ഡിസംബർ മാസം പകുതിയായതോടെ മറയൂർ വീണ്ടും മനോഹരിയായി മാറി. ശൈത്യകാലത്തിലേക്ക് കടന്ന് മഞ്ഞും തണുപ്പും കൂടി കുളിരണിയിക്കുന്ന അന്തരീക്ഷമാണ് ഇവിടെ കാത്തിരിക്കുന്നത്. മൂന്നാറിന് അപ്പുറത്തേയ്ക്ക് പോകാൻ സമയമുള്ള, പുത്തൻ സ്ഥലങ്ങളും അനുഭവങ്ങളും എക്സ്പ്ലോർ ചെയ്യാൻ തയ്യാറെടുക്കുന്നവർക്കായി കിടിലൻ കാഴ്ചകളാണ് ഈ മഞ്ഞുകാലത്തിൽ മറയൂർ ഒരുക്കിയിട്ടുള്ളത്.
പതിവുപോലെ ശൈത്യകാലം എത്തിയെങ്കിലും ഇത്തവണ കൂട്ടായി മഴയും ഒപ്പമുണ്ട്. മാസാദ്യം മൂടൽ മഞ്ഞിലാണ് കാലാവസ്ഥ തുടങ്ങിയതെങ്കിലും പിന്നീടത് തെളിവായി. തുടർന്ന് ഇപ്പോള് മഴയ്ക്കു ശേഷമെത്തിയ മഞ്ഞുകാലം ആണ് സഞ്ചാരികൾക്ക് ആസ്വദിക്കാനുള്ളത്. നിലവിൽ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും ക്രിസ്മസ് അവധി ആരംഭിക്കുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായേക്കും.
പകൽ കൊടും തണുപ്പ്
ഡിസംബര് മാസത്തിൽ മറയൂരിൽ നല്ല തണുപ്പുകാലമാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് ഇവിടെ ഈ സമയത്ത് തണുപ്പ് അനുഭവപ്പെടുന്നത്. നിലവിലെ അവസ്ഥയും സമാനമാണ്. പകൽ പോലും കനത്ത തണുപ്പാണ് മറയൂരിൽ അനുഭവപ്പെടുന്നത്. മൂന്നാറിലെ തിരക്കിൽ നിന്നു രക്ഷപെടാനായി മറയൂരിലേക്ക് വരുന്നവരും കുറവല്ല. മറയൂർ മാത്രം യാത്രയിൽ ഉൾപ്പെടുത്തുന്നവരും, മൂന്നാറിൽ വന്ന് ഒരു പകൽ മറയൂരിലേക്ക് വരുന്നവരും ഉണ്ട്. കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറയൂരിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
മഞ്ഞുകാല യാത്രയ്ക്ക് മറയൂർ
മഞ്ഞുകാല യാത്രകൾ, കുറഞ്ഞ ചെലവിലും കുറഞ ദൂരത്തിലും പോകുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് മറയൂർ. മാത്രമല്ല, മൂന്നാറിന്‍റെ തിരക്കും തേക്കടിയുടെ ചെലവും ഇല്ലാതെ, എളുപ്പത്തിൽ ഇഷ്ടംപോലെ കാഴ്ചകൾ കണ്ടുവരാൻ ഇവിടെയുണ്ട്. ചന്ദനക്കാടുകളില്‍ തുടങ്ങി ഗുഹാ ചിത്രങ്ങള്‍, അമരാവതി ഡാം,ചിന്നാര്‍ വന്യജീവി സങ്കേതം വെള്ളച്ചാട്ടങ്ങള് എന്നിങ്ങനെ പ്രകൃതി സ്നേഹികള്‍ക്കും ഫോട്ടോഗ്രാഫർമാർക്കും കാടുകയറ്റവും നടത്തവും ഇഷ്ടപ്പെടുന്നവർക്കും നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













