Search
  • Follow NativePlanet
Share
» »മഴക്കാലത്തെ ക്യാംപിങ്... മുന്‍കരുതല്‍ വേണം..അറിഞ്ഞിരിക്കാം ലൊക്കേഷന്‍ മുതല്‍ ടെന്‍റ് വരെ

മഴക്കാലത്തെ ക്യാംപിങ്... മുന്‍കരുതല്‍ വേണം..അറിഞ്ഞിരിക്കാം ലൊക്കേഷന്‍ മുതല്‍ ടെന്‍റ് വരെ

ഇതാ ഈ മഴക്കാലത്ത് ക്യാംപിങ് നടത്തുമ്പോള്‍ സുരക്ഷിതമായി എങ്ങനെ പൂര്‍ത്തിയാക്കാം എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നോക്കാം...

ക്യാംപിങ് പലതവണ നടത്തിയിട്ടുള്ളവരാണെങ്കിലും അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് മഴക്കാലത്തെ ക്യാപിങ്. സാധാരണ ക്യാംപിങ് ആണെങ്കില്‍ പോലും വലിയ ബുദ്ധിമുട്ടുള്ളതാണ്. ഏറ്റവും മികച്ച രീതിയിലുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി, വിജയകരമായി പൂര്‍ത്തിയാക്കുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച്, അപകടങ്ങള്‍ അപ്രതീക്ഷിതമായി എത്തുന്ന മഴക്കാലത്ത്. എന്നാല്‍ ജീവിതകാലം മുഴുവൻ ഓര്‍ത്തിരിക്കുവാന്‍ കഴിയുന്ന സാഹസികത എന്ന നിലയില്‍ ആളുകശ്‍ പലപ്പോഴും സാഹചര്യങ്ങള്‍ നോക്കാതെ ക്യാംപിങ്ങിനിറങ്ങിത്തിരിക്കുന്നത് കാണാം.
ഇതാ ഈ മഴക്കാലത്ത് ക്യാംപിങ് നടത്തുമ്പോള്‍ സുരക്ഷിതമായി എങ്ങനെ പൂര്‍ത്തിയാക്കാം എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നോക്കാം...

ക്യാംപ് ചെയ്യുന്നയിടം

ക്യാംപ് ചെയ്യുന്നയിടം

ഏതു തരത്തിലുള്ള ക്യാംപിങ് ആണെങ്കിലും ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് ക്യാംപ് ചെയ്യുവാനെടുക്കുന്ന പ്രദേശമാണ്. രാത്രി കാലങ്ങളില്‍ സുരക്ഷിതമായി താമസിക്കുവാന്‍ കഴിയുമോ, വന്യജീവികള്‍ ഇറങ്ങുന്ന സ്ഥലമാണോ, അപകടമോ മറ്റോ സംഭവിക്കുകയാണെങ്കില്‍ ആളുകള്‍ എളുപ്പത്തില്‍ പുറത്തുകടക്കുവാന്‍ സാധിക്കുന്ന സ്ഥലമാണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ അറിഞ്ഞുവയ്ക്കുക. കാടിനുള്ളിലും മറ്റും വേണ്ടത്ര മുന്‍കരുതലുകളോ അനുമതിയോ ഇല്ലാതെ ക്യാംപ് ചെയ്യാന്‍ ശ്രമിക്കരുത്.
PC:Scott Goodwill

കാലാവസ്ഥയെക്കുറിച്ച് മുന്‍കൂട്ടി അറിയുക

കാലാവസ്ഥയെക്കുറിച്ച് മുന്‍കൂട്ടി അറിയുക

മഴക്കാലത്തെ ക്യാംപിങ് ഒരേ സമയം രസകരവും അതുപോലെ തന്നെ അപകടം നിറഞ്ഞതുമാണ്. നിങ്ങള്‍ ക്യാംപ് ചെയ്യുവാന്‍ പോകുന്ന പ്രദേശം ഏതു തരത്തിലുള്ളതാണെന്നും അവിടുത്തെ മഴക്കാലത്തെ സാധാരണ അനുഭവങ്ങളും നേരത്തെ അറിഞ്ഞുവയ്ക്കുക. വരുന്ന ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചനം നോക്കി ക്യാംപ് ചെയ്യുവാന്‍ പറ്റിയ കാലാവസ്ഥയാണോ എന്നറിഞ്ഞു വയ്ക്കുന്നത് ഗുണം ചെയ്യും. കാടിനുള്ളിലോ നദീതീരത്തോ ഒക്കെ ക്യാംപ് ചെയ്യുമ്പോള്‍ കാലാവസ്ഥ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

