Search
  • Follow NativePlanet
Share
» »ധൈര്യമായി വന്നോ, എവിടെ യാത്ര പോകണമെന്ന് രാശി പറയും.. മാർച്ചിലെ യാത്രകൾ അടിപൊളിയാക്കാം

ധൈര്യമായി വന്നോ, എവിടെ യാത്ര പോകണമെന്ന് രാശി പറയും.. മാർച്ചിലെ യാത്രകൾ അടിപൊളിയാക്കാം

സൂര്യരാശി പറയുന്നതനുസരിച്ച് ഈ മാര്‍ച്ച് മാസത്തിൽ ഓരോ രാശിക്കാർക്കും ഇന്ത്യയിൽ പോകുവാൻ സാധിക്കുന്ന യാത്രകൾ ഏതൊക്കെയെന്ന് നോക്കാം..

അവധിയും ആഘോഷങ്ങളും ഉത്സവങ്ങളുമുള്ള മാർച്ച് മാസം യാത്രകളുടെ സമയമാണ്. സ്കൂൾ അടച്ച് അവധികൂടിയാകുമ്പോൾ പറയുകയേ വേണ്ട. സൂര്യരാശി പറയുന്നതനുസരിച്ച് ഈ മാര്‍ച്ച് മാസത്തിൽ ഓരോ രാശിക്കാർക്കും ഇന്ത്യയിൽ പോകുവാൻ സാധിക്കുന്ന യാത്രകൾ ഏതൊക്കെയെന്ന് നോക്കാം...

Cover PC:Vivek Trivedi/Unsplash

1 ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ജീവിതത്തിലെ ഓരോ യാത്രകളും പരമാവധി അസ്വദിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഏരിസ് രാശിയിലുള്ളവർ. ആക്റ്റീവായി ഇരിക്കുന്ന ഇവർക്ക് അങ്ങനെയുള്ള സ്ഥലങ്ങളാണ് പ്രിയം. തങ്ങളുടെ എനർജി മുഴുവനായും ഇവർ യാത്രയിൽ ചിലവഴിക്കും
ട്രക്കിങ്ങുകൾ, ഹൈക്കിങ്, സാഹസിക യാത്രകൾ തുടങ്ങിയവ ഇവർക്ക് പരീക്ഷിക്കാം.
വയനാട് ജില്ലയിലെ ചെമ്പ്രാ മല ട്രക്കിങ്ങ് മാർച്ച്മാസ യാത്രയിൽ ഉൾപ്പെടുത്താം. ഹംപ്താ പാസ് ട്രക്ക്, പ്രഷാർ ലേക്ക് ട്രക്ക് തുടങ്ങിയവയും മികച്ച തിരഞ്ഞെടുപ്പായിരിക്കും.

2. ടോറസ്(ഏപ്രില്‍ 20- മേയ് 20)
ശാന്തരും എളുപ്പത്തിലുള്ള യാത്രകളുടെ ആരാധകരുമാണ് ടോറസ് രാശിക്കാർ. ഒരുപാട് സർപ്രൈസുകളൊന്നും യാത്രകളിൽ ഇവർ ആഗ്രഹക്കുന്നില്ല. അതുകൊണ്ടുതന്നെ നീണ്ട യാത്രകളും ബുദ്ധിമുട്ട് നിറഞ്ഞ ഹൈക്കിങ്ങുളും ഇവർ തിരഞ്ഞെടുക്കാത്തതാവും നല്ലത്. അതേ സമയം പെട്ടന്ന് എത്തിച്ചേരുന്ന, കുറച്ചേയുള്ളുവെങ്കിലും രസകരമായ കാഴ്ചകളുള്ള ഇടങ്ങളിലേക്ക് പോകാം.
വർക്കല ബീച്ച്, മൺറോ തുരുത്ത്, രാമേശ്വരം പോലുള്ള സ്ഥലങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുക്കാം

