Search
  • Follow NativePlanet
Share
» »കൊട്ടാരത്തില്‍ കയറി കാഴ്ചകള്‍ കണ്ടാലോ?

കൊട്ടാരത്തില്‍ കയറി കാഴ്ചകള്‍ കണ്ടാലോ?

കേരളത്തിലെ പ്രശസ്തമായ കൊട്ടാരങ്ങൾ നമുക്ക് പരിചയപ്പെടം. ഇവയിൽ കവടിയാർ കൊട്ടാരം ഒഴികെ മറ്റെല്ലാ കൊട്ടാരങ്ങളും നമുക്ക് സന്ദർശിക്കാവുന്നതാണ്

By Maneesh

നാടുവാഴികളുടെ കാലമുണ്ടായിരുന്നു കേരളത്തില്‍. അന്ന് നിരവധി നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു കേരളം. നാടുവാഴികളെ ചിലരൊക്കെ രാജവെന്ന് വിളിച്ചു. മറ്റ് ചിലയിടങ്ങളില്‍ മഹാരാജാവായി. അവര്‍ താമസിക്കാനും ഭരണനിര്‍വഹണം നടത്താനുമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ അതിനെ കൊട്ടാരമെന്നും വിളിച്ചു.

നിരവധി നാട്ടുരാജ്യങ്ങളുണ്ടായിരുന്ന കേരളത്തിൽ, അതിനാൽ നിരവധി കൊട്ടാരങ്ങളും നിർമ്മിക്കപ്പെട്ടു. രാജഭരണം അവസാനിച്ചപ്പോൾ ഈ കൊട്ടാരങ്ങളിൽ പലതും മ്യൂസിയങ്ങളായി മാറി. ചില കൊട്ടാരങ്ങളെ ഹോട്ടലുകളാക്കി.

കേരളത്തിലെ പ്രശസ്തമായ കൊട്ടാരങ്ങൾ നമുക്ക് പരിചയപ്പെടം. ഇവയിൽ കവടിയാർ കൊട്ടാരം ഒഴികെ മറ്റെല്ലാ കൊട്ടാരങ്ങളും നമുക്ക് സന്ദർശിക്കാവുന്നതാണ്.

ബോൾഗാട്ടി പാലസ്

ബോൾഗാട്ടി പാലസ്

1744ൽ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്. കൊച്ചിയ്ക്ക് അടുത്തുള്ള മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്.
Photo Courtesy: Challiyan

ബോൾഗാട്ടി പാലസ്

ബോൾഗാട്ടി പാലസ്

മനോഹരമായ കടല്‍ക്കാഴ്ചകള്‍ ലഭ്യമാകുന്ന തരത്തിലാണ് ബോള്‍ഗാട്ടി പാലസിന്റെ പൂന്തോട്ടങ്ങള്‍ പണിതിരിക്കുന്നത്. ഇന്ന് നഗരത്തിലെ പ്രശസ്തമായ റിസോര്‍ട്ട് ഹോട്ടലാണ് ബോള്‍ഗാട്ടി പാലസ്.
Photo Courtesy: Ranjithsiji

ബോൾഗാട്ടി പാലസ്

ബോൾഗാട്ടി പാലസ്

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഒരു ഹോട്ടലും ഗോള്‍ഫ് കോഴ്‌സും പ്രത്യേകമായ ഹണിമൂണ്‍ കോട്ടേജുകളും ഇവിടെയുണ്ട്.
Photo Courtesy: Ranjithsiji

ബോൾഗാട്ടി പാലസ്

ബോൾഗാട്ടി പാലസ്

ബോൾഗട്ടി പാലസിലെ നീന്തൽക്കുളം

Photo Courtesy: Ranjithsiji

ബോൾഗാട്ടി പാലസ്

ബോൾഗാട്ടി പാലസ്

ബോൾഗാട്ടി പാലസ് രാത്രിയിലെ ഒരു കാഴ്ച
Photo Courtesy: Renikk

ഹിൽ പാലസ്

ഹിൽ പാലസ്

കൊച്ചിരാജാവിന്റെ കൊട്ടാരമായിരുന്ന ഹിൽപാലസ് നിർമ്മിച്ചത് 1865ൽ ആണ്
Photo Courtesy: Gokulvarmank

ഹിൽ പാലസ്

ഹിൽ പാലസ്

ആർക്കിയോളജി വകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരം ഇപ്പോൾ ഒരു ആർക്കിയോളജി മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയമാണ് ഈ കൊട്ടാരം.