PC:Glen Jackson

ആവശ്യത്തിന് വസ്ത്രങ്ങള്‍ കരുതാം

ആവശ്യത്തിന് വസ്ത്രങ്ങള്‍ കരുതാം

ക്യാംപിങ്ങിന് പോകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ വായിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് ബാഗ് പാക്കിങ്ങിനെക്കുറിച്ചാണ് മഴക്കാലത്തുള്ള യാത്രയായതിനാല്‍ ആവശ്യമായതിലും ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ അധികം കരുതണം. മഴയിലൂടെയുള്ള ട്രക്കിങ്ങും മറ്റുമുള്ളതിനാല്‍ വസ്ത്രം മാറേണ്ടിവരുന്നത് അത്യാവശ്യമായേക്കും. മാത്രമല്ല, കൂടുതല്‍ ദിവസങ്ങളുള്ള ക്യാംപിങ് ആണെങ്കില്‍ ധരിച്ച വസ്ത്രം ഉണക്കി ധരിക്കുക എന്നത് എപ്പോഴും സാധ്യമായേക്കില്ല. മഴയും പ്രാണികളും ചെളിയുമെല്ലാം മഴക്യാംപുകളിലെ സാധാരണ കാര്യങ്ങളായതിനാല്‍ അതിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ വേണം കരുതുവാന്‍.

PC:Laura Pluth

വലിയ ടെന്‍റ് തന്നെ വാങ്ങാം

വലിയ ടെന്‍റ് തന്നെ വാങ്ങാം

ക്യാംപിങ്ങിലെ താമസം ടെന്‍റുകളിലായതിനാല്‍ അതിന്‍റെ സൗകര്യത്തിന്‍റെയും വലുപ്പത്തിന്‍റെയും കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ടെന്‍റ് തിരഞ്ഞെടുക്കുമ്പോള്‍ വലുപ്പമുള്ളത് തന്നെ തിരഞ്ഞെടുക്കുക. ക്യാംപിങ്ങില്‍ ഒരുപാട് ആളുകള്‍ കാണുമെന്നതിനാല്‍ താമസത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ പാടില്ല. നിങ്ങള്‍ തനിയെ യാത്ര ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാം,. അപ്പോഴും വലുപ്പത്തിനു തന്നെ മുന്‍ഗണന നല്കുക. എപ്പോഴും ക്യാംപിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് വലിയ ടെന്‍റ് ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. മാത്രമല്ല, ടെന്‍റുകള്‍ നിങ്ങള്‍ക്ക് ബാഗില്‍ പാക്ക് ചെയ്യുവാന്‍ സാധിക്കുന്നതിനാല്‍ യാത്രയില്‍ ഇതൊരു ബുദ്ധിമുട്ടാവുകയുമില്ല.
PC:Daan Weijers

ചെക്ക് ലിസ്റ്റ് തയ്യാറാക്കാം

ചെക്ക് ലിസ്റ്റ് തയ്യാറാക്കാം

യാത്രയില്‍ കൊണ്ടുപോയിരിക്കേണ്ട സാധനങ്ങള്‍ മറന്നുപോകുന്നത് സാധാരണ കാര്യമാണ്. എന്നാല്‍ മണ്‍സൂണ്‍ ക്യാംപിന് ദൂരെയുള്ള സ്ഥലത്ത് പോയിട്ട് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മറക്കുന്നത് നിങ്ങള്‍ക്കും കൂടെയുള്ളവര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ പാക്ക് ചെയ്യുമ്പോള്‍ ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി വേണ്ട സാധനങ്ങള്‍ എന്തൊക്കെയാമ് ണ്‍ന്നു നോക്കി വേണം പാക്ക് ചെയ്യുവാന്‍. ഒന്നുപോലും വിട്ടുപോകാതെ പാക്കിങ് നടത്തുവാന്‍ ഇത് സഹായിക്കും. അടുക്കള ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, മരുന്നുകൾ, വ്യക്തിഗത ഇനങ്ങള്‍ എന്നിങ്ങനെ ഓരോ വിഭാഗമായി തിരിച്ച് പാക്ക് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാണ്.
PC:Jim Chesek

വീടിനടുത്താക്കാം

വീടിനടുത്താക്കാം

നിങ്ങളുടെ ആദ്യത്തെ മണ്‍സൂണ്‍ ക്യാംപിങ്ങാണ് നടക്കുന്നതെങ്കില്‍ വലിയ സാഹസികതകള്‍ ഈ ക്യാംപില്‍ നോക്കാതിരിക്കുക. എന്ചതാണ് മണ്‍സൂണ്‍ ക്യാംപിങ് എന്നും എങ്ങനെയാണ് ഇത് നടക്കുന്നത്. എന്തൊക്കെ ആക്റ്റിവിറ്റികള്‍ ആണുള്ളത് തുടങ്ങിയ കാര്യങ്ങള്‍ വേണം ശ്രദ്ധിക്കുവാന്‍. ആദ്യത്തെ ക്യാംപ് വീടിനടുത്തുതന്നെ നടത്തുന്നത് നല്ലതാണ്. തീര്‍ത്തും അപരിചിതമായ ഒരു സാഹചര്യവും രീതികളുമായതിനാല്‍ ആദ്യം പൊരുത്തപ്പെടുവാന്‍ സാധിക്കാതെ വരുകയോ ഭക്ഷണം, കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികള്‍ വരുകയോ ചെയ്യുമ്പോള്‍ വീട്ടിലേക്ക് മടങ്ങാനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്കുണ്ട്.
PC:Alex Kotomanov

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: camping monsoon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+