പുതുവര്‍ഷം എങ്ങനെ ആഘോഷിക്കണം? ഈ അടുത്ത് പുറത്തു വന്നൊരു റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ട്ടികളും പബ്ബും ബീച്ചും ഒക്കെ ഇപ്പോള്‍ പഴയ ഫാഷനാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമേ പുതുവര്‍ഷം ആഘോഷിക്കുവാന്‍ ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുക്കാറുള്ളുവത്രെ. പകരം എന്തായിരിക്കും സഞ്ചാരികള്‍ കണ്ടെത്തിയ ആഘോഷം എന്നല്ലേ.. കുന്നുകള്‍!! മലമുകളുകളിലേക്കുള്ള യാത്രയും അവിടുത്തെ ശാന്തമായ പുതുവര്‍ഷ പുലരിയും സമാധാനം നിറഞ്ഞ അന്തരീക്,വുമ ആണത്രെ ഈ വര്‍ഷം കൂടുതലും ആളുകള്‍ പുതുവര്‍ഷം ചിലവഴിക്കുവാന്‍ തിരഞ്ഞെടുക്കുന്നത്. യാത്രകളും ആഘോഷങ്ങളും ഒന്നുമില്ലാതിരുന്ന ഒരു വര്‍ഷത്തിനു യാത്ര പറഞ്ഞ് 2022 നെ വരവേല്‍ക്കുവാന്‍ ഇതിലും നല്ലയിടങ്ങളില്ല. ഇതാ പുതുവര്‍ഷം പുലരികള്‍ ആഘോഷിക്കുവാന്‍ കേരളത്തില്‍ തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന ഹില്‍ സ്റ്റേഷനുകളും കുന്നുകളും പരിചയപ്പെടാം...
പൊന്മുടി
രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയാണ് സന്ദർശനസമയം. അപ്പർ സാനിറ്റോറിയത്തിൽ രണ്ടു മണിക്കൂറിലധികം ചെലവിടാൻ അനുവാദമില്ല.
PC: Ramkumar Radhakrishnan
പിനാക്കിള്‍ വ്യൂ പോയിന്‍റ്
വളരെ ചെറിയ യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ പിനാക്കിള്‍ വ്യൂ പോയിന്‍റിലേക്ക് പോകാം. കൊല്ലംകാരുടെ ഗവിയെന്നും പാവങ്ങളുടെ മൂന്നാര്‍ എന്നുമെല്ലാം വിളിപ്പേരുള്ല പിനാക്കിള്‍ വ്യൂ പോയിന്‍റ് സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധമായ ഇടമാണ്. മലമടക്കുകളില്‍ നിന്നും സൂര്യനുദിച്ചു വരുന്ന കാഴ്ചയാണ് ഇവിടുത്തെ പ്രധാന കാഴ്ച. അതും എല്ലുപോലും വിറക്കുന്ന തണുപ്പില്‍ വേണം കാണുവാന്‍. സമുദ്രനിരപ്പില്‍ നിന്നും 1500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ആദ്യ കാലങ്ങളില്‍ റബര്‍ തോട്ടമായിരുന്നു. പിന്നീട് റബര്‍ മുറിച്ചു കളഞ്ഞതോടെയാണ് ഇവിടുത്തെ ഭംഗി ലോകമറിയുന്നത്.
അഞ്ചല്‍, കരവാളൂര്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയകുരുവിക്കോണം വെഞ്ചേമ്പ് തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലായാണ് പിനാക്കിള്‍ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്
വാഗമണ്‍
ഗവി
ആങ്ങമൂഴിയിലുള്ള ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നും മുന്‍കൂട്ടി പാസുകള്‍ മേടിച്ചു വേണം യാത്ര തുടരുവാന്‍,
PC:Abhijith VG
ബ്രഹ്മഗിരി
PC:The MH15
പാലക്കയംതട്ട്
ചൊക്രമുടി
റാണിപുരം
മലബാറിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം. കാസർഗോഡ് ജില്ലയിലെ പനത്തടിയില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം സമുദ്രനിരപ്പില്‍ നിന്നും 1016 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഊട്ടിയോട് സദൃശ്യമായ കാഴ്ചകളും കാലാവസ്ഥയും ആണ് ഇവിടെയുള്ളത്. പുല്‍മേടും പാറയില്‍ കൊത്തിയ പടികളുമൊക്കെ കയറി എത്തിച്ചേരുന്ന മണിമലയില്‍ നിന്നും ഉള്ള കാഴ്ചകള്‍ അതിമനോഹരമാണ്.
PC:Vinayaraj
മൂന്നാര്‍
വാഗമണ്‍ പോലെ തന്നെ മലയാളികളുടെ ഹൃദയത്തില്‍ കയറിയ ഇടമാണ് മൂന്നാര്‍. മൂന്നാര്‍ ഒഴിവാക്കിയുള്ല യാത്രകള്‍ പലപ്പോഴും മലയാളികള്‍ക്ക് ആലോചിക്കുവാനേ സാധിക്കില്ല. തേയിലത്തോട്ടങ്ങളും കുന്നുകളും വെള്ളച്ചാട്ടവും വ്യൂ പോയിന്‍റുംകളും ഒക്കെയായി നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടെ കാണുവാനും അറിയുവാനും ഏറെയുണ്ട്. കോടമഞ്ഞും കുളിരും തണുപ്പും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.



Click it and Unblock the Notifications















