Search
  • Follow NativePlanet
Share
» »വെറുതെയല്ല 'സ്ലോ ട്രാവൽ'.. ഒന്നു പോയാൽ വീണ്ടും ഇങ്ങനെയേ പോകൂ! സമയവും പണവും ലാഭം!

വെറുതെയല്ല 'സ്ലോ ട്രാവൽ'.. ഒന്നു പോയാൽ വീണ്ടും ഇങ്ങനെയേ പോകൂ! സമയവും പണവും ലാഭം!

ആളുകളുമായി ഇടപഴകി, മറഞ്ഞു കിടക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടുവരുന്ന ഈ യാത്രയ്ക്ക് പല മെച്ചങ്ങളുമുണ്ട്. ഇതാ സ്ലോ ട്രാവലിന്‌‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം...

യാത്രകളിൽ ഓരോ ദിവസവും ഓരോ മാറ്റങ്ങളാണ്. പോകുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്ന രീതികൾ മുത ല്‍യാത്ര പോകുന്ന മാർഗ്ഗങ്ങളും എല്ലാം കാലത്തിനും സമയത്തിനും അനുസരിച്ച് മാറും. യാത്രകളിലെ പ്രധാന ട്രെൻഡുകളിലൊന്ന് കുറച്ചു കാലങ്ങളായി സ്ലോ ട്രാവൽ ആണ്. പോകുന്ന ഇടത്തെ എല്ലാ കാഴ്ചകളും ഒന്നൊഴിയാതെ കണ്ട് ഒരു നിമിഷം പോലും വിശ്രമിക്കാതെ കണ്ടുവരുന്ന സ്ഥിരം യാത്രാ രീതികളിൽ നിന്നും പാടേ വ്യത്യസ്തമാണ് സ്ലോ ട്രാവൽ.
പരമാവധി സമയം ഒരിടത്ത് ചിലവഴിക്കുന്ന ഈ യാത്രയിൽ ആര്‌‍ക്കും ഒരു തിരക്കുമില്ല. തിരഞ്ഞെടുത്ത ഇടത്തെ വള്ളിപുള്ളി വിടാതെ കണ്ട് മനസ്സിലാക്കി, ആളുകളുമായി ഇടപഴകി, മറഞ്ഞു കിടക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടുവരുന്ന ഈ യാത്രയ്ക്ക് പല മെച്ചങ്ങളുമുണ്ട്. ഇതാ സ്ലോ ട്രാവലിന്‌‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം...

പ്രകൃതിക്ക് നന്ന്

പ്രകൃതിക്ക് നന്ന്

ഏതു തരത്തിൽ ചിന്തിച്ചാലും യാത്രകൾ പലതരത്തിൽ പ്രകൃതിക്ക് ദോഷഫലങ്ങൾ നല്കാറുണ്ട്. കാർബൺ പുറത്തുവിടുന്നതു മുതൽ ആവാസവ്യവസ്ഥിതിയെ തകിടം മറിക്കുന്നതുവരെ വ്യത്യസ്തങ്ങളായ മോശം ഫലങ്ങൾ ആലോചനകൂടാതെയുള്ള യാത്രകൾ പ്രകൃതിക്ക് നല്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ലോ ട്രാവൽ വ്യത്യസ്തമാണ്. സ്ലോ ട്രാവലിൽ വിമാനത്തിനു പകരം ട്രെയിനോ ബസോ തിരഞ്ഞെടുക്കുന്നതു മുതൽ മാറ്റങ്ങൾ ആരംഭിക്കുന്നു. സ്വകാര്യ-ടാക്സി വാഹനങ്ങളെ ആശ്രയിക്കാതെ പൊതുഗതാഗത മാർഗ്ഗങ്ങള്‌ സ്വീകരിക്കുന്നതും സ്ലോ ട്രാവലിനെ പ്രകൃതിക്ക് അനുയോജ്യമാക്കുന്നു.

