Search
  • Follow NativePlanet
Share
» »ഈ യാത്രകൾക്ക് പ്രായം തടസ്സമേയല്ല, പോകാം ഒട്ടകപ്പുറത്തു കയറുവാനും ട്രക്കിങ്ങിനും

ഈ യാത്രകൾക്ക് പ്രായം തടസ്സമേയല്ല, പോകാം ഒട്ടകപ്പുറത്തു കയറുവാനും ട്രക്കിങ്ങിനും

പ്രായമിത്രയുമായില്ലേ, ഇനി വയ്യ നിങ്ങളെ പോലെ മലയും കുന്നും കയറുവാനും യാത്ര പോകുവാനും എന്ന് പറയുന്നവരാണ് വീട്ടിലെ പ്രായമായവർ. യാത്രകൾക്കു വിളിച്ചാൽ സ്ഥിരം മടിപറഞ്ഞിരിക്കുന്ന, ഒരുകാലത്ത് ഇഷ്ടംപോലെ യാത്രകൾ നടത്തിയവരെ തിരികെ യാത്രകളുടെ ചെറിയ ലോകത്തിലേക്ക് കൊണ്ടുവന്നാലോ..അല്ലെങ്കിലും പ്രായമായെന്നു പറഞ്ഞ് യാത്രകളുടെ രസം വേണ്ടന്നു വയ്ക്കേണ്ടതില്ലല്ലോ.. ശരീരത്തേക്കാളും മനസ്സിന് കരുത്തും ആരോഗ്യവും ഉണ്ടെങ്കിൽ പ്രായത്തിനു മുന്നിൽ മലകളും കുന്നുകളും മാറും. മുതിർന്ന ആളുകൾക്കു കൂടി ആസ്വദിക്കുവാന്‍ പറ്റുന്ന ഒരുപാട് സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. വെറുതേ പാർക്കിൽ പോയിരുന്ന് വൈകുന്നേരങ്ങൾ ചിലവഴിക്കുന്നതു മുതൽ ഒട്ടകപ്പുറത്തൊരു സഫാരിയും റിവർ റാഫ്ടിങ്ങു വരെ പ്രായമൊരു തടസ്സമാകാതെ ചെയ്യുവാൻ സാധിക്കും. ഇതാ മുതിർന്ന ആളുകൾക്ക് ചെയ്യുവാൻ പറ്റിയ സാഹസിക വിനോദങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

മാറി നിൽക്കേണ്ട!

മാറി നിൽക്കേണ്ട!

പ്രായം ഒരു തടസ്സമാകാതെ എല്ലാവരും ആസ്വദിക്കേണ്ട ഒന്നാണ് യാത്രകൾ. അതു മാത്രമല്ല, പ്രായമായി എന്നു പറഞ്ഞ് മാറിനിൽക്കാതെ യാത്രകൾ ചെയ്താൽ ഇഷ്ടംപോലെ ഗുണങ്ങൾ വേറെയുമുണ്ട്. മാനസീകവും ശാരീരികവുമായ ആരോഗ്യം വർധിപ്പിക്കുവാൻ സാധിക്കും എന്നതിനൊപ്പം ചെറിയ പുതിയ സ്കിൽ പഠിപ്പിക്കുവാനും പുതിയ ആളുകളെ പരിചയപ്പെടുവാനും സമാനമായി ചിന്തിക്കുന്ന ആളുകൾക്കൊപ്പം സമയം ചിലവഴിക്കുവാനുമെല്ലാം ഈ പ്രായത്തിലെ യാത്രകൾ സഹായിക്കും.

PC:Vidar Nordli-Mathisen/Unsplash

ഒട്ടകപ്പുറത്ത് കയറാം

ഒട്ടകപ്പുറത്ത് കയറാം

കേൾക്കുമ്പോൾ ആദ്യം ഒരു ചിരി തോന്നുമെങ്കിലും ഒന്നാലോചിച്ചാൽ ഇതൊക്കെ ആര്‍ക്കുംം പറ്റുമെന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഒട്ടകപ്പുറത്തു കയറി കാഴ്ചകൾ കണ്ട് മരുഭൂമിയിലൂടെ പോകുന്നത് എത്ര രസകരമായ അനുഭവമായിരിക്കും. ആരോഗ്യം അനുവദിക്കുമെങ്കിൽ രാജസ്ഥാൻ അല്ല, വേണമെങ്കില്‍ നുബ്രാ വാലി വരെ പോകാം. അവിടുത്തെ തണുത്ത മഞ്ഞുമരുഭൂമിയിലും ഒട്ടകപ്പുറത്തു കയറാം. ഇതൊന്നുമല്ല, ഒരു അന്താരാഷ്ട്ര യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ഈജിപ്തില് പോയി അവിടെ പിരമിഡുകൾ കണ്ടൊരു ഒട്ടക യാത്ര തരപ്പെടുത്താം.

PC:Sergey Pesterev

റിവർ റാഫ്ടിങ്

റിവർ റാഫ്ടിങ്

ഇതിത്തിരി കടുപ്പമാ എന്നു തോന്നിലായും ഒരു പരീക്ഷണത്തിനു തയ്യാറാണെങ്കിൽ മുന്നോട്ടു പോകാം. ഏറ്റവും എളുപ്പമുള്ള, അപകട സാധ്യതയും വലിയ തുഴച്ചിലുകളും ഒഴിവാക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാം. യാത്രയിലെ സാഹസികത അല്പം പരീക്ഷിക്കുവാൻ താല്പര്യമുണ്ടെങ്കിൽ കൂർഗോ അല്ലെങ്കിൽ ഋഷികേശോ തിരഞ്ഞെടുക്കാം. പ്രായം ഒരു തടസ്സമാവാതെ ഇവിടെ നിങ്ങൾക്ക് റിവർ റാഫ്ടിങ് നടത്താം.
PC:Rune Haugseng

ട്രക്കിങ്

ട്രക്കിങ്

കുന്നും മലയും ആരോഗ്യത്തോടെ കയറുവാൻ പറ്റുന്ന മുതിർന്നവർക്ക് ധൈര്യമായി പരീക്ഷിക്കാവുന്നതാണ് ട്രക്കിങ്. ഇതിനായി വലിയ കാടുകളോ മലകളോ ഒന്നും കയറിപ്പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ വീടിനടുത്തുള്ള ഇത്തരം ചെറിയ സ്ഥലങ്ങളൊക്കെ കയറിത്തുടങ്ങാം. കൂട്ടിന് ആളുകളുണ്ടെങ്കിൽ യാത്ര കുറച്ചുകൂടി രസകരമായിരിക്കും. മിണ്ടിയും പറഞ്ഞും വിശ്രമിച്ചുമൊക്കെ യാത്ര പൂർത്തിയാക്കാം.

PC:Ethan Sykes

 ബീച്ചിൽ പോകാം

ബീച്ചിൽ പോകാം

പ്രായം നോക്കാതെ ചെയ്യുവാൻ പറ്റിയ ആക്റ്റിവിറ്റിയാണ് ബീച്ചിലേക്കുള്ള പോക്ക്. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യം ഇവിടെയില്ല. ഒരു ബീച്ചിൽ പോയി കുറച്ചു നേരം കടൽക്കാഴ്ചകൾ ആസ്വദിച്ച് ആളുകളോട് മിണ്ടി ഒരു ചായയും കുടിച്ച് മടങ്ങി വരാം. പരിചയക്കാരുണ്ടെങ്കിൽ അവരെയും കൂട്ടി പോകാം. എല്ലാവര്‌‍ക്കും സ്ഥിരം വീട്ടിലിരുപ്പിൽ നിന്നൊരു മോചനം കിട്ടുകയും ചെയ്യും. ബീച്ചിൽ പോയി വെറുതേയിരിക്കാതെ, കടലിലിറങ്ങി നടക്കുവാനും ഒക്കെ ശ്രമിക്കുകയും സമയം കണ്ടെത്തുകയും വേണം.

PC:YIXUE ZHANG

ദേശീയോദ്യാനങ്ങളായാലോ, സഫാരി

ദേശീയോദ്യാനങ്ങളായാലോ, സഫാരി

കാടുകളിലുടെ നടന്ന് കാഴ്ചകൾ കാണുവാൻ താല്പര്യമില്ലാത്തവർക്ക് സഫാരികളോ ദേശീയോദ്യാനങ്ങളോ തിരഞ്ഞെടുക്കാം. കാട്ടിലനുള്ളിലെ ലോകം പരിചയപ്പെടുവാനും കാട്ടുമൃഗങ്ങളെ കാണുവാനുമെല്ലാം

PC:Robert Koorenny/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+