Search
  • Follow NativePlanet
Share
» »വിമാനം വൈകിയോ ? പൈസ ഇങ്ങോട്ട് കിട്ടും; കാൻസലായാലും ആധി വേണ്ട, ചെയ്യേണ്ടത് ഇത്ര മാത്രം

വിമാനം വൈകിയോ ? പൈസ ഇങ്ങോട്ട് കിട്ടും; കാൻസലായാലും ആധി വേണ്ട, ചെയ്യേണ്ടത് ഇത്ര മാത്രം

രംഗം 1: ഒരുപാട് നാടായി പ്ലാൻ ചെയ്ത ഒരു യാത്ര. കാത്തിരുന്ന് ഒടുവിൽ ടിക്കറ്റ് ബുക്ക് ചെയ്തു, ഹോട്ടൽ, ക്യാബ്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്... എല്ലാം സെറ്റ്. അങ്ങനെ കാത്തിരുന്ന യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറിയുന്നത് നിങ്ങൾ പോകേണ്ട വിമാനം റദ്ദാക്കി. എന്ത് ചെയ്യും?

രംഗം 2: ഡൽഹിയിലേക്ക് പ്ലാൻ ചെയ്ത യാത്ര... അതിരാവിലെ വിമാനത്താവളത്തിലെത്തി, ബോർഡിങ് പാസുമായി നിൽക്കുന്നു. പെട്ടന്നാണ് വിമാനത്താവളത്തില്‍ അറിയിപ്പ് എത്തിയത്. നിങ്ങളുടെ വിമാനം വൈകും എന്ന്. ചെലപ്പോൾ ക്യാൻസൽ ചെയ്യാനും സാധ്യതയുണ്ടെന്ന്. എന്തു ചെയ്യും?
ഇങ്ങനെ അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ എന്തുചെയ്യണം എന്ന് പലപ്പോഴും ആളുകൾക്ക് അറിയില്ല. എന്നാൽ യാത്രക്കാരെ സഹായിക്കാന് ഒരുപാട് നിയമങ്ങളും അവകാശങ്ങളും ഉണ്ട്. അതേതൊക്കെയെന്ന് നോക്കാം.

Rules And Rights Air Passenger Should Aware Of

വിമാനം താമസിച്ചാൽ എന്തു ചെയ്യും?

നിങ്ങൾ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത വിമാനം താമസിച്ചാൽ നിങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരവും നിയമസംരക്ഷണവും നിയമം നല്കുന്നു.

വിമാനം 2-4 മണിക്കൂര്‍ താമസിച്ചാൽ

നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത വിമാനം 2 മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ താമസിച്ചാൽ ചെക്ക്-ഇൻ ചെയ്ത എല്ലാ യാത്രക്കാർക്കും ഭക്ഷണവും മറ്റ് റിഫ്രഷ്മെന്‍റ്സും നല്കുവാനുള്ള ഉത്തരവാദിത്വം എയർലൈനുണ്ട്.

നാല് മണിക്കൂറിൽ കൂടുതൽ വിമാനം താമസിച്ചാൽ

നിങ്ങളുടെ വിമാനം നാലു മണിക്കൂറിലധികം വൈകുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടുണ്ടെങ്കില്‍ നിങ്ങൾ ടിക്കറ്റിന് മുടക്കിയ തുക മുഴുവനായും എയർലൈൻ റീഫണ്ട് നല്കണമെന്നാണ് നിയമം.

24 മണിക്കൂറിലധികം വിമാനം താമസിച്ചാൽ

24 മണിക്കൂറിലധികം വിമാനം താമസിച്ചാൽ ചെക്ക്-ഇൻ ചെയ്ത യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം എയർലൈൻ നല്കണമെന്നാണ് നിയമം.

വിമാനം റദ്ദാക്കിയാൽ

ഏതെങ്കിലും കാരണവശാൽ വിമാനം റദ്ദാക്കുന്നുണ്ടെങ്കില്‍ എയര്‍ലൈൻ അധികൃതർ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ച മുൻപെങ്കിലും യാത്രക്കാർക്ക് മുൻകൂർ നോട്ടീസ് നല്കേണ്ടതും അവർക്ക് മറ്റൊരു ഫ്ലൈറ്റ് ഏർപ്പെടുത്തി നല്കുകയോ അല്ലെങ്കിൽ മുഴുവൻ റീഫണ്ട് നല്കുകയോ വേണം.

2 ആഴ്ച മുതൽ 24 മണിക്കൂർ മുൻപ് വരെയുള്ള വിമാനം റദ്ദാക്കൽ

എയർലൈൻ കമ്പനി വിമാനം റദ്ദാക്കുന്ന കാര്യം 2 ആഴ്ചക്കുള്ളിലും 24 മണിക്കൂർ മുൻപ് മാത്രമാണ് യാത്രക്കാരെ അറിയിക്കുന്നതെങ്കിൽ യഥാർത്ഥ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയക്കുകയോ അല്ലെങ്കിൽ റീഫണ്ട് നല്കുകയോ വേണം.

കണക്ടിങ് ഫ്ലൈറ്റ് താമസിച്ചാൽ, റദ്ദാക്കിയാൽ

നിങ്ങളുടെ ഒരേ പിഎൻആറിൽ ഉള്ള കണക്ടിങ് ഫ്ലൈറ്റ് താമസിക്കുകയാണെങ്കിൽ മൂന്ന് മണിക്കൂറിന് മുകളിലാണെങ്കിൽ 5000 രൂപയും 4-12 മണിക്കൂർ വരെ താമസിക്കുകയാണെങ്കില്‍ 10,000 രൂപയും 12 മണിക്കൂറിലധികം താമസിക്കുകയാണെങ്കിൽ 20,000 രൂപയും പണമായി എയർലൈൻ നല്കണം.

കണക്ടിങ് ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ മുഴുവൻ തുക റീഫണ്ട് ആയും ക്യാൻസൽ ചെയ്തതിന് നഷ്ടപരിഹാരവും നല്കണം. മാത്രമല്ല, വിമാനത്താവളത്തിൽ കാത്തിരിക്കുന്നവയാണ് യാത്രക്കാരെങ്കിൽ അവർക്കുള്ള ഭക്ഷണം നല്കുക എന്നതും എയർലൈൻ ബാധ്യതയാണ്.

മേൽപ്പറഞ്ഞവ ബാധകമാകാത്ത അവസരങ്ങൾ

അതേ സമയം ഡിജിസിഎ നിയമമനുസരിച്ച് വിമാനം വൈകുന്നതും റദ്ദാക്കുന്നതും ഈ നിയമങ്ങള്ഡക്ക് കീഴിൽ വരാത്ത അവസരങ്ങളും ഉണ്ട്. എയർലൈനിന്‍റെ നിയന്ത്രണത്തിലോ പരിധിയിലോ വരാത്ത പ്രകൃതി ദുരന്തങ്ങൾ, വെള്ളപ്പൊപ്പം, ഗവൺമെന്‍റ് നിയന്ത്രണങ്ങൾ, രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര കലഹം, ലഹള, പൊട്ടിത്തെറികൾ തുടങ്ങിയവ കാരണം ഫ്ലൈറ്റ് റദ്ദാവുകയോ താമസിക്കുകയോ ചെയ്യുന്നത് ഈ പറഞ്ഞ നിയമങ്ങളിലോ നഷ്ടപരിഹാരങ്ങളിലോ ഉൾപ്പെടില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel ideas flights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+