ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളത് വാസ്തവമാണെന്ന് മനസിലാകുന്നത് ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ നടക്കുമ്പോഴാണ്. ഇന്ത്യ എന്താണെന്ന് അറിയാൻ ഇന്ത്യയിലെ ഗ്രാമത്തെ അറിയണം. അതുകൊണ്ടാണ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള ഇന്ത്യൻ ടൂറിസം വളർന്നു കൊണ്ടിരിക്കുന്നത്.
നഗരജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നമുക്ക് ഗ്രാമീണ അനുഭവം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാതെ ഗ്രാമീണതയുടെ തുടിപ്പുകൾ സഞ്ചാരികൾക്ക് അനുഭവിക്കാൻ ഒരു അവസരം നൽകുകയാണ്, ഔർ നേറ്റീവ് വില്ലേജ് എന്ന എന്ന ഇക്കോ റിസോർട്ട്. ബാംഗ്ലൂരിലെ ഹെസാർഗട്ടയിലാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
സഞ്ചാരികൾക്ക് ഗ്രാമീണമായ ഒരു അനുഭവം നൽകുക എന്നതാണ് റിസോർട്ടിന്റെ ഉദ്ദേശം. ബുള്ളക്ക് കാർട്ട് റൈഡിംഗ് (കാളവണ്ടി യത്ര), പട്ടം പറപ്പിക്കൽ, ഫാമിംഗ്, വില്ലേജ് ഗെയിംസ്, നീന്തൽ തുടങ്ങിയ ആക്റ്റിവിറ്റികളാണ് ഇവിടെ പ്രധാനമായിട്ടുള്ളത്.
ഇവിടുത്തെ രാത്രികൾ എപ്പോഴും സംഗീതമയമായിരിക്കും. നിങ്ങൾ ഒരു ഗായകനോ സംഗീതജ്ഞനോ ആണെങ്കിൽ നിങ്ങൾക്ക് ഇവിടെ പെർഫോം ചെയ്യാനുള്ള അവസരവും ഉണ്ട്. ഇതുകൂടാതെ കന്നഡത്തനിമ വെളിവാക്കുന്ന നാടൻ കലപാരിപാടികളും സാംസ്കാരിക കലാപരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. ഇതും നിങ്ങളെ ഗൃഹാതുരമായ ആ ഭൂതകാലത്തിലേക്ക് കോണ്ട് ചെന്നെത്തിക്കും.
സി രാംകുമാർ, ലളിതാ രാം കുമാർ എന്നിവരാണ് ഈ ആശയം നടപ്പാക്കുകയും ഭംഗിയായി നടത്തിക്കൊണ്ടുപോകുകയും ചെയുന്നത്. ഇവിടുത്തെ ചില ആക്റ്റിവിറ്റികൾ നമുക്ക് കാണാം.
പശുവിനെ കറക്കാൻ അറിയാമോ?
കാളവണ്ടി യുഗം
ഗ്രാമീണമായ ആ പ്രണയം
ആനന്ദം നിറയട്ടെ



Click it and Unblock the Notifications