പ്രദേശവാസികളുമായി ഒരാത്മബന്ധം

പ്രദേശവാസികളുമായി ഒരാത്മബന്ധം

നിങ്ങൾ സ്ലോ ട്രാവൽ ചെയ്യുമ്പോൾ അവിടുത്തെ ആളുകളെ കൂടുതല്‍ നന്നായി പരിചയപ്പെടുവാൻ സഹായിക്കുന്നു. രണ്ടോ മൂന്നോ ദിവസം നിങ്ങളെ ഒരിടത്തു കാണുമ്പോൾ അവർ നിങ്ങളോട് കൂടുതൽ ഇടപഴകുവാനും നിങ്ങളുടെ ചോദ്യങ്ങൾക്ക് നീണ്ട ഉത്തരങ്ങൾ നല്കുവാനും തുടങ്ങും. അതുവഴി അവരെ കൂടുതൽ അറിയുവാനും അവരുടെ ജീവിത രീതികളും സംസ്കാരങ്ങളും ശൈലികളുമെല്ലാം പരിചയപ്പെടുവാനും അടുത്തറിയുവാനും അവസരം ലഭിക്കും. ചില ഇടങ്ങളിൽ അവരുടെ ആഘോഷങ്ങളിൽ പങ്കാളികളാകുവാനും പങ്കെടുക്കുവാനുമുള്ള ക്ഷണങ്ങൾ ലഭിക്കുകയും ചെയ്തേക്കാം.
അവർക്കു മാത്രം അറിയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയുവാനും ഇത് സഹായിക്കും.

ചിലവ് കുറയ്ക്കും

ചിലവ് കുറയ്ക്കും

സാധാരണ ചെയ്തുവന്നിരുന്ന പോലെ യാത്രകളിൽ കഴിയുന്നത്ര ഇടങ്ങൾ എത്ര റിസ്കെടുത്തും കാണുവാന്‌ പോകുന്ന രീതി ഇവിടെയില്ല. പകരം ഒരു സ്ഥലത്തു താമസിച്ച് അതിനെ കൂടുതൽ അറിഞ്ഞു വരുന്ന രീതിയാണല്ലോ. അതുകൊണ്ടുതന്നെ ഒരുപാട് യാത്രകൾ ഇതിൽ കുറയ്ക്കാം. മാത്രമല്ല, യാത്രകൾ പോകുന്നത് ട്രെയിനിലും ബസിലും നടന്നും ഒക്കെയായതിനാൽ ഉള്ള യാത്രകളുടെ ചിലവും വളരെ കുറവ് ആയിരിക്കും. ഹോട്ടലുകളെ ഒഴിവാക്കി താമസം ഹോം സ്റ്റേകളിലോ പേയിങ് ഗസ്റ്റോ ആകുമെന്നതിനാൽ ഇതും പണച്ചിലവ് കുറയ്ക്കും.

കാണാത്ത ഇടങ്ങൾ

കാണാത്ത ഇടങ്ങൾ

സ്ലോ ട്രാവലിന്‍റെ മറ്റൊരു പ്രധാനമെച്ചം അറിയപ്പെടാത്ത കുറേ കാഴ്ചകളിലേക്ക് നിങ്ങൾക്ക് എത്തിച്ചേരാം എന്നതാണ്. സാധാരണ യാത്രകളിൽ ഏതെങ്കിലും സൗകര്യപ്രദമായ പ്ലാനുകൾ നോക്കി ഓരോ സ്ഥലങ്ങളിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയായിരിക്കുമല്ലോ. എന്നാൽ ഇവിടെ ഒരു സ്ഥലത്ത് കുറേ ദിവസങ്ങൾ ചിലവഴിക്കുന്നതിനാൽ ഓരോ ഇടങ്ങളും കണ്ട് പരമാവധി ആസ്വദിക്കാം. പ്രദേശത്ത് പ്രസിദ്ധമായ കടകൾ കയറി ആളുകളെ പരിചയപ്പെടുലാനും സംസാരിക്കുവാനും ഇത് സഹായിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+