Search
  • Follow NativePlanet
Share
» »സുരക്ഷിതമായ യാത്രകള്‍..ഐസ്ലന്‍ഡ് മുതല്‍ ജപ്പാന്‍ വരെ.. പത്തു രാജ്യങ്ങള്‍, പേടിക്കാതെ പോയി വരാം

സുരക്ഷിതമായ യാത്രകള്‍..ഐസ്ലന്‍ഡ് മുതല്‍ ജപ്പാന്‍ വരെ.. പത്തു രാജ്യങ്ങള്‍, പേടിക്കാതെ പോയി വരാം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങള്‍ പരിചയപ്പെടാം

സ്വന്തം രാജ്യത്ത് സുരക്ഷിതമായ ജീവിതം നയിക്കുവാന്‍ സാധിക്കുക എന്നതാണ് ഓരോ മനുഷ്യന്‍റെയും അത്യന്തികമായ ആഗ്രഹങ്ങളിലൊന്ന്. നിരന്തരമായുള്ള യുദ്ധങ്ങളും ആഭ്യന്തര പ്രശ്നങ്ങളും വെല്ലുവിളികളും എല്ലാം നിറഞ്ഞ ഒരിടത്തെ ജീവിതം എത്രമാത്രം പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് ഒരിക്കലെങ്കിലും അവിടെ ചിലവഴിച്ചവര്‍ക്കേ മനസ്സിലാകൂ. സഞ്ചാരികള്‍ക്കും ഇങ്ങനെതന്നെയാണ്. അവര്‍ക്ക് സുരക്ഷിതമെന്നു തോന്നുന്ന ഇടങ്ങളിലേക്കേ അവര്‍ ഇറങ്ങിപ്പുറപ്പെടുകയുള്ളൂ.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് (ഐഇപി) വാർഷിക ആഗോള സമാധാന സൂചിക ഈ അടുത്തിടെ പുറത്തിറക്കിരുന്നു. 163 സ്വതന്ത്ര രാജ്യങ്ങളെയും പ്രദേശങ്ങളെയും അവയുടെ സമാധാന നിലവാരത്തെ അടിസ്ഥാനമാക്കി ഇതില്‍ റാങ്ക് ചെയ്യുന്നു. ഈ വര്‍ഷത്തെ ഇനിയുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മികച്ച യാത്രാനുഭവങ്ങള്‍ക്കും സുരക്ഷിതമായ യാത്രകള്‍ക്കും തിരഞ്ഞെടുക്കുവാന്‍ പറ്റിയ
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങള്‍ പരിചയപ്പെടാം

ആഗോള സമാധാന സൂചിക

ആഗോള സമാധാന സൂചിക

അവരുടെ രാഷ്ട്രീയ സ്ഥിരത, അയൽരാജ്യ ബന്ധങ്ങൾ, അഭയാർത്ഥികളുടെ എണ്ണം, ആണവായുധങ്ങൾ, ആഭ്യന്തര, ബാഹ്യ സംഘർഷങ്ങൾ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്താണ് ആഗോള സമാധാന സൂചിക ലോകത്തെ 163 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ, യൂറോപ്യൻ രാജ്യങ്ങൾ ആദ്യ 10 സ്ഥാനങ്ങളിൽ ആധിപത്യം പുലർത്തുന്നു.

PC:Jonathan Ybema

ഐസ്ലന്‍ഡ്

ഐസ്ലന്‍ഡ്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ആഗോള സമാധാന സൂചികയില്‍ തിരഞ്ഞെടുക്കപ്പെട്ടത് ഐസ്ലന്‍ഡ് ആണ്. 2008 മുതല്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് അസൂയാവഹമായ ഈ നേട്ടം രാജ്യം നിലനിര്‍ത്തുന്നത്. 100,000 ആളുകൾക്ക് 33 പേർ എന്ന ഐസ്‌ലാൻഡിലെ തടവ് നിരക്ക് യൂറോപ്പിലെ ഏറ്റവും താഴ്ന്നതാണ്.

PC:Tim Trad

ന്യൂസീലാന്‍ഡ്

ന്യൂസീലാന്‍ഡ്

ആഗോള സമാധാന സൂചികയില്‍ രണ്ടാം സ്ഥാനമാണ് ന്യൂ സീലാന്‍റിനുള്ളത്. നിരവധി ഘടകങ്ങളിലെ മികച്ച സ്ഥാനമാണ് രാജ്യത്തിന് ഈ നേട്ടം നല്കിയത്. സുസ്ഥിരമായ രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും ഉള്ള ന്യൂസിലൻഡ് ഏഷ്യ-പസിഫിക് മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമാണ്.

