ഇതുവരെ പ്ലാന്‍ ചെയ്ത യാത്രകളെല്ലാം കൊറോണ കൊണ്ടുപോയപ്പോള്‍ ഭാവിയിലേക്കുള്ള യാത്രകളിലാണ് സഞ്ചാരികളുടെ പ്രതീക്ഷ. കൊവിഡിന്‍റെ പിടിയില്‍ നിന്നും രക്ഷനേടിയിട്ട് അടുത്ത യാത്ര പോകുവാനുള്ള തയ്യാറെടുപ്പിലാണ് മിക്ക സഞ്ചാരികളും. സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒരു കിടിലന്‍ ഓഫറുമായി വന്നിരിക്കുകയാണ് ഇവര്‍. 2021 ജൂണില്‍ ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് നടത്തുന്ന ബസ് യാത്രയാണിത്.
റസ്ലിങ് താരം ലബാന്‍ഷു ശര്‍മ്മയാണ് ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് 20 പേരുമായുള്ള യാത്ര ലോഞ്ച് ചെയ്യുന്നത്.
ഋഷികേശില്‍ നിന്നുള്ള പ്രശസ്ത ഇന്ത്യൻ ഗുസ്തിക്കാരനാണ് ലബാൻഷു ശർമ്മ അഥവാ പഹൽവാൻ ജീ. ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍കൂടിയാണ് ഇദ്ദേഹം. ലോക സമാധാന പ്രവർത്തകൻ കൂടിയായ ലബാൻഷു ഏഷ്യൻ ഇന്റർനാഷണൽ ഗെയിംസിലും ഇന്തോ-നേപ്പാൾ ഇന്റർനാഷണൽ റെസ്‌ലിംഗ് ടൂർണമെന്റിലും രണ്ട് സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്.
ഋഷികേശില്‍ നിന്നും ലണ്ടനിലേക്കുള്ള ഇന്‍ക്രെഡിബിള്‍ ബസ് റൈഡിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.
ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക്
21,000 കിലോമീറ്റര്‍
11 ആഴ്ച
ആഴ്ച1- ഋഷികേശില്‍ നിന്നും ഇംഫാലിലേക്ക്
ആഴ്ച2- മ്യാന്‍മാറിലേക്ക്
ആഴ്ച3- മ്യാന്‍മാര്‍-തായ്ലന്‍ഡ്-ലാവോസ്
ആഴ്ച4- ചൈനയിലെ ചെങ്ക്ടു
ആഴ്ച5- ഡുന്‍ഹവാങ്, ചൈന
ആഴ്ച6- കാശ്ഗര്‍, ചാന
ആഴ്ച7- കിര്‍ഗിസ്ഥാനിലെ ബിഷ്കേക്, ഉസ്ബെക്കിസ്ഥാനിലെ താഷ്കണ്ട്
ആഴ്ച8- കസാക്കിസ്ഥാനിലെ ബെയ്നെയു, റഷ്യയിലെ മോസ്കോയും സെന്റ് പീറ്റേഴ്സ്ബര്‍ഗും
ആഴ്ച9- പോളണ്ടിലെ ലാറ്റ്വിയ, ചെക്കിലെ പ്രേഗ്, ഓസ്ട്രിയ
ആഴ്ച 10- സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച്, ഫ്രാന്‍സിലെ പാരിസ്, യുകെയിലെ ലണ്ടന്‍
ആഴ്ച11- സ്കോട്ലന്‍ഡിസെ വെയ്ല്‍സ്
ചിലവ് ഇങ്ങനെ
ലക്ഷ്വറി ബസിലെ സീറ്റ്, ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുവാനുള്ള വിമാന ടിക്കറ്റ്, വീസ ഫീസ്, ദിവസം രണ്ടു നേരമുള്ള ഭക്ഷണം, രണ്ടു പേര്‍ക്കു താമസിക്കാവുന്ന തരത്തിലുള്ള ഹോട്ടല്‍ താമസം ലോക്കല്‍ ടൂര്‍, സൈറ്റ് സീയിങ് എന്നിവ 13.99ലക്ഷം രൂപയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.



Click it and Unblock the Notifications












