centre, New Town, Kolkata

സുനില്‍ സെലിബ്രിറ്റി വാക്സ് മ്യൂസിയം, ലോണാവ്‌ല
രാഷ്ട്രീയപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഇവരൊക്കെ ഒന്നിച്ച് നിരന്ന് നില്‍ക്കുന്നത് കാണണമെങ്കില്‍ ലോണാവ്‌ലയിലെ സുനില്‍ സെലിബ്രിറ്റി വാക്സ് മ്യൂസിയം (Sunil's Celebrity Wax Museum) സന്ദര്‍ശിച്ചാല്‍ മതി. ശിവജി, വാജ്‌പോയ്, എ ആര്‍ റഹ്മാന്‍, ഹിറ്റ്ലര്‍, അണ്ണഹസാര തുടങ്ങി പ്രഭുദേവ വരെ ഇവിടെ നിരന്ന് നില്‍ക്കുന്നത് കാണാം.
Timings: 9 AM to 9.30 PM (All Days)
Address: Main Bazaar Road, Lonavala

Photo Courtesy: celebritywaxmuseum
വാക്സ് മ്യൂസിയം - കന്യാകുമാരി
നിങ്ങള്‍ രജനീകാന്തിന്റെ കടുത്ത ആരാധനകനോണോ? രജനീകാന്തിന്റെ ജീവന്‍ തുടിക്കുന്ന പ്രതിമ കാണാന്‍ കന്യാകുമാരിയിലെ ബേവാച്ച് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വാക്സ് മ്യൂസിയം സന്ദര്‍ശിച്ചാല്‍ മതിയാകും. ജാക്കിചാന്‍, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരുടെ പ്രതിമകളും ഇവിടെയുണ്ട്.
Timings: 8 AM to 6.30 PM (Holiday on Sunday)
Address: Baywatch Amusement Park, Kanyakumari

Photo Coutresy: celebritywaxmuseum
ദേവ് ഭൂമി വാക്സ് മ്യൂസിയം, മസൂരി
ലോകത്തെ ഏറ്റവും പ്രാസ്തരായ ആളുകള്‍ നിരന്ന് നിന്നാല്‍ എങ്ങനെയുണ്ടാകും. അത്തരത്തില്‍ ഒരു കാഴ്ച കാണാന്‍ മസൂരിയിലേക്ക് യാത്ര പോകണം. മസൂരിയിലെ ദേവ് ഭൂമി വാക്സ് മ്യൂസിയം സന്ദര്‍ശിച്ചാല്‍ ജവര്‍ഹര്‍ലാന്‍ നെഹ്രു, സ്വാമിവിവേകാനന്ദന്‍, ഹിറ്റ്ലര്‍, ഐസ്റ്റീന്‍ തുടങ്ങിയവര്‍ മുതല്‍ ഒബാമയും മോദിയും വരെ ഒരുമിച്ച് നില്‍ക്കുന്നത് കാണാം. മുസൂരിയിലെ കമ്പനി ഗാര്‍ഡനില്‍ ആണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