PC:Aneta Foubíková

അയര്‍ലന്‍ഡ്

അയര്‍ലന്‍ഡ്

മുന്‍ വര്‍ഷത്തേതില്‍ നിന്നും മികച്ച മുന്നേറ്റം നടത്തിയാണ് ഈ വര്‍ഷം അയര്‍ലന്‍ഡ് മൂന്നാം സ്ഥാനം നേടിയത്. നല്ല സമ്പദ്‌വ്യവസ്ഥ, സൗഹൃദപരമായ ജനസംഖ്യ എന്നിവയുള്ള ഇവിടെ കുറ്റകൃത്യങ്ങൾ തീരെ കുറവാണ് എന്ന പ്രത്യേകതയുമുണ്ട്.

PC:Jason Murphy

ഡെന്മാര്‍ക്ക്

ഡെന്മാര്‍ക്ക്

ഈ വർഷത്തെ സൂചികയിൽ ഏറ്റവും സുരക്ഷിതമായ നാലാമത്തെ രാജ്യമാണ് ഡെന്മാര്‍ക്ക്. ഏകദേശം 5.98 ദശലക്ഷം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. സാമ്പത്തിക സ്ഥിരതയ്ക്കും കുറഞ്ഞ അഴിമതിക്കും ഈ രാജ്യം മുന്നിട്ടു നില്‍ക്കുന്നു.

PC:Fabian

ഓസ്ട്രിയ

ഓസ്ട്രിയ

ലോകത്തെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും കയറിവരുന്ന രാജ്യമാണിത്. രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്, അതേസമയം മനുഷ്യ വികസന സൂചിക വളരെ ഉയർന്നതാണ്. മാത്രല്ല, ഇവിടുത്തെ പ്രതിശീര്‍ഷ വരുമാനവും വളരെ ഉയര്‍ന്നാണ്.

PC:Sorasak

പോർച്ചുഗൽ

പോർച്ചുഗൽ

കുറഞ്ഞ കുറ്റകൃത്യനിരക്കും, നല്ല ജീവിത നിലവാരവും, സുസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയും ഉള്ള പോർച്ചുഗൽ ജീവിക്കുവാന്‍ ഏറ്റവും സുരക്ഷിതമായ ആറാമത്തെ ലോകരാജ്യമാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എൽജിബിടി സൗഹൃദ അന്തരീക്ഷം മാതൃകാപരവും പ്രശംസനീയവുമാണ്. എൽജിബിടി അവകാശ സംരക്ഷണങ്ങള്‍ക്ക് ഇവര്‍ പ്രത്യേക പ്രാധാന്യം നല്കുന്നു,

PC:Thibault Mokuenko

സ്ലോവേനിയ

സ്ലോവേനിയ

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങള്‍ പുറകോട്ട് പോയെങ്കിലും ഏഴാം സ്ഥാനത്തെത്തുവാന്‍ കഴിഞ്ഞ രാജ്യമാണ് സ്ലോവേനിയ. കഴിഞ്ഞ വർഷം ആഗോള സമാധാന സൂചികയിൽ സ്ലോവേനിയ അഞ്ചാം സ്ഥാനത്തായിരുന്നു. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളിലൊന്നാണിത്. ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്ന നിരവധി കാര്യങ്ങളും ഘടകങ്ങളും സ്ലോവേനിയയില്‍ കണ്ടെത്തുവാന്‍ സാധിക്കും.

PC:Mikita Karasiou

ചെക്ക് റിപ്പബ്ലിക്

ചെക്ക് റിപ്പബ്ലിക്

പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള രാജ്യമാണ് ചെക്ക് റിപ്പബ്ലിക്. സാമൂഹിക സമത്വത്തിനു പേരുകേട്ട ഇവി‌ടെ കുറ്റകൃത്യ നിരക്ക് വളരെ കുറവാണ്.മധ്യ യൂറോപ്പില്‍ ആണ് ചെക്ക് സ്ഥിതി ചെയ്യുന്നത്. പ്രാഗിന്റെ ചരിത്ര കേന്ദ്രമായ പ്രാഗ് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്.

PC:Rodrigo Ardilha

സിംഗപ്പൂര്‍

സിംഗപ്പൂര്‍

വളരെ ഉയര്‍ന്നതും മികച്ചതുമായ ജീവിതനിലവാരം ഉറപ്പുതരുന്ന സിംഗപ്പൂര്‍ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്. പട്ടികയില്‍ ആദ്യ പത്തില്‍ യൂറോപ്പിനു പുറത്തുനിന്നുള്ള രണ്ടാമത്തെ രാജ്യം കൂ‌ടിയാണിത്. രാഷ്ട്രീയ സ്ഥിരത, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, നല്ല ഭവന ഓപ്ഷനുകൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദം, ഗതാഗത ബദലുകൾ എന്നിവയെല്ലാം ഇവി‌ടെ ലഭിക്കും. രാജ്യം ഏറ്റവും ഉയർന്ന ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നു.

PC:Swapnil Bapat

ജപ്പാന്‍

ജപ്പാന്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്താമത്തെ രാജ്യമാണ് ജപ്പാന്‍. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും അപൂർവ്വമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഊന്നൽ രാജ്യത്തിന്റെ ഉയർന്ന സുരക്ഷയ്ക്ക് സംഭാവന നൽകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.

PC:David Edelstein

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+