ഒരു വശത്ത് നിരന്നു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍, ബീച്ചുകള്‍, ദ്വീപുകള്‍ പിന്നെ വായില്‍ കപ്പലോടിക്കുന്ന തരത്തിലുള്ള രുചിഭേദങ്ങളും. ഇനി മറുവശത്തേയ്ക്ക് ചെന്നാലോ..കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ നിറങ്ങളില് കുളിച്ചു നില്‍ക്കുന്ന ആഘോഷങ്ങള്‍. ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന ഈ ആഘോഷങ്ങള്‍ എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഫോട്ടോഗ്രഫിയില്‍ താലപര്യമുള്ളവര്‍ക്കാണെങ്കില്‍ ഒരുനിമിഷം പോലും വെറുതെ നില്‍ക്കുവാനില്ലാതെ ക്ലിക്ക് ചെയ്യുവാന്‍ തരത്തിലുള്ള കാഴ്ചകളായിരിക്കും ഈ ആഘോഷങ്ങള്‍ സമ്മാനിക്കുക. ഓരോ ഫോട്ടോഗ്രാഫറും ഒരിക്കലെങ്കിലും പങ്കെടുത്തിരിക്കേണ്ട ഇന്ത്യയിലെ ഏറ്റവും മികച്ച് ആഘോഷങ്ങള്‍ പരിചയപ്പെടാം...
ഹോളി
റാന്‍ ഓഫ് കച്ച്
ഗുജറാത്തിന്‍റെ സംസ്കാരം കലകളിലൂടെയും നൃത്തങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും വെളിപ്പെടുത്തുന്ന ഇവിടെ റാന്‍ ഓഫ് കച്ച് ഉത്സവ് നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച് ഫെബ്രുവരിയോടെ സമാപിക്കും.
ഹോട്ട് എയര്‍, ഒട്ടകസവാരി തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം.
സണ്‍ബേണ്‍ ഫെസ്റ്റിവല്‍
സംഗീതം ആസ്വദിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ആഘോഷങ്ങളിലൊന്നാണ് ഗോവയില്‍ നടക്കുന്ന സണ്‍ബേണ്‍ ഫെസ്റ്റിവല്‍. ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലാണിത്. ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഹോണ്‍ബില്‍ ഫെസ്റ്റിവല്‍
PC:Vikramjit Kakati
https://en.wikipedia.org/wiki/Hornbill_Festival#/media/File:Hornbill_Festival,_Pix_by_Vikramjit_Kakati.jpg
ഫയര്‍ഫ്ലൈ ഫെസ്റ്റിവല്‍
പ്രകൃതി ഒരുക്കിയിരിക്കുന്ന അപൂര്‍വ്വ കാഴ്ചകള്‍ തേടിനടക്കുന്ന സഞ്ചാരിയും ഫോട്ടോഗ്രാഫറും ചേര്‍്ന ഒരാളാണ് നിങ്ങളെങ്കില്‍ ഫയര്‍ഫ്ലൈ ഫെസ്റ്റിവലിന് പോകാം. മുംബൈയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെ പുരുഷ്വാഡി എന്ന സ്ഥലത്താണ് മാജിക് എന്നുതന്നെ വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഫയര്‍ഫ്ലൈ ഫെസ്റ്റിവല്‍ നടക്കുന്നത്. ഇവിടുത്തെ പ്രത്യേകമാ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണമാണ് ഇവിടേക്ക് ഫയര്‍ഫ്ലൈസ് ആകൃഷ്ടരായി എത്തുന്നത്. ഇതിനോട് ചേര്‍ന്നുള്ള രാജ്മാച്ചി, ഇഗ്താപുരി, മാല്‍ഷേജ്ഘട്ട്, പ്രബല്‍മാച്ചി തുടങ്ങിയ ഇടങ്ങളിലേക്കുള്ള ഹൈക്കിങിലും ഈ ഫയര്‍ഫ്ലൈസിനെ കാണാം.
മേയ്-ജൂണ്‍ മാസങ്ങളിലാണ് ഈ ഫെസ്റ്റിവല്‍ നടക്കുന്നത്.
ഓണം
മലയാളികളുടെ ദേശീയ ആഘോഷമാണ് ഓണം. പൂക്കളവും സദ്യയും മാവേലിയും ഒക്കെയുള്ള ആഘോഷത്തെക്കുറിച്ച് ഒരു മലയാളി ഫോട്ടോഗ്രാഫറോട് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല. ഓണസദ്യയുടെയും പുലികളിയും ഒക്കെയായി ആഘോഷമാക്കി ഫോട്ടോഎടുക്കുവാനുള്ള അവസരം ഇവിടെയുണ്ട്.
തൃശൂരിലെ പുലികളി, തൃപ്പൂണിത്തുറയിലെ അത്തിച്ചമയം തുടങ്ങിവയാണ് ഓണത്തില്‍ നഷ്ടപ്പെടുത്തുവാനേ പാടില്ലാത്ത കാര്യങ്ങള്‍.
ചൗവു നൃത്തം
ഹെമിസ് ഫെസ്റ്റിവല്‍
ബുദ്ധമതവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് ഹെമിസ് ഫെസ്റ്റിവല്‍. ഏകദേശം 200 വര്‍ഷത്തോളം പഴക്കം ഈ ആഘോഷത്തിനുണ്ട്. മുഖംമൂടി ധരിച്ച് ലാമമാര്‍ നടത്തുന്ന ഈ ആഘോഷം ഗുരു പത്മസംഭവയുടെ ജന്മദിനത്തിലാണ് നടക്കുന്നത്.
ബുദ്ധമത ആചാരങ്ങളും സംസ്കാരവും പഠിക്കാൻ ഏറ്റവും നല്ലൊരു സൗകര്യം കൂടിയാണ് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയുക എന്നത്. ഈ ആഘോഷത്തിൽ ഏറെ പ്രശസ്തമായ ഒന്നാണ് ബുദ്ധസന്യാസിമാരും അവിടത്തെ ആളുകളും ചേർന്ന് നടത്തുന്ന മുഖമൂടി നൃത്തം.
https://commons.wikimedia.org/wiki/Category:Hemis_Monastery#/media/File:Hemismonastery78.jpg



Click it and Unblock the Notifications












