സാധാരണ ആളുകളെ സംബന്ധിച്ചെടുത്തോളം ജീവിതം അല്പം ബാലന്‍സായി കഴിയുമ്പോള്‍ ന്യായമായും അടുത്ത ആവശ്യം സ്വന്തമായി ഒരു കാര്‍ ആയിരിക്കും. എല്ലാവരുമൊന്നിച്ച് യാത്ര പോകുവാനും പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് ഒഴിവാക്കുവാനും ഒക്കെയായി ആളുകള്‍ കാര്‍ തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ കാറുകളെ അനുവദിക്കാത്ത, കാറുകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത ചില നഗരങ്ങള്‍ ലോകത്തുണ്ട്. നമ്മെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു കാര്യം ചിന്തിക്കുവാന്‍ കൂടി സാധിക്കില്ലെങ്കിലും വ്യത്യസ്മതായ കാരണങ്ങള്‍ ഈ കാര്‍ രഹിത നഗരങ്ങള്‍ക്കു പിന്നിലുണ്ട്...
കാരണങ്ങള്‍ വ്യത്യസ്തം
ലാമു, കെനിയ
വളരെ അടുത്തടുത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ കാരണം ഏറ്റവും ചെറിയ കാറുകള്‍ക്ക് പോലും ഇതുവഴി സഞ്ചരിക്കുവാന്‍ സാധിക്കില്ല,. അറബി, സ്വാഹിലി, പേർഷ്യൻ, ഇന്ത്യൻ, യൂറോപ്യൻ നിര്‍മ്മാണ രീതികളുടെ സങ്കലനം ഇവിടുത്തെ വാസ്തുവിദ്യയില്‍ കാണുവാന്‍ കഴിയും.
PC:Weldon Kennedy
ഗെന്‍റ്, ബെല്‍ജിയം
സെര്‍മാറ്റ്, സ്വിറ്റ്സര്‍ലന്‍ഡ്
ആംസ്റ്റര്‍ഡാം
കനാലുകളുടെ നഗരം എന്നറിയപ്പെടുന്ന ആംസ്റ്റര്‍ഡാം സൈക്കിളുകളുടെ നഗരം കൂടിയാണ്. ഓരോ കോണിലും പാര്‍ക്ക് ചെയ്തുവെച്ചിരിക്കുന്ന സൈക്കിളുകള്‍ ഇവിടുത്തെ ചിത്രങ്ങളുടെ പ്രധാന ഭാഗം തന്നെയാണ്. ഇവിടെ പൂര്‍ണ്ണമായും കാറുകള്‍ നിരോധിച്ചിട്ടില്ല എങ്കില്‍ കൂടിയും നാലിലൊന്ന് യാത്രകൾ മാത്രമാണ് കാറുകൾ ഉപയോഗിച്ച് ഇവിടെ നടത്തപ്പെടുന്നത്. നഗരത്തെ ഗതാഗതക്കുരുക്കുകളില്‍ നിന്നും ഒഴിവാക്കുവാനായി ഇടതടവില്ലാതെ വാരാന്ത്യങ്ങളില്‍ രാത്രി മുഴുവനും മെട്രോ പ്രവര്‍ത്തിക്കുന്നു. കൂടാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാരാന്ത്യ ഗതാഗതം സൗജന്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഫെസ് എൽ ബാലി, മൊറോക്കോ
. മധ്യകാല ചരിത്രം പറയുന്ന ഇവിടുത്ത തെരുവുകള്‍ സമ്പന്നമായ ഇന്നലെകളുടെ ചരിത്രത്തേലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.ഫെസ് എൽ ബാലി ലോകത്തിലെ അതിജീവിക്കുന്ന ഏറ്റവും വലിയ മധ്യകാല നഗരമാണെന്ന് പറയപ്പെടുന്നു. തെരുവുകളിലെ വളരെ ചെറിയ ഇടവഴികളിടൂടെ ഒരിക്കലും കാറില്‍ യാത്ര ചെയ്യുാന്‍ സാധിക്കില്ല. ഇവിെ സാധാരണയായി സഞ്ചരിക്കുവാന്‍ ആളുകള്‍ കാളകളെയോ അതുപോലുള്ള മാര്‍ഗ്ഗങ്ങളെയോ ആശ്രയിക്കുന്നു.
PC:Bjørn Christian Tørrissen
ഗീത്രൂണ്‍, നെതര്‍ലാന്‍ഡ്സ്
ഓസ്ലോ, നോര്‍വെ
ലാ കുംബ്രെസിറ്റ, അർജന്റീന
PC:Roberto Ettore
ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്കിലെ ഓള്‍ഡ് ടൗണ്‍
നഗരത്തിന്‍റെ മതിലുകള്‍ക്കു പുറത്തുവരെ മാത്രം വാഹനങ്ങളെ അനുവദിക്കുന്ന മറ്റൊരു പഴയകാല നഗരമാണ് ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്കിലെ ഓള്‍ഡ് ടൗണ്‍. മതിലുകൾക്കുള്ളിൽ പ്രവേശിക്കാൻ കാറുകൾക്ക് അധികാരമില്ല. ഇവിടേക്ക് വരണമെങ്കില്‍ നഗരപരിധിക്ക് പുറത്ത് കാർ പാർക്ക് ചെയ്യുക എന്നതാണ് നിങ്ങള്‍ക്കു ചെയ്യുവാനുള്ളത്. പൈതൃക ഇടമായ ഇവിടെ പ്രദേശത്തിന്റെ പൗരാണികത അതേപടി നിലനിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നു.
വെനീസ്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാര്‍ രഹിത നഗരങ്ങളിലൊന്നായാണ് ഇറ്റലിയിലെ വെനീസിനെ കണക്കാക്കുന്നത്. ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ ഇവിടെ കനാലുകളിലൂടെയാണ് എല്ലാ യാത്രയും. മാത്രമല്ല, ഇവിടെ പ്രവേശിക്കുന്നതിന് കാറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഫയർ ഐലൻഡ്, ന്യൂയോർക്ക്
ന്യൂയോർക്കിലെ ലോംഗ് ഐലൻഡിന് സമാന്തരമായി പ്രവർത്തിക്കുന്ന ബാഹ്യ ബാരിയർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഫയർ ഐലൻഡും കാര്‍ ഹരിത നഗരമാണ്. ഇവിടെ ണ്‍ത്തിയാല്‍ നടന്നു സ്ഥലം കാണുവാനോ നടക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഗോൾഫ് കാർട്ടുകൾ ഉപയോഗിക്കുകയോ ചെയ്യാം. സൈക്കിള്‍ യാത്രികരെയും ഇവിടെ ധാരാളമായി കാണാം.



Click it and Unblock the Notifications