Travel Horoscope For The Month Of March

PC:Vivek Kumar/Unsplahs

3. ജെമിനി(മേയ് 21- ജൂണ്‍ 20)

എവിടെ ആഘോഷമുണ്ടോ അവിടെ ജെമിനി രാശിക്കാരും ഉണ്ടാരും. പാർട്ടികളും പുതിയ ആളുകളെ പരിചയപ്പെടലും പോലുള്ള കാര്യങ്ങളാണ് ഇവർക്ക് സന്തോഷം നല്കുന്നത്. പാർട്ടികൾക്ക് ബാംഗ്ലൂരും ഡൽഹിയും ചെന്നൈയും പോലുള്ള നഗരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ബീച്ച് ആഘോഷങ്ങൾക്കും പുതിയ ആളുകളെ പരിചയപ്പെടുവാനുമെല്ലാം ഗോവ പോലുള്ള സ്ഥലങ്ങളിലും പോകാം.

4. ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)
ഏതു കാര്യത്തെയും ഇമോഷണലായി സമീപിക്കുന്നവരാണ് ക്യാൻസർ രാശിക്കാർ. ഒരുപാട് തിരക്കില്ലാതെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും പോകുവാനാണ് ഇവർക്കിഷ്ടം. ആത്മീയ ലക്ഷ്യസ്ഥാനങ്ങളോ തിരക്കുകുറഞ്ഞ ഇടങ്ങളോ ഇവര്‌‍ക്കിഷ്ടപെടും.
ഹരിദ്വാറും വാരണാസിയും കോയമ്പത്തൂർ വെള്ളിയാങ്കരിയിലുള്ള ആദിയോഗിയുമെല്ലാം ഇവർക്ക് തിരഞ്ഞെടുക്കാം.

5. ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)
ജീവിതത്തിൽ ഭയം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് ലിയോ രാശിയിൽ ജനിച്ചവർ. അതുകൊണ്ട് സാഹസിക യാത്രകൾ നടത്തുവാൻ ഇവർക്ക് ജന്മനാ ഒരു താല്പര്യം കൂടുതലായിരിക്കും.
ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ് മാര്‍ച്ചിലെ യാത്രകൾക്ക് പറ്റിയ ഇടമാണ്. ബംഗീ ജംപിങ്ങും റിവർ റാഫ്ടിങ്ങും കയാക്കിങ്, ബോഡി സർഫിങ്, റോക്ക് ക്ലൈംബിങ് തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.

6.വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

എല്ലാ കാര്യങ്ങളിലും പൂർണ്ണത തേടുന്ന ഇവർ യാത്രകളിലും ഇത് തന്നെയാണ് പിന്തുടരുന്നത്. പോകുന്ന സ്ഥലത്തെ കാഴ്ചകളെല്ലാം ഒന്നൊഴിയാതെ കണ്ട് പരമാവധി ആസ്വദിക്കുവാനാണ് ഇവർ താല്പര്യപ്പെടുന്നത്. മാർച്ച് മാസത്തിലെ യാത്രകൾക്ക് ഹംപി ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. രണ്ടോ മൂന്നോ ദിവസം പൂർണ്ണമായും ചിലവഴിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.

Travel Horoscope For The Month Of March

PC:Goutham Krishna/Unsplash

7.ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

കഴിയുന്നത്രയും കാഴ്ചകൾ കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് ലിബ്രാ രാശിയിൽ ജനിച്ചവർ. ആളുകളോട് വളരെ സൗഹൃദപരമായാണ് ഇവർ ഇടപഴകുന്നത്. ഏതു തരത്തിലുള്ള യാത്രകളും ഇവർ പൂർണ്ണമായും ഇഷ്ടപ്പെട്ടും. പുതിയ നാടുകൾ കാണുവാനും സംസ്കാരങ്ങൾ പരിചയപ്പെടുവാനും ഇവർക്കിഷ്ടമാണ്.
ഹിമാചൽ പ്രദേശ് ഈ മാസം തിര‍ഞ്ഞെടുക്കാം. കണ്ടുപോകുവാൻ ഒരുപാട് ഇടങ്ങളുള്ളതിനാൽ യാത്ര ഒരു നഷ്ടം ആയിരിക്കില്ല.