Photo Courtesy: M Brooks

കനകക്കുന്ന് കൊട്ടാരം

കനകക്കുന്ന് കൊട്ടാരം

തിരുവനന്തപുരത്തെ പ്രധാന സാംസ്കാരിക കേന്ദ്രമാണ് കനകക്കുന്ന് കൊട്ടാരം. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരം നിർമ്മിച്ചത് ശ്രീ മൂലം തിരുനാൾ മഹാരാജാവാണെന്നാണ് കരുതുന്നത്.

Photo Courtesy: Sajiv Vijay

കിളിമാനൂർ പാലസ്

കിളിമാനൂർ പാലസ്

രാജരവിവർമ്മ ജനിച്ച സ്ഥലമാണ് കിളിമാനൂർ പാലസ്. 1753ൽ ആണ് ഇന്ന് നിലവിലുള്ള ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Irarum

കിളിമാനൂർ പാലസ്

കിളിമാനൂർ പാലസ്

കിളിമാനൂർ പാലസിന് സമീപത്തെ നാടക ശാല.

Photo Courtesy: Fotokannan

കിളിമാനൂർ പാലസ്

കിളിമാനൂർ പാലസ്

ഈ മുറിയിൽ ഇരുന്നാണ് രാജാരവി വർമ്മ ചിത്രം വരച്ചിരുന്നത്. അദ്ദേഹം മരിച്ചതും ഇവിടെ വച്ചാണ്.

Photo Courtesy: Irarum

കൊല്ലങ്ങോട് പാലസ്

കൊല്ലങ്ങോട് പാലസ്

തൃശൂരിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തൃശൂരിലെ പ്രശസ്തമായ ആർട്ട് മ്യൂസിയമാണ് ഇപ്പോൾ ഈ കൊട്ടാരത്തിൽ.
Photo Courtesy: Edukeralam

കവടിയാർ കൊട്ടാരം

കവടിയാർ കൊട്ടാരം

തിരുവനന്തപുരത്താണ് കവടിയാർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മൂലം തിരുനാൾ മഹാരാജാവ് തന്റെ മരുമകളായിരുന്ന സേതു പാർവതി ഭായ് തമ്പുരാട്ടിക്ക് 1915ൽ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Manu rocks

കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം

ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്
Photo Courtesy: Appusviews

കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം

തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.
Photo Courtesy: Appusviews

കുതിരമാളിക

കുതിരമാളിക

കുതിരമാളിക എന്നറിയപ്പെടുന്ന പുത്തൻമാളിക കൊട്ടാരം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ്.

Photo Courtesy: Dinakarr

കുതിരമാളിക

കുതിരമാളിക

സ്വാതിതിരുനാൾ രാമവർമ്മയാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.

Photo Courtesy: Kerala Tourism

മട്ടാഞ്ചേരി കൊട്ടാരം

മട്ടാഞ്ചേരി കൊട്ടാരം

കൊച്ചി മട്ടാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ഡച്ച് കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്.

Photo Courtesy: P.K.Niyogi

മട്ടാഞ്ചേരി കൊട്ടാരം

മട്ടാഞ്ചേരി കൊട്ടാരം

പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കൊട്ടാരം കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് സമ്മാനമായി നൽകിയതാണ്.

Photo Courtesy: P.K.Niyogi

പന്തളം കൊട്ടാരം

പന്തളം കൊട്ടാരം

പത്തനംതിട്ട ജില്ലയിലെ പന്തളത്ത് അച്ചൻകോവിലാറിന്റെ കരയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധമുള്ള പന്തളം രാജകുടുംബത്തിന്റേതാണ് ഈ കൊട്ടാരം

Photo Courtesy: Anoopan

ശക്തൻതമ്പുരാൻ പാലസ്

ശക്തൻതമ്പുരാൻ പാലസ്

തൃശൂർ നഗരത്തിലാണ് ശക്തൻതമ്പുരൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ്മ തമ്പുരാൻ 1795ൽ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Sibyav

ശക്തൻതമ്പുരാൻ പാലസ്

ശക്തൻതമ്പുരാൻ പാലസ്

വടക്കേക്കര കൊട്ടാരം എന്ന് അറിയപ്പെടുന്ന ഈ കൊട്ടാരം ഡച്ച് സ്റ്റൈലിലാണ് നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Er.jjoy

ആറൻമുള കൊട്ടാരം

ആറൻമുള കൊട്ടാരം

ഇരുന്നൂറ് വർഷത്തോളം പഴക്കമുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ടയിലെ ആറൻമുള ഗ്രാമത്തിലാണ്. ആറന്മുള വടക്കേക്കൊട്ടരം എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്.

Photo Courtesy: Ajithchandra

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+