2021 ലെ ആദ്യ സൂര്യഗ്രഹണത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം... ആകാശക്കാഴ്തകളില്‍ ഇന്നും കൗതുകം നിറയ്ക്കുന്ന സൂര്യഗ്രഹണം ജൂണ്‍ 10 ന് ആണ് സംഭവിക്കുന്നത്. ഈ വർഷം ആകെ നാല് ഗ്രഹണങ്ങളാണ് നടക്കുന്നത് - രണ്ട് ചാന്ദ്രദ്കഹണവും രണ്ട് സൂര്യഗ്രഹണവും- ഇതിലെ ആദ്യ ചന്ദ്രഗ്രഹണം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അതുതന്നെ അപൂര്‍വ്വമായ സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍. പൂര്‍ണ്ണ ഗ്രഹണം എന്നിങ്ങനെ വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ആദ്യ ചന്ദ്രഗ്രഹണം. ഇതിനു ശേഷമെത്തുന്ന ആദ്യ വാര്‍ഷിക സൂര്യഗ്രഹണം കണ്ണുകള്‍ക്ക് വിരുന്നായിരിക്കുമെന്നതിനാല്‍ ഇതിനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകവും ആളുകളും.
സൂര്യഗ്രഹണം സംഭവിക്കുന്നത്
വാര്‍ഷിക സൂര്യഗ്രഹണം
റിംഗ് ഓഫ് ഫയർ രൂപം കൊള്ളുന്നതിങ്ങനെ
2021ലരെ വാർഷിക സൂര്യഗ്രഹണം ജൂണ്‍ പത്തിന് ഉച്ചയ്ക്ക് 01:42 PM (IST) ന് ആരംഭിച്ച് 06:41 വരെ ദൃശ്യമാകും. പൂർണ സൂര്യഗ്രഹണം അഥവാ റിങ് ഓഫ് ഫയർ ഏകദേശം 4 മിനുറ്റുകളോളം സമയം ദൈര്‍ഘ്യമുള്ളതാണ്.
എവിടെയൊക്കെ പ്രത്യക്ഷമാകും
സൂര്യഗ്രഹണം അതിന്റെ പൂര്‍ണ്ണതയിലെത്തുമ്പോള്‍ ഗ്രീന്‍ലന്‍ഡിലുള്ളവര്‍ക്ക് റിങ് ഓഫ് ഫയര്‍ കാണുവാന്‍ സാധിക്കും. സൈബീരിയയിലും ഉത്തരധ്രുവത്തിലും ഇത് ദൃശ്യമാകും. കിഴക്കൻ തീരത്തിനും അപ്പർ മിഡ്‌വെസ്റ്റ് ആളുകൾക്കും സൂര്യോദയത്തിനുശേഷം അതിന്റെ ഒരു കാഴ്ച ലഭിക്കും,



Click it and Unblock the Notifications












