Search
  • Follow NativePlanet
Share
» »വേനൽ കടുക്കുന്നതിനു മുന്നേ പോകാം.. ആസ്വദിക്കാം ഈ നാടുകൾ

വേനൽ കടുക്കുന്നതിനു മുന്നേ പോകാം.. ആസ്വദിക്കാം ഈ നാടുകൾ

കനത്ത വേനൽ എത്തുന്നതിനു മുൻപ് കേരളത്തിൽ പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

കനത്ത ചൂടിലേക്ക് നാടും നഗരവും മെല്ലെ അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ചൂടുകൊണ്ട് പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്. ഏപ്രിൽ മേയ് മാസം ആകുമ്പേഴേയ്ക്കും ചൂടിന്‍റെ അവസ്ഥ എന്താകുമെന്നാണ് കണ്ടറിയേണ്ടത്. ഈ കനത്ത ചൂടിൽ പെട്ടു വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻ സാധിക്കാതാകുന്നതിനു മുൻപേ കുറച്ചു യാത്രകൾ പോകാം. കനത്ത വേനൽ എത്തുന്നതിനു മുൻപ് കേരളത്തിൽ പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
PC:Sreehari Devadas/Unsplash

മൂന്നാർ

മൂന്നാർ

ഏതു കാലാവസ്ഥയിലും യാത്ര പോകുവാൻ കഴിയുന്ന ലക്ഷ്യസ്ഥാനമാണ് മൂന്നാർ. അതുകൊണ്ടു തന്നെ ഇത്തവണത്തെ പ്രീ-സമ്മർ ലക്ഷ്യസ്ഥാനങ്ങളിൽ മൂന്നാറിനെയും ഉൾപ്പെടുത്താം. നിലവിൽ ചൂട് തന്നെയാണ് ഇവിടെയെങ്കിലു പുലർച്ചയിലെ തണുപ്പും കോടമഞ്ഞുമാണ് ഇപ്പോള്‍ ഇവിടെ ആസ്വദിക്കുവാനുള്ളത്. അവധിക്കാലം ആയതിനാൽ സീസണോ കാലാവസ്ഥയോ നോക്കാതെ നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്. വെള്ളച്ചാട്ടങ്ങളിലൊക്കെ വെള്ളം കുറവായിരിക്കുമെങ്കിലും മറ്റു കാഴ്ചകൾക്കു കുറവുണ്ടാകില്ല. ഒന്നോ രണ്ടോ രാത്രി ചിലവഴിച്ച് പോകുവാൻ കഴിയുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം

PC: Jithin Vijayamohanan

മറവൻതുരുത്ത്

മറവൻതുരുത്ത്

നല്ല വെയിലത്തു പൊരിഞ്ഞു നിൽക്കുമ്പോൾ ഒരു പുഴ കണ്ടാൽ മനസ്സുകൊണ്ട് അതിലേക്ക് ഒരു ചാട്ടം നമ്മൾ ചാടും. ഒന്നു മുങ്ങിനിവർന്നാൽ കുറച്ച് തണുപ്പുകിട്ടും എന്ന പ്രതീക്ഷയിലാണിത്. അതുപോലെ വലിയ ചൂടി പിടിക്കുന്നതിനു മുൻപേ ആറ്റിലേക്ക് ഒന്നു പോയാലോ? അതിരാവിലെയുള്ള കയാക്കിങ്ങിൽ വളരെ രസകരമായ ഒരു പ്രഭാതവും തനിനാടൻ കാഴ്ചകളുമെല്ലാമായി ഇവിടെ സമയം ചിലവഴിക്കാം. പറഞ്ഞുവരുന്നത് മറവൻതുരുത്തിനെക്കുറിച്ചാണ്. കോട്ടയം ജില്ലയിൽ വൈക്കത്തിന് സമീപമാണ് മറവൻതുരുത്ത് സ്ഥിതി ചെയ്യുന്നത്. 500 രൂപ മുതൽ 100- രൂപ വരെ കയാക്കിങ്ങിന് ഒരാൾക്ക് ചിലവ് വന്നേക്കാം. അതിരാവിലെയോ വൈകുന്നരമോ വേണം കയാക്കിങ് നടത്തുവാൻ. വെയിലുള്ള സമയം പരമാവധി ഒഴിവാക്കുക.