8.സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

സ്വന്തം കാര്യങ്ങളിൽ നിഗൂഢത സൂക്ഷിക്കുന്നവരാണ് സ്കോർപിയോ രാശിയിൽ ജനിച്ചവർ. ഇവരുടെ യാത്രകളിലും ഇത്തരം നിഗൂഢതകൾ പുതുമയല്ല. അധികമാരും പോകാത്തതും അറിയാത്തതുമായ ഇടങ്ങളാണ് ഇവർക്ക് പ്രിയം
ഹിമാതൽ പ്രദേശിലെ മറഞ്ഞിരിക്കുന്ന ഗ്രാമങ്ങളിലൊന്നായ മലാന ഇത്തരം യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. കുളുവിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം വ്യത്യലസ്തമായ ഭാഷയും സംസ്കാരവും ഉള്ള ഇടമാണ്.

9. സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

വെറുതേ യാത്രകൾ പോകുവാനും അലഞ്ഞുതിരിഞ്ഞു നടക്കുവാനുമെല്ലാം താല്പര്യപ്പെടുന്നവരാണ് സാജിറ്റേറിയസ് രാശിക്കാർ. യാത്രപോകുവാൻ ഒരുക്കങ്ങളൊന്നും വേണ്ടാത്ത ഇവർ എപ്പോഴും ഒരു യാത്രയ്ക്ക് തയ്യാറാണ്.
ഈ രാശിക്കാർക്ക് മാർച്ച് മാസത്തിലെ യാത്രകൾ ഉത്തരാഖണ്ഡിലേക്ക് നടത്താം. ഒരുപാട് ഗ്രാമങ്ങളും ട്രക്കിങ്ങും എല്ലാം ഇവിടെയുണ്ട്.

Travel Horoscope For The Month Of March

PC:Raimond Klavins/Unsplash

10. കാപ്രിക്കോണ്‍ (ഡിസംബര്‍ 22- ജനുവരി 19)
പറയാൻ കഥകളുള്ള നാടാണ് ഇവർക്ക് പ്രിയം. ചരിത്രവും മിത്തുകളും എല്ലാം ഒരോ സ്ഥലത്തേയ്ക്കും ഇവരെ ആകർഷിക്കുന്നു.
മാർച്ച് മാസ യാത്രയ്ക്ക് കർണ്ണാടകയിലെ ചരിത്ര നഗരങ്ങളായ ഐഹോളയും പട്ടടക്കലും തിരഞ്ഞെടുക്കാം.

11. അക്വേറിയസ് (ജനുവരി 20-ഫെബ്രുവരി 18)
കൗതുകം കുറച്ച് കൂടുതലാമെന്ന് പറയില്ലേ? അതിൽ പെടുന്നവരാണ് അക്വേറിസ് രാശിക്കാർ. അതുകൊണ്ടു ചരിത്രവുമായി ബന്ധപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കാം. മധ്യപ്രേശിലെ മാണ്ഡി ഈ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്.

12. പിസസ്(ഫെബ്രുവരി 19- മാര്‍ച്ച് 20)
റൊമാന്‍റിക് ആയ ആൾക്കാരാണ് പിസസ് രാശിയിൽ ജനിച്ചവർ. അതുകൊണ്ടു തന്നെ സ്ഥലങ്ങളുടെ കാര്യത്തിലും ഈ ഒരിഷ്ടം അവർ സൂക്ഷിക്കുന്നു. മൂന്നാർ, ഡാർജലിങ്, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയ്ക്ക് യോജിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+