പുതിയ വർഷത്തിലെ ഒരു മാസം കടന്നു പോയി. വന്നതിനേക്കാൾ വേഗത്തിൽ പോയ ജനുവരി കഴിഞ്ഞ് ഇതാ ഫെബ്രുവരിയും ഇങ്ങെത്തി. ജനുവരി പോലെ തന്നെ കൈനിറയെ പരിപാടികളും ആഘോഷങ്ങളും ഉത്സവങ്ങളും ഒക്കെയായാണ് ഫെബ്രുവരിയും എത്തിയിരിക്കുന്നത്. കാലാവസ്ഥയിലെ ചില മാറ്റങ്ങൾ മാറ്റിനിർത്തിയാൽ യാത്ര ചെയ്യാൻ പറ്റിയ സമയമാണിത്.
കാര്യമായ അവധികളൊന്നും ഇല്ലാത്ത മാസമാണ് ഫെബ്രുവരി. എന്നാലോ രാജ്യത്തിന്‍റെ പലഭാഗങ്ങളിലായി പല ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സമയം. വാരാന്ത്യങ്ങൾ ക്രമീകരിച്ചാൽ നിരവധി യാത്രകളും പ്രിയപ്പെട്ട ഇടങ്ങളും കണ്ടുവരാം. ഇതാ ഫെബ്രുവരിയിലെ വാരാന്ത്യങ്ങൾ, അവധികള്, ആഘോഷങ്ങൾ എന്നിവ ഏതൊക്കെയെന്ന് നോക്കാം.

ഫെബ്രുവരി 2025- കേരളാ പൊതുഅവധികൾ
കേരളത്തിൽ ഫെബ്രുവരി മാസത്തിൽ 26 മഹാശിവരാത്രി ദിനത്തിൽ മാത്രമാണ് പൊതുഅവധിയുള്ളത്. ചെറിയ യാത്രകൾ പ്ലാൻ ചെയ്യാനും അടുത്തുള്ള സ്ഥലങ്ങൾ പോയി വരാനും ഒക്കെ ഈ ദിവസം ഉപയോഗിക്കാം.
ഫെബ്രുവരി 2025- കർണ്ണാടക പൊതുഅവധികൾ
ഈ ഫെബ്രുവരിയിൽ കർണ്ണാടകയിലും ഒരു പൊതുഅവധി മാത്രമാണുള്ളതത്. 26 മഹാ ശിവരാത്രി. ഇത് ബുധനാഴ്ചയാണ് വരുന്നത്. ക്ഷേത്ര ദർശനം, തീർത്ഥാടനം, ശിവക്ഷേത്രങ്ങളിലേക്കുള്ള യാക്രകൾ തുടങ്ങിയ കാര്യങ്ങളാണ് ഈ ദിവസങ്ങളിൽ വിശ്വാസികൾ ചെയ്യുന്നത്. ഒറ്റ ദിവസ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ ദിവസം ഉപയോഗപ്പെടുത്താം.
ഫെബ്രുവരി 2025 നീണ്ട വാരാന്ത്യം
നീണ്ടു വാരാന്ത്യം എന്നു പറയാൻ പറ്റുന്ന ദിവസങ്ങൾ ഫെബ്രുവരി മാസത്തിലില്ലെങ്കിലും കുറച്ച് ലീവ് എടുക്കാൻ പറ്റിയാൽ നീണ്ട യാത്രകൾക്ക് മാറ്റിയെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കാം. ഇതിനായി നാല് ദിവസം ലീവ് എടുക്കേണ്ടി വരും. വാരാന്ത്യങ്ങളും അവധിയും കൂട്ടി ബാക്കി അഞ്ച് ദിവസവും കിട്ടും. ശിവരാത്രി ദിവസമായ ഫെബ്രുവരി 26 ബുധനാഴ്ച കണക്കാക്കിയാണ് ഇത് പ്ലാൻ ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 22 ശനി - അവധി
23 ഞായർ - അവധി
24 തിങ്കൾ - ലീവ് എടുക്കുക
25 ചൊവ്വ - ലീവ് എടുക്കുക
26 ബുധൻ ശിവരാത്രി - അവധി
27 വ്യാഴം - ലീവ് എടുക്കുക
28 വെള്ളി - ലീവ് എടുക്കുക
മാർച്ച് 1 - ശനി അവധി
മാർച്ച് 2 - ഞായർ അവധി, എന്നിങ്ങനെയാണ് പ്ലാൻ. ഇതനുസരിച്ച് നിങ്ങൾക്ക് 9 ദിവസം ആഘോഷിക്കാനും യാത്രകൾക്കും ഒക്കെയായി കിട്ടും.
ഫെബ്രുവരിയിലെ കേന്ദ്ര സർക്കാർ അവധികൾ
ഫെബ്രുവരി 2 - ബസന്ത് പഞ്ചമി / ശ്രീ പഞ്ചമി
ഫെബ്രുവരി 12 - ഗുരു രവിദാസിൻ്റെ ജന്മദിനം
ഫെബ്രുവരി 23 - സ്വാമി ദയാനന്ദ സരസ്വതി ജയന്തി
ഫെബ്രുവരി 26 - മഹാശിവരാത്രി എന്നിവയാണ്.
ഫെബ്രുവരി ബാങ്ക് അവധികൾ
ഫെബ്രുവരിയിൽ ബാങ്കുകൾക്ക് ആകെ 13 ദിവസമാണ് അവധിയുള്ളത്. പൊതുഅവധി കൂടാതെ, പ്രാദേശിക അവധികളും ആഘോഷങ്ങളുടെ അവധികളും ഈ മാസം വരുന്നുണ്ട്.
ഫെബ്രുവരി 2 : ഫെബ്രുവരിയിലെ ആദ്യത്തെ ഞായറാഴ്ച
ഫെബ്രുവരി 3 : ത്രിപുരയിൽ സരസ്വതി പൂജ
ഫെബ്രുവരി 8 : രണ്ടാം ശനിയാഴ്ച
ഫെബ്രുവരി 9: ഞായാറാഴ്ച
ഫെബ്രുവരി 11 : തൈപ്പൂയം, തമിഴ്‌നാട്ടിൽ ബാങ്കുകൾക്ക് അവധി
ഫെബ്രുവരി 12 : ഗുരു രവി ദാസ് ജന്മദിനം, ഹിമാചൽ പ്രദേശിൽ ബാങ്കുകൾക്ക് അവധി
ഫെബ്രുവരി 15- 2025 : ലൂയി എൻഗൈ നി, മണിപ്പൂരിൽ ബാങ്കുകൾക്ക് അവധി
ഫെബ്രുവരി 16 : ഞായറാഴ്ച
ഫെബ്രുവരി 20: അരുണാചൽ പ്രദേശിന്റെയും മിസോറാമിന്റെയും സംസ്ഥാന രൂപീകരണ ദിനം
ഫെബ്രുവരി 22: മാസത്തിലെ നാലാം ശനിയാഴ്ച
ഫെബ്രുവരി 23 : ഞായറാഴ്ച
ഫെബ്രുവരി 265 : മഹാശിവരാത്രി
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












