ജീവിതച്ചിലവുകളുടെ കാര്യത്തിൽ സാധാരണക്കാരെ പേടിപ്പിച്ചുനിർത്തുന്ന ചില നഗരങ്ങളുണ്ട്. നമ്മുടെ നാട്ടിലെ ജീവിതച്ചിലവുമായി ഒരിക്കലും താരതമ്യം ചെയ്യുവാന് പോലും കഴിയാത്ത വിധത്തിലുള്ള നാടുകൾ. അത്തരത്തിലുള്ള സ്ഥലങ്ങളെ നമ്പിയോ (numbeo) എന്ന സൈറ്റ് പട്ടികപ്പെടുത്തിയിരിക്കുന്നത് നമ്മെ അമ്പരപ്പിക്കുക തന്നെ ചെയ്യും.
വാടക മുതൽ സാധനങ്ങളുടെ വില വരെ
അവിടെ താമസിക്കുന്ന ഒരു വ്യക്തിയുടെ ശരാശരി വേതനത്തോടൊപ്പം ജീവിക്കുന്നതിനാവശ്യമായ വാടക, ബില്ലുകൾ, ഭക്ഷ്യവസ്തുക്കൾ, അടിസ്ഥാന സാധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില എന്നീ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഹോങ് കോങ്
അതേ സമയം ഇവിടെ താരതമ്യേന ചിലവ് കുറവ് ഗതാഗതത്തിനാണ്.
നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ
(1പൗണ്ട്- 91.40 ഇന്ത്യൻ രൂപ)
ഒരു ജോടി ലിവൈസ് ജീൻസിൻറെ വില 66.39 പൗണ്ട്,
സിറ്റി സെന്ററിലെ ഒരു കിടപ്പുമുറി അപ്പാർട്ട്മെന്റിന് 1,835.69 പൗണ്ട്.
അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £134.07.
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം) £5,257.98
എന്നിങ്ങനെയാണ്.
ജനീവ
നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ
ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 2.25 പൗണ്ട്,
ഒരു സാധാരണ കപ്പുച്ചിനോയുടെ വില £3.70,
ഒരു ജോടി ലിവൈസ് ജീൻസിന് 87.01 പൗണ്ട് ,
സിറ്റി സെന്ററിലെ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് £1,754.12 ,
85m2 അപ്പാർട്ട്മെന്റിന്റെ അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £148.89,
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം) £5,331.49 എന്നിങ്ങനെയാണ് കണക്കുകൾ.
ന്യൂ യോർക്ക്
യുഎസിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് പലചരക്ക് ഷോപ്പിംഗിനായി കൂടുതൽ ചെലവഴിക്കുന്നവരാണ് ന്യൂ യോർക്കുകാർ.
നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ
ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 3.31 പൗണ്ട്,
ഒരു സാധാരണ കപ്പുച്ചിനോയുടെ വില £4.24 ,
ഒരു ജോടി ലിവൈസ് ജീൻസിന് £51.52,
സിറ്റി സെന്ററിലെ ഒരു കിടപ്പുമുറി അപ്പാർട്ട്മെന്റിന് 2,877.46 പൗണ്ട്,
അപ്പാർട്ട്മെന്റിന്റെ അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £134.07.
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം)£5,257.98 ആണ്.
ലണ്ടൻ
ലണ്ടൻ നിവാസികളുടെ ശമ്പളത്തിന്റ പകുതിയലധികവും അപഹരിക്കുന്നതാണ് ഇവിടുത്തെ വീട്ടുവാടക.
നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ
ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 1.21 പൗണ്ട്,
ഒരു സാധാരണ കപ്പുച്ചിനോയുടെ വില £3.23
ഒരു ജോടി ലിവൈസ് ജീൻസിന് £77.17,
സിറ്റി സെന്ററിലെ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന്റെ വാടക 1,787.69,
അപ്പാർട്ട്മെന്റിന്റെ അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £241.19.
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം) £2,538.80 ആണ്.
ടോക്കിയോ
നമ്പിയോ സൈറ്റ്
ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 1.37 പൗണ്ട്.
ഒരു സാധാരണ കപ്പുച്ചിനോയുടെ വില £2.90 ആണ്.
ലിവൈസിന്‍റെ ഒരു ജോടി ജീൻസിന് 66.39 പൗണ്ട്,
സിറ്റി സെന്ററിലെ ഒരു കിടപ്പുമുറി അപ്പാർട്ട്മെന്റിന് 943.73 പൗണ്ട്,
ഒരു അപ്പാർട്ട്‌മെന്റിന്റെ അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £144.19 ആണ്.
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം) £2,268.11 ആണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












