Search
  • Follow NativePlanet
Share
» »വിമാനയാത്രയിലെ അവിചാരിത തടസ്സങ്ങൾ.. ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം , യാത്ര എളുപ്പമാക്കാം

വിമാനയാത്രയിലെ അവിചാരിത തടസ്സങ്ങൾ.. ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം , യാത്ര എളുപ്പമാക്കാം

ഇതാ വിന്‍റർ വിമാനയാത്ര (എയർ ട്രാവൽ) എങ്ങനെ എളുപ്പമാക്കാം എന്നു നോക്കാം.

വിന്‍റർ യാത്രകളിലെ ഏറ്റവും രസകരമായ കാര്യവും ഒരുപക്ഷേ, ഏറ്റവും കുഴപ്പിക്കുന്നതും വിമാനയാത്രകളാണ് . ടിക്കറ്റ് എടുക്കുന്നതു മുതൽ വിമാനം കയറി ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെയുള്ള കാര്യങ്ങൾ ഒന്നും പ്രവചിക്കുവാനായി എന്നു വരില്ല. എന്നാൽ യാത്രയിലെ ഏറ്റവും രസകരമായ കാര്യം എന്നത് ആകാശത്തു നിന്നും കാണുന്ന കാഴ്ചകളാണ്. മ‍ഞ്ഞിൽ പുതഞ്ഞു നില്‍ക്കുന്ന ഭൂമിയും അതിനിടയിലൂടെ എത്തിനോക്കുന്ന പച്ചത്തലപ്പുകളും എല്ലാം ചേരുമ്പോൾ ഒരായിരം യാത്രകളുടെ രസമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഹിമാചൽ പ്രദേശിലേക്കും കാശ്മീരിലേക്കും പിന്നെ തീര്‍ച്ചയായും യൂറോപ്പിലേക്കുമുള്ള യാത്രകൾ തന്നെ!

വിന്‍റർ യാത്രകൾ കാലാവസ്ഥയുടെ മുന്നറിയിപ്പില്ലാത്ത മാറ്റം കൊണ്ട് പലപ്പോഴും വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല. പ്രത്യേകിച്ചും ദീർഘദൂര യാത്രകാളാണെങ്കിൽ പല തടസ്സങ്ങളും വന്നേക്കാം... ഇതാ വിന്‍റർ വിമാനയാത്ര (എയർ ട്രാവൽ) എങ്ങനെ എളുപ്പമാക്കാം എന്നു നോക്കാം.

രാവിലെ പോകാം

രാവിലെ പോകാം

വിന്‍റർ വിമാനയാത്രകൾ പോകുവാൻ പറ്റിയ സമയം എപ്പോഴും രാവിലെകളാണ്. കാരണം, വിമാനങ്ങൾ ഏറ്റവും അധികം പുറപ്പെടുന്ന സമയ വൈകുന്നേരങ്ങളും രാത്രികളുമായിരിക്കും. അപ്പോൾ ഈ സമയത്തെ വിമാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അത് വൈകുവാനുള്ള സാധ്യതകൾ രാവിലെയക്കാൾ അധികമായിരിക്കും ‌. രാവിലെയുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതു വഴി വിമാനം വൈകുവാനോ, അല്ലെങ്കിൽ വിമാനത്താവളങ്ങളിൽ മണിക്കൂറുകൾ കാത്തുനിൽക്കുവാനുമുള്ള സാധ്യത കുറയ്ക്കാം.

PC:Olga Pro

കുറച്ചധികം സമയം നല്കാം

കുറച്ചധികം സമയം നല്കാം

യാത്രകൾക്ക് സാധാരണഗതിയിൽ എടുക്കുന്നതിനേക്കാൾ കുറച്ചധികം സമയം കൂടി നല്കി വേണം യാത്രാ പ്ലാനുകൾ കണക്കാക്കുവാനും അതിനനുസരിച്ച് യാത്രകൾ ക്രമീകരിക്കുവാനും . കാരണം, ശൈത്യകാലത്ത് യാത്രാ സമയം കൂടുതലെടുക്കുവാറുണ്ട്. കാലാവസ്ഥാ അടിസ്ഥാനത്തിൽ അടുത്തതെന്താണ് വരുവാൻ പോകുന്നതെന്ന് മുൻകൂട്ടി പ്രവചിക്കുവാൻ സാധിക്കാത്തതിനാൽ അതിനനുസരിച്ച് സമയം നല്കി യാത്ര ചെയ്യുമ്പോൾ അനാവശ്യമായ ടെൻഷൻ ഒഴിവാക്കാം.

PC:Angela Compagnone

ഡയറക്ട് ഫ്ലൈറ്റ് ബുക്ക് ചെയ്യാം

ഡയറക്ട് ഫ്ലൈറ്റ് ബുക്ക് ചെയ്യാം

കണക്ഷൻ ഫ്ലെറ്റുകളിലുള്ള യാത്രകളേക്കാൾ വിന്‍റർ സീസണിൽ ഡയറക്ട് ഫ്ലൈറ്റ് ബുക്ക് ചെയ്യാം. എന്നാൽ നിങ്ങൾ എവിടേക്ക് പോകുന്നു, എപ്പോൾ പോകുന്നു എന്നതിനെ ആശ്രയിച്ച് നേരിട്ടുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നത് എല്ലായ്പ്പോഴും സാധ്യമല്ല, എന്നാൽ ശൈത്യകാലത്ത് ഒരു ലേഓവർ ഒഴിവാക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമായിരിക്കും. സമയലാഭം മാത്രമല്, നിങ്ങൾ പ്രതീക്ഷിക്കാത്ത കാലാവസ്ഥകളിലൂടെയുള്ള യാത്ര ഒഴിവാക്കുവാനും ഇത് സഹായിക്കും. നിങ്ങൾക്ക് ഒരു കണക്ഷൻ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ യാത്രയുടെ മൊത്തത്തിലുള്ള മൂഡ് മാറ്റിമറിക്കാത്ത ഇടങ്ങൾ വേണം ലേഓവറിനായി തിര‍ഞ്ഞെടുക്കുവാൻ.

