Search
  • Follow NativePlanet
Share
» »ആഘോഷത്തോട് ആഘോഷം.. 2023 ജനുവരി ഇങ്ങനെയാണ്.. ഇപ്പോ പ്ലാൻ ചെയ്താൽ മാസം മുഴുവൻ പൊളിക്കാം!

ആഘോഷത്തോട് ആഘോഷം.. 2023 ജനുവരി ഇങ്ങനെയാണ്.. ഇപ്പോ പ്ലാൻ ചെയ്താൽ മാസം മുഴുവൻ പൊളിക്കാം!

ജനുവരി മാസത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രധാന ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണെന്നു നോക്കാം...

പുതിയ വർഷം പുത്തൻ പ്രതീക്ഷകളുമായി കടന്നുവരുവാൻ ഇനി ചുരുക്കം ചില ദിവസങ്ങളെയുള്ളൂ. കിടിലൻ യാത്രകളും പ്ലാനുകളും ഒക്കെയായി സഞ്ചാരികൽ വലിയ പ്രതീക്ഷയിലാണ് 2023നെ കാണുന്നത്. കഴിഞ്ഞ രണ്ടുവർഷം ഇല്ലാതിരുന്ന പല ആഘോഷങ്ങളും ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാ പുതിയ വർഷം കിടിലമായി തന്നെ സ്വാഗതം ചെയ്യാം... എങ്ങനെയന്നല്ലേ, ജനുവരി മാസത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രധാന ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണെന്നു നോക്കാം...

Cover Image PV: Danny Howe

കൊച്ചി- മുസരിസ് ബിനാലെ

കൊച്ചി- മുസരിസ് ബിനാലെ

മലയാളികളെയും കലാസ്വാദകരെയും സംബന്ധിച്ചെടുത്തോളം എറ്റലും വലിയ സന്തോഷങ്ങളിലൊന്ന് ബിനാലെ തന്നെയാണ്. ഫോർട്ട് കൊച്ചിയിലും പരിസരങ്ങളിലുമായി നടക്കുന്ന കൊച്ചി മുസരിസ് ബിനാലെ, സമകാലിക കലയുടെ പകരംവയ്ക്കുവാനാകാത്ത കാഴ്ചകളാണ് നല്കുന്നത്. 2022 ഡിസംബർ 12ന് ആരംഭിച്ച ബിനാലെ 2023 ഏപ്രിൽ 10 വരെ നീണ്ടുനിൽക്കും. 90 ൽ അധികം കലാകാരന്മാരും കൂട്ടായ്മകളും ആണ് ഇത്തവണത്തെ കലാമേളയിൽ പങ്കെടുക്കുന്നത്. 'നമ്മുടെ സിരകളിൽ ഒഴുകുന്ന തീയും മഷിയും' എന്നതാണ് ഇത്തവണത്തെ തീം.

PC:KMB FaceBook Page

ബിക്കനേർ ക്യാമൽ ഫെസ്റ്റിൽ

ബിക്കനേർ ക്യാമൽ ഫെസ്റ്റിൽ

രാജസ്ഥാനിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുവാൻ കാത്തിരിക്കുന്ന ഒരാളാണോ?? ഈ ജനുവരിയിൽ പോയാൽ എന്താണ് കാണാനുള്ളത് എന്നല്ലേ? ബിക്കനീർ ക്യാമൽ ഫെസ്റ്റിവൽ തന്നെയാണ് ജനുവരിയിലെ രാജസ്ഥാൻ യാത്രയുടെ ആകർഷണം. പ്രത്യേകിച്ച്, പുഷ്കർ മേളയ്ക്ക് പോകുവാൻ സാധിക്കാത്തതിന്‍റെ വിഷമമുള്ള ഒരാളാണ് നിങ്ങളെങ്കിൽ!
രാജസ്ഥാൻ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാർഷികോത്സവമായ ബിക്കനീർ ഒട്ടകമേള 2023 ജനുവരി 11-12 തീയതികളിൽ ആണ് നടക്കുന്നത്. ഒട്ടകങ്ങളുടെ ഘോഷയാത്രയിൽ തുടങ്ങി ഓട്ടമത്സരവും സൗന്ദര്യ മത്സരവും ഒട്ടകപ്പാൽ കറക്കൽ, രോമം മുറിക്കൽ, ഒട്ടകങ്ങളുടെ നൃത്തം എല്ലാം ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ബിക്കനേറിലെ ഡോ.കർണി സിംഗ് സ്റ്റേഡിയം ആണ് ആഘോഷത്തിന്റെ പ്രധാന വേദി.

PC:Nour Wageh/ Unsplash

മണാലി വിന്‍റർ ഫെസ്റ്റിവൽ

മണാലി വിന്‍റർ ഫെസ്റ്റിവൽ

മണാലി എന്നും മലയാളികൾക്ക് ഒരു വിസ്മയമാണ്. ഒരിക്കലെങ്കിലും ഇവിടേക്ക് പോകുവാൻ ആഗ്രഹിക്കാത്ത ഒരു മലയാളിപോലും കാണില്ല ന്നതാണ് യാഥാർത്ഥ്യം. മണാലി കാണുവാൻ ഏറ്റവും യോജിച്ച സമയം ശൈത്യകാലമാണ്, അതിൽത്തന്നെ ജനുവരിയാണ് ബെസ്റ്റ്. മഞ്ഞുപുതഞ്ഞു കിടക്കുന്ന അതിമനോഹരമായ കാഴ്ചകൾ മാത്രമല്ല, മണാലി വിന്‍റർ കാർണിവൽ ഈ സമയത്താണ് നടക്കുന്നത്. ജനുവരി 02 മുതൽ 06 വരെയാണ് ഈ വർഷത്തെ മണാലി വിന്‍റർ കാർണിവൽ നടക്കുന്നത്.
മണാലി കാണുവാൻ മാത്രമല്ല, ഇവിടുത്തെ ചരിത്രവും സംസ്കാരവും പരിചയപ്പെടുവാനും പുതിയ രുചികൾ പരീക്ഷിക്കുവാനും ഇവിടുത്തെ നാടോടി ശൈലികൾ അറിയുവാനുമെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താം.

