സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചതമായ കുറേ പ്രദേശങ്ങള്‍.. എല്ലാ നാടുകള്‍ക്കും കാണും അധികമൊന്നും ആളുകള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത, പ്രദേശവാസികള്‍ക്കു മാത്രം സ്വന്തമായ കുറച്ചിടങ്ങള്‍. അവിചാരിതമായി ബ്ലോഗിലോ മറ്റോ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രം പുറംലോകം അറിയുന്ന, ശേഷം യാത്രകളില്‍ ഒഴിവാക്കാനാവാത്ത ഘടകമായി മാറുന്ന ഇടങ്ങള്‍. മറ്റേതു നാടിനേക്കാളും ഇത്തരത്തിലുള്ള ഇടങ്ങള്‍ ഉത്തരാഖണ്ഡില്‍ നിരവധിയുണ്ട്. ഓരോ യാത്രയിലും മുന്‍പത്തേതിനേക്കാളും മനോഹരിയാകുന്ന ഉത്തരാഖണ്ഡില്‍ ഈ ഇടങ്ങള്‍ സന്ദര്‍ശിച്ചില്ലെങ്കില്‍ പിന്നെ യാത്രയേ നഷ്ടം എന്നു പറയാം. അത്തരത്തില്‍ ഈ അടുത്ത കാലത്തു മാത്രം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുവാന്‍ തുടങ്ങിയ ചില ഉത്തരാഖണ്ഡ് ഗ്രാമങ്ങളെ പരിചയപ്പെടാം...
മോറി
സിത്ലാഖേത്
,മുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1900 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്യാഹി ദേവി കുന്നുകളാണ് ഈ പ്രദേശത്തിന്റെ മുഴുവന്‍ മനോഹര കാഴ്ച സാധ്യമാക്കുന്നിടം. ചൗബാട്ടിയാ തോട്ടം, ജുലാ ദേവി ക്ഷേത്രം, ഖൂണ്ഡ് ടൗണ്‍ എന്നിവയാണ് ഇവിടുത്തെ പ്രസിദ്ധമായ കാഴ്ചകള്‍. സീസണ്‍ സമയത്ത് ഇവിടെ എത്തിയാല്‍ പൂത്തു നില്‍ക്കുന്ന
റോഡെന്‍ഡ്രോണുകളുടെ കാഴ്ചയും ആസ്വദിക്കാം,
മുന്‍സിയാരി
ഖിര്‍സു
ആസ്വദിച്ച് പോകാവുന്ന ഒരു അവധിക്കാലം നാടോടിക്കഥകളിലെ ഒരു ദ്കാമത്തിലായാലോ.. ഇങ്ങനെ അത്ഭുതപ്പെടുത്തുന്ന അനുഭവമാണ് ഖിര്‍സു എന്ന ഗ്രാമം നല്കുന്നത്. ആപ്പിള്‍ തോട്ടങ്ങളും ദേവതാരു മരങ്ങളും ആകാശം മുട്ടിനില്‍ക്കുന്ന ഓക്കും പൈന്‍ തോട്ടങ്ങളുമെല്ലാം ഖിര്‍സുവിനെ വ്യത്യസ്തമാക്കുന്നു. ദൈവങ്ങളുടെ ദേശമെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവിടം മലിനമാകാത്ത ഗ്രാമീണകാഴ്ചകള്‍ക്കും ഒപ്പം തന്നെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും പ്രസിദ്ധമാണ്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ഖിര്‍സു സ്ഥിതി ചെയ്യുന്നത്.
ട്രക്കിങ്ങിനൊപ്പം അതിമനോഹരമാ പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കുവാനും ഇവിടെ സൗകര്യമുണ്ട്. ജ്വൽപാ ദേവി ക്ഷേത്രം, ഗാണ്ഡിയാൽ ദേവ്താ ക്ഷേത്രം. ദവാൽഗർഹ്, പൗരി തുടങ്ങി ഇടങ്ങള്‍ ഇവിടെ നിന്നും സന്ദര്‍ശിക്കാം.



Click it and Unblock the Notifications













