2023 ലെ ആദ്യ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കുവാനൊരുങ്ങുകയാണ് ലോകം. ഈ വർഷം പ്രത്യക്ഷമാകുന്ന രണ്ടു ചന്ദ്രഗ്രഹണങ്ങളിൽ ആദ്യത്തേത് മേയ് 5ന് നടക്കും. എന്നത്തെയും പോലെ കൗതുകപ്പെടുത്തുന്ന ആകാശ വിസ്മയത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. പലതരം വിശ്വാസങ്ങളും ആചാരങ്ങളും ഗ്രഹണവുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ടെങ്കിലും അതിലെല്ലാമുപരിയായി കൗതുകമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ഭൂമിയെ പരിക്രമണം ചെയ്യുന്നതിനിടയിൽ ചന്ദ്രന്‍ ഭൂമിയുടെ നിഴലിലൂടെ കടന്നു പോകുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. കടന്നു പോകുന്ന വിധമനുസരിച്ച് പലതരത്തിലുള്ള ഗ്രഹണങ്ങൾ കാണാമെങ്കിലും ഈ വർഷത്തിലെ ആദ്യ ഗ്രഹണം പെനംബ്രൽ ചന്ദ്രഗ്രഹണം അഥവാ അല്‍പഛായ ചന്ദ്രഗ്രഹണം ആണ് സംഭവിക്കുന്നത്. ഭാഗികമായി നിഴൽ മൂടിയ ഗ്രഹണമെന്നും ഇതിനെ പറയാം.

PC:Zoltan Tasi/Unsplash
നാല് ഗ്രഹണങ്ങൾ
2023 ൽ ആകെ നാല് ഗ്രഹണങ്ങളാണ് നടക്കുന്നത്. ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 20ന് നടന്നു. അപൂർവ്വമായ ഹൈബ്രിഡ് ഗ്രഹണമാണ് ഇത്തവണയുണ്ടായത്. ഒരു ആന്യുലാർ എക്ലിപ്സും സമ്പൂർണ്ണ സൂര്യഗ്രഹണവും കൂടിച്ചേർന്ന് ചന്ദ്രന്റെ നിഴൽ ഭൂമിക്ക് കുറുകെ വരുമ്പോഴാണ് ഹൈബ്രിഡ് സോളാർ എക്ലിപ്സ് സംഭവിക്കുന്നത്
രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14 ശനിയാഴ്ചയും രണ്ടാമത്തെ ചന്ദഗ്രഹണം ഒക്ടോബർ 29 ഞായറാഴ്ചയും നടക്കും.
എന്താണ് പെനുംബ്രൽ ചന്ദഗ്രഹണം
ഭാഗികമായി ചന്ദ്രൻ നിഴലിൽ മൂടിക്കിടക്കുന്ന ഗ്രഹണമാണ് പെനുംബ്രല്‍ ഗ്രഹണം. ഇത് സംഭവിക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലത്തിന്റെ 90 ശതമാനം ഭാഗവും ഭൂമിയുടെ നിഴലാൽ മൂടപ്പെട്ടു കിടക്കും. കാഴ്ചയിൽ ഭാഗികമായി നിഴൽ മൂടിക്കിടക്കുമെങ്കിലും ഇത് തിരിച്ചറിയുക എളുപ്പമല്ല. മാത്രമല്ല, നിഴലിന്‍റെ പുറംഭാഗം മാത്രമേ നമുക്ക് ദൃശ്യമാവുകയുള്ളൂ. നമ്മുടെ ആകാശം എത്രത്തോളം വ്യക്തമായിരിക്കുന്നുവോ അത്രത്തോളം വ്യക്തമായി ഗ്രഹണം നമുക്ക് കാണാം.
മേയ് അഞ്ചിലെ ചന്ദ്രഗ്രഹണം എവിടെയൊക്കെ കാണാം : യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്ലാന്‍റിക്, ഇന്ത്യൻ ഓഷ്യൻ, അന്‍റാർട്ടിക്ക എന്നിവിടങ്ങളിൽ ഈ ഗ്രഹണം കാണാം. രാത്രിയിൽ ആകാശം വ്യക്തമാണങ്കിൽ മിക്കയിടങ്ങളിലും ഇത് കാണാം. ന്യൂ ഡല്‍ഹി, ബെംഗളുരു തുടങ്ങിയ സ്ഥലങ്ങളിലും ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം ദൃശ്യമാകും. ചിലയിടങ്ങളില്‍ ഗ്രഹണം മുഴുവനായും കാണുവാൻ സാധിക്കുമെങ്കിലും മറ്റു ചില സ്ഥലങ്ങളിൽ ഭാഗികമായി, അതായത് ചന്ദ്രൻ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നത് മാത്രമേ കാണുവാൻ കഴിയൂ.
ഗ്രഹണ സമയം
ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈമിൽ മേയ് അഞ്ചാം തിയതി രാവിലെ 10.1ന് തുടങ്ങുന്ന ചന്ദ്രഗ്രഹണം 12.22ന് (EST) അതിന്‍റെ പരമാവധി ഗ്രഹണത്തിൽ എത്തും. തുടർന്ന് 14.31 (IST)യിൽ ചന്ദ്രഗ്രഹണം അവസാനിക്കും. 4 മണിക്കൂർ 18 മിനിറ്റാണ് ഇതിന്റെ പരമാവധി ദൈർഘ്യം.
യുടിസി (UTC) സമയം നോക്കുകയാണെങ്കിൽ മേയ് 5ന് 15:14:11 ന് തുടങ്ങുന്ന ഗ്രഹണം 17:22:59 ന് അതിന്‍റെ മൂർധന്യത്തിൽ എത്തുകയും 19:31:45ന് അവസാനിക്കുകയും ചെയ്യും.
ബെംഗളുരുവില്‍ 20:44:11 ന് തുടങ്ങുന്ന ഗ്രഹണം 22:52:59 ന് അതിന്റെ പരമാവധിയിൽ എത്തുകയും മേയ് ആറ് രാത്രി 01:01:45 ന് അവസാനിക്കുകയും ചെയ്യും. ഈ ഗ്രഹണം നടക്കുമ്പോൾ ചന്ദ്രൻ ചക്രവാളത്തിന് മുകളിലായതിനാൽ ബെംഗളുരുവിൽ ഈ ഗ്രഹണം മുഴുവനായും ദൃശ്യമാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