PC:Vishy/ Unsplash

ഹംപി ഫെസ്റ്റിവൽ

ഹംപി ഫെസ്റ്റിവൽ

യുനസ്കോയുടെ ലോക പൈതൃക ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ഹംപി. കല്ലിൽ ചരിത്രമെഴുതിയ ഇവിടം ലോക സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. ഒരു ദിവസം കൊണ്ടും ഒരു മാസം സമയമെടുത്തും കണ്ടുതീർക്കുവാൻ സാധിക്കുന്ന ഇവിടം ശരിക്കും ഒരു വിസ്മയം തന്നെയാണ്. ഹംപിയുടെ ഇന്നലെകളും സംസ്കാരവും ചരിത്രവം മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന ഹംപി ഉത്സവത്തിന്റെ ആധുനിക പതിപ്പിൽ പങ്കെടുക്കുവാൻ പോകാം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവ് ജനുവരി 27, 28, 29 തീയതികളിൽ നടക്കും.

ജംബോ സവാരി, ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായകർ, നർത്തകർ, കലാകാരന്മാർ എന്നിവരുടെ പ്രകടനങ്ങൾ,പട്ടം പറത്തൽ, വാട്ടർ സ്‌പോർട്‌സ്, ഫുഡ് കോർട്ടുകൾ, ഫോട്ടോഗ്രാഫി മത്സരം, രംഗോലി/മെഹന്തി മത്സരം തുടങ്ങിയവയാണ് ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുള്ളത്.

PC:Srusti Valakamadinni/ Unsplash

പർപ്പിൾ ഫെസ്റ്റ് ഗോവ

പർപ്പിൾ ഫെസ്റ്റ് ഗോവ

ഗോവയിലെ ഈ വർഷത്തെ ഏറ്റവും ആകർഷകമായ ആഘോഷങ്ങളിൽ ഒന്നാണ് ആളുകൾ കാത്തിരിക്കുന്ന പർപ്പിൾ ഫെസ്റ്റ് ഗോവ. ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി സംസ്ഥാന കമ്മീഷൻ നടത്തുന്ന പർപ്പിൾ ഫെസ്റ്റ് വൈവിധ്യങ്ങൾ ആഘോഷിക്കുക എന്ന തീമിലാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 6 മുതൽ 8 വരെ തലസ്ഥാനമായ പനാജിയില്‍ ആണ് ഈ ഫെസ്റ്റ് നടക്കുന്നത്. ഈ സമയത്ത് ഭിന്നശേഷിക്കാരായ ആളുകൾക്ക് ബീച്ചുകളും മറ്റു കാഴ്ചകളും കാണാന്‍ ഗൈഡ് സഹായത്തോടെ അവസരമുണ്ടാകും....
PC:Palle Knudsen/ Unsplash

 ബോധ് മഹോത്സവ് 2023

ബോധ് മഹോത്സവ് 2023

ബുദ്ധന് ജ്ഞാനോയം ലഭിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ബോധ്ഗയയെ പരിചയപ്പെടുവാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള ഏറ്റവും മികച്ച അവസരമാണ് ബോധ് മഹോത്സവ് 2023.ബോധ് ഗയയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഫെസ്റ്റിവൽ ജനുവരി 27 മുതൽ 29 വരെ കൽചക്ര ഗ്രൗണ്ടിൽ വച്ച് നടക്കും.

PC:Neil Satyam

ദെഹിംഗ് പട്കായ് ഫെസ്റ്റിവൽ, അസം

ദെഹിംഗ് പട്കായ് ഫെസ്റ്റിവൽ, അസം

വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് ഒരു യാത്രയ്ക്കായി തയ്യാറെടുക്കുന്നുണ്ടെങ്കിൽ അതിൽ അസമിൽ നടക്കുന്ന ദെഹിംഗ് പട്കായ് ഫെസ്റ്റിവൽ കൂടി ഉൾപ്പെടുത്താം. അസമിന്റെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ അനുഭവിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഈ ഉത്സവം. ജനുവരി 16 മുതൽ 19 വരെയിതു നീണ്ടു നിൽക്കും. അസമിലെ ടിൻസുകിയ ജില്ലയിലെ ലേഖപാനിയിൽ ആണ് ദെഹിംഗ് പട്കായ് ഫെസ്റ്റിവൽ നടക്കുന്നത്. ഗോത്രവർഗ്ഗക്കാരുടെ ആഘോഷങ്ങൾ ,പൈതൃക യാത്രകൾ, ടീ ഹെറിറ്റേജ് ടൂറുകൾ, വന്യജീവി യാത്രകൾ, സാഹസിക കായിക വിനോദങ്ങൾ തുടങ്ങിയവ ഇതിൽ നിങ്ങൾക്ക് ആഘോഷിക്കാം.

PC:Unexplored Northeast/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+