PC:Jerry Zhang

കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം

കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം

യാത്രയിൽ നിങ്ങൾ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ടത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് പ്രാധാന്യം നല്കി വേണം യാത്ര പ്ലാൻ ചെയ്യുവാൻ. നേരത്തെ പരിശോധിച്ച് പലപ്പോഴും നിങ്ങളുടെ പ്ലാനുകൾ താളം തെറ്റിക്കാൻ സാധ്യതയുള്ള ഏത് കാലാവസ്ഥാ മാറ്റങ്ങൾക്കും അനുസരിച്ച് മുൻകൂട്ടി പ്രവർത്തിക്കുവാൻ ഓരോ യാത്രയിലും നിങ്ങൾ സജ്ജരായിരിക്കണം. ഏതെങ്കിലും കാരണവശാൽ ഫ്ലൈറ്റ് താമസിക്കുകയോ ക്യാൻസൽ ചെയ്യുവാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ എത്രയും വേഗം അറിയുന്നുവോ അത്രയും വേഗത്തിൽ നിങ്ങൾക്ക് ഒരു ഇതര ഫ്ലൈറ്റിൽ റീബുക്ക് ചെയ്യാനാകും. സോഷ്യൽ മീഡിയയിൽ നിങ്ങളുടെ എയർലൈൻ അപ്ഡേറ്റുകൾ എല്ലായ്പ്പോഴും പിന്തുടരുക.

PC:Elizabeth Camp

ഹോട്ടൽ റൂം ബുക്ക് ചെയ്യാം

ഹോട്ടൽ റൂം ബുക്ക് ചെയ്യാം

യാത്രകളിൽ അത്യാവശ്യ ഘട്ടങ്ങളിൽ എയർപോർട്ടിനോട് ചേർന്ന് ഒരു ഹോട്ടല് ബുക്ക് ചെയ്യാം. നേരത്തെ ബുക്ക് ചെയ്തിടുന്നതിന് പലയിടത്തും ചാർജ് ഒന്നും നല്കേണ്ടതില്ല. അതിനാൽ ഒരു മുൻകരുതൽ എന്ന നിലയിൽ നിങ്ങൾക്ക് എയർപോർട്ട് ഹോട്ടലിൽ ഒരു മുറി ബുക്ക് ചെയ്യാം. ഫ്ലൈറ്റ് അവിചാരിതമായി താമസിക്കുകയോ മറ്റോ ചെയ്യുവാമെങ്കിൽ ഇവിടെ പോയി വിശ്രമിക്കുവാൻ കഴിയുന്ന രീതിയിൽ ഇങ്ങനെ യാത്രാ പ്ലാൻ തയ്യാറാക്കുകയും ചെയ്യാം. എന്നാൽ ബുക്ക് ചെയ്യുന്നതിനു മുൻപ് ഹോട്ടലിന്റെ റദ്ദാക്കൽ നയം പരിശോധിക്കുവാൻ മറക്കാതെയിരിക്കുക. ഫ്രീ ക്യാൻസലേഷൻ ആണെങ്കിൽ ഉപയോഗിച്ചില്ലെങ്കിൽ ചാർജ് ഈടാക്കാതെ അത് റദ്ദാക്കാം

PC: Edelle Bruton

ലോഞ്ച് ആക്സസ് ചെയ്യാം

ലോഞ്ച് ആക്സസ് ചെയ്യാം

വിമാനം വൈകുന്ന അവസരങ്ങളില്‌ ഏറ്റവും ഫലപ്രദമായി സമയം ചിലവഴിക്കുവാൻ സാധിക്കുന്നത് എയർപോർട്ട് ലോഞ്ചുകളിലാണ്. മടുപ്പില്ലാതെ നിങ്ങളുടെ സമയം ചിലവഴിക്കുവാൻ ഭക്ഷണവും ഇരിപ്പിടവുമെല്ലാം ഇവിടെ കാണാം. വിശ്വസനീയമായ Wi-Fi, ലഘുഭക്ഷണങ്ങളും പാനീയങ്ങളും കൂടാതെ, മിക്ക കേസുകളിലും, ചൂടുള്ള ഭക്ഷണവും ലഭ്യമാകും സാധാരണയായി ബിസിനസ് ക്ലാസ് ടിക്കറ്റ് ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് സൗജന്യ ആക്സസ് ലഭിക്കാറുണ്ട്. ക്രെഡിറ്റ് കാർഡുകള്‍ വഴിയും പണം നല്കിയുമെല്ലാം ഇത് ഉപയോഗിക്കാം.

PC:Max Harlynking

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: winter travel ideas travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+