പണം ചിലവഴിക്കുവാന്‍ ഒരു മടിയുമില്ലാത്തവരും അതീവ സമ്പന്നരുമെല്ലാം എവിടെയാണ് അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? എന്തായാലും സാധാരണ ആളുകളെ പോലെ ചിലവ് കുറഞ്ഞ ഇടങ്ങളിലാവില്ല എന്നതുറപ്പ്. പണവും സ്വാധീനവും ഉള്ളടത്തോളം കാലം ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങള്‍ തന്നെയാവും അവര്‍ യാത്രകള്‍ക്കായി തീരുമാനിക്കുക. ഇതാ അതിസമ്പന്നര്‍ക്കു മാത്രം പോകുവാന്‍ സാധിക്കുന്ന ലോകത്തിലെ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടുത്താം
നെക്കർ ദ്വീപ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
മരിയ കാരി, കേറ്റ് വിൻസ്ലെറ്റ്, കേറ്റ് മോസ്, റോബർട്ട് ഡിനിറോ, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, പ്രഥമ വനിത മിഷേൽ ഒബാമ തുടങ്ങിയവന്‍ ഇവിടെ അവധിക്കാലം ആഘോഷിച്ചിട്ടുണ്ട്.
സെന്‍റ് മോറിറ്റ്സ്, സ്വിറ്റ്സർലൻഡ്
യൂറോപ്പിലെ ഏറ്റവും രഹസ്യാത്മകതയുള്ള സ്കീ ടൗണ്‍ എന്നാണ് സെന്‍റ് മോറിസ് അറിയപ്പെടുന്നത്. രണ്ട് തവണ വിന്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ഇവിടെ അതിസമ്പന്നര്‍ ആണെങ്കില്‍ മാത്രമെ വെറുതേയൊന്ന് സന്ദര്‍ശിക്കുവാന്‍ പോലും സാധിക്കൂ. ലോകോത്തര നിലവാരമുള്ള സ്കീയിങ് ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നിരവധി 5 സ്റ്റാർ ആഢംബര ഹോട്ടലുകളും മിഷേലിൻ-സ്റ്റാർ റെസ്റ്റോറന്റുകളും ഇവിടെയുണ്ട്.
60,27,560 രൂപ മുതല്‍ 44 1,44,67,302 രൂപ വരെ ചെസ എൽ ടൗള ഇവിടെ ബുക്ക് ചെയ്യാം.
ബോറാ ബോറാ ഫ്രഞ്ച് പോളിനേഷ്യ
ദക്ഷിണ പസഫിക് സമുദ്രത്തിന്റെ മധ്യത്തിലുള്ള ഈ മനോഹരമായ ദ്വീപ് എക്സ്ക്ലൂസീവും ചെലവേറിയതുമാണ്. വളരെ കുറച്ച് ഹോട്ടലുകൾ മാത്രമാണ് ഇവിടെയുള്ളത്,
മാന്യമായ താമസത്തിനായി ഹോട്ടലുകളുടെ വില രാത്രിയിൽ 2,000 ഡോളർ അഥവാ 148084 രൂപയിലാണ് തുടങ്ങുന്നത്. ഉയർന്ന റേറ്റുള്ള ഹോട്ടലുകളും ഉണ്ട്. ഫ്ലൈറ്റുകൾ പരിമിതമാണെന്നത് മാത്രമല്ല, ബോറ ബോറയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധിക്കാലത്തെ ശരാശരി ചെലവ് രണ്ടാള്‍ക്കാര്‍ക്ക് 8,14,463 രൂപ വരെയായുകയും ചെയ്യും അവധിക്കാലത്തിന് അനുയോജ്യമായ ബോറ ബോറയിൽ ഓവർവാട്ടർ ബംഗ്ലാവ് സ്യൂട്ടുകൾ ഉണ്ട്.
മൈക്കോനോസ്, ഗ്രീസ്
മൈക്കോനോസിലെ നമോസിലെ ഒരു സ്വകാര്യ ക്യാബിന് പ്രതിദിനം 5,000 ഡോളർ അഥവാ 70720 രൂപ ചിലവാകും, ഷാംപെയ്‌നിന് ഒരു കുപ്പിക്ക് 10380174 രൂപയാണ് ചിലവാകുന്നത്.
ടര്‍ട്ടില്‍ ഐലന്‍ഡ്, ഫിജി
ലേക് കോമോ ഇറ്റലി
ജോർജ്ജ് ക്ലൂണി 2001 ൽ 10 ദശലക്ഷം യൂറോയ്ക്ക് ഇവിടെ ഒരു വില്ല വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.
ഇഷാ അംബാനി വിവാഹനിശ്ചയവും ദീപിക പദുക്കോണിന്റെയും രൺവീർ സിങ്ങിന്റെയും വിവാഹവും ഇവിടെ വെച്ചായിരുന്നു.
കാബോ സാൻ ലൂക്കാസ്, മെക്സിക്കോ
നോര്‍ത്ത് ഐലന്ഡ്, സീഷെല്‍



Click it and Unblock the Notifications












