ജെറ്റ്-സെറ്റേഴ്സ്
ഒരു സ്ഥലം പലവിധത്തിലാണ് നമ്മുടെ മനസ്സിലേക്ക് കയറിപ്പറ്റുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡായി നിൽക്കുന്നതോ ചിത്രങ്ങൾ വഴി മനസ്സിൽ കയറിപ്പറ്റുന്നതോ അല്ലെങ്കിൽ പോയ ആളുകൾ വഴി നമ്മൾ അറിയുന്നതോ ഒക്കെയാവാം. എന്നാൽ ഒരു സിനിമ കണ്ട്, അത് ചിത്രീകരിച്ച സ്ഥലം കണ്ടെത്തി പോകുന്ന പുത്തൻ യാത്രാ ട്രെൻഡാണ് ജെറ്റ്-സെറ്റേഴ്സ്. സിനിