എന്നാലൊരു യാത്ര പോയേക്കാമെന്നു തോന്നുമ്പോള്‍ ഒരു ബാഗും പാക്ക് ചെയ്ത് പുറത്തിറങ്ങിയിരുന്ന സഞ്ചാരപ്രിയരെ വീട്ടിലിരുത്തിയ കാലം മെല്ലെ കഴിയുകയാണ്. നിയന്ത്രണങ്ങളും നിബന്ധനകളും ഒക്കെയായി യാത്രകള്‍ വീണ്ടും സജീവമാവുകയാണ്. എന്നിരുന്നാലും പെട്ട്ന്ന് പ്ലാന്‍ ചെയ്തുപോകുന്ന യാത്രകള്‍ ഇപ്പോള്‍ നടക്കില്ല. എപ്പോഴാണ് കാര്യങ്ങള്‍ മാറിമറിയുന്നത് എന്നറിയാത്തിനാല്‍ അത്തരം യാത്രകള്‍ ഒഴിവാക്കുയാണ് കുറച്ചു കാലത്തേയ്ക്കെങ്കിലും നല്ലത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്ലാന്‍ ചെയ്തു പോകുന്ന യാത്രകളുടെ സമയമാണ്. എങ്കിലിതാ കിടിലന്‍ കുറച്ചു യാത്രകള്‍ പ്ലാന്‍ ചെയ്താലോ? സാധാരണ യാത്രകള്‍ പോലെയല്ല, മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ പ്ലാന്‍ ചെയ്യേണ്ടി വരുന്ന തരത്തിലുള്ള ഐതിഹാസിക യാത്രകള്‍...
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുവാന്‍ സാധ്യതയുള്ള, വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ബുക്ക് ചെയ്തു, ഗവേഷണം നടത്തി പോകുവാന്‍ സാധിക്കുന്ന ചില യാത്രകള്‍...
അന്‍റാര്‍ട്ടിക്കയിലേക്ക് ഒരു ക്രൂസ് യാത്ര!!
ഭൂമിയിലെ ഏറ്റവും തണുപ്പേറിയതും ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ ഇടമാണ് അന്‍റാര്‍ട്ടിക്ക. മഞ്ഞുമൂടിക്കിടക്കുന്ന ഇവിടം ഭൂമിയില്‍ മറ്റൊരിടത്തുമില്ലാത്ത കാഴ്ചകളാല്‍ സമ്പന്നമാണ്. എന്നാല്‍ ഇവിടേക്കുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് വിചാരിക്കുന്നത്ര ബുദ്ധിമുട്ടല്ല.
ഒരു വര്‍ഷം മുന്‍പേ ബുക്ക് ചെയ്യാം!
കപ്പലിന്‍റെ സൗകര്യങ്ങളും യാത്ര ചിലവിനെ സ്വാധീനിക്കാറുണ്ട്. ഇതൊരു ആഡംബര യാത്രയല്ല എന്ന കരുതലില്‍ വേണം പോകുവാന്‍. ബുഫെകള്‍ക്കും ഡാന്‍സുകള്‍ക്കും ആഘോഷങ്ങള്‍ക്കും പകരം ശാസ്ത്രീയ പ്രഭാഷണങ്ങളും പഠനവും പ്രതീക്ഷിക്കുക. പാരിസ്ഥിതിക ആഘാതം പരിമിതപ്പെടുത്തുന്നതിന് 250 ൽ താഴെ യാത്രക്കാർക്ക് ശേഷിയുള്ള ഒരു പര്യവേഷണ കപ്പൽ തിരഞ്ഞെടുക്കുക.
ടോട്ടല്‍ സോളാര്‍ എക്ലിപ്സ് കാണാം!
വരും വര്‍ഷങ്ങളില്‍
യുഎസ് (ടെക്സസ് മുതൽ മെയ്ൻ വരെ - നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കടന്നുപോകുന്നു), കാനഡ ( ഒന്റാറിയോ മുതൽ ന്യൂഫൗണ്ട് ലാൻഡ് വരെ). ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സിന് തയ്യാറാണെങ്കില്‍ യാത്രകള്‍ ഇപ്പോള്‍ തന്നെ പ്ലാന്‍ ചെയ്യാം.
ഗാലപാഗോസ് ഐലന്‍ഡ് യാത്ര
ഇക്വഡോറിലെ ഗാലപ്പാഗോസ് ദ്വീപുകള്‍ മനുഷ്യചരിത്രത്തില്‍ തന്നെ ഏറെ പ്രത്യേകതകളുള്ള ഇടമാണ്. 1835 ല്‍ ചാള്‍സ് ഡാര്‍വിന്‍ സന്ദര്‍ശിച്ച ഇവിടം അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തങ്ങളുെ അപൂര്‍വ്വങ്ങളുമായ ജീവികളുടെയും ആവാവ വ്യവസ്ഥയുടെയും കേന്ദ്രമാണിത്. എങ്കില്‍ കടൽ സിംഹങ്ങൾ, നീല പാദങ്ങളുള്ള ബൂബികൾ, അരയന്നങ്ങൾ, പെൻഗ്വിനുകൾ, ഭീമൻ ആമകൾ തുടങ്ങിയവയെ കാണുന്നതിനായി ഒരു യാത്ര പ്ലാന്‍ ചെയ്താലോ...
അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥ
ഈസ്റ്റ് ആഫ്രിക്കന്‍ സഫാരി
ഈ വിശാലമായ ഇടനാഴിയിലൂടെയാണ് 1.5 ദശലക്ഷം ജീവികളുടെ ഗ്രേറ്റ് വൈൽഡ്ബീസ്റ്റ് മൈഗ്രേഷൻ നടക്കുന്നത്.
നെയ്റോബിയിലും അരുഷയിൽ നിന്നും യാത്ര ആരംഭിക്കാം. റുവാണ്ടയിലേക്കോ ഉഗാണ്ടയിലോ ഒക്കെ പോകുന്ന തരത്തിലാണ് ഈ യാത്രയുള്ളത്.
റൂട്ട് 66



Click it and Unblock the Notifications