PC:Eric Tompkins/Unsplash

പാലക്കാട്

പാലക്കാട്

പാലക്കാടിന്‍റെ ഗ്രാമീണക്കാഴ്ചകൾ തേടി പോകുവാന്‍ പറ്റിയ സമയമല്ലെങ്കിലും വേലകളും പൂരവുമായി പാലക്കാട് സഞ്ചാരികളെ കാത്തിരിക്കുന്ന സമയമാണിത്. ഉത്സവക്കാഴ്ചകളിൽ താല്പര്യമുള്ളവർ ഈ സമയത്തു തന്നെ ഇവിടേക്ക് വരണം. വലുപ്പച്ചെറുപ്പമില്ലാതെ നാടുകളിലെ മിക്ക ക്ഷേത്രങ്ങളിലും ഉത്സവം നടക്കുന്ന ഈ സമയം നാടൻകാഴ്ചകള്‍ക്കും യാത്രകൾക്കും കൂടി പ്രയോജനപ്പെടുത്താം.
PC:Nandha kumar/Unsplash

ലക്കിടി

ലക്കിടി

വേനലിന്റെ കഠിന ചൂടിലേക്ക് പോകുന്നതിനു മുൻപായി കേരളത്തിൽ യാത്ര ചെയ്യുവാൻ പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ് ലക്കിടി. വയനാട് ജില്ലയിൽ താമരശ്ശേരി ചുരത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന ലക്കിടി വയനാട്ടിലേക്കുള്ള കവാടം എന്നും അറിയപ്പെടുന്നു. സുഖകരമായ കാലാവസ്ഥയ്ക്ക് എല്ലാ സീസണിലും ലക്കിടി പ്രസിദ്ധമാണ്. വൈത്തിരിയോട് ചേർന്നു കിടക്കുന്ന ഇവിടം പ്രകൃതിഭംഗിക്കും പ്രസിദ്ധമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നുംകൂടിയാണ് ലക്കിടി. ചങ്ങല മരം, പൂക്കോട് തടാകം തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള ഇടങ്ങൾ.

PC:Sudharshan Solairaj

രാമക്കൽമേട്

രാമക്കൽമേട്

ഇടുക്കിയിലെ ഏതു സ്ഥലവും ഏതു കാലാവസ്ഥയിലും കാണാമെങ്കിലും ഇത്തവണ നമുക്ക് രാമക്കൽമേട് തിരഞ്ഞെടുക്കാം. ഇടുക്കിയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന രാമക്കൽമേട് സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണുള്ളത്.
ഇവിടെ നിന്നു നോക്കുമ്പോൾ കാണുന്ന തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ ഭംഗിയും വേഗത്തിൽ വീശിയടിക്കുന്ന കാറ്റുമാണ് ഇവിടുത്തെ ആകർഷണങ്ങൾ. കാറ്റില്‍ നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമും ഇവിടുത്തെ കൗതുക കാഴ്ചയാണ്.

PC:Arshad.ka5

വേനൽ യാത്രകളിൽ ശ്രദ്ധിക്കുവാൻ

വേനൽ യാത്രകളിൽ ശ്രദ്ധിക്കുവാൻ

കേരളത്തിൽ അങ്ങോളമിങ്ങോളം കനത്ത ചൂട് അനുഭവപ്പെടുന്ന സമയമാണിത്. വെയിലത്തിറങ്ങുമ്പോൾ കുട ചൂടുവാനോ തൊപ്പി ധരിക്കുവാനോ ശ്രദ്ധിക്കണം. കയ്യിൽ ശുദ്ധമായ കുടിവെള്ളം കരുതുക. ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ പുറത്തിറങ്ങാതെയിരിക്കാം.

PC:Toa Heftiba/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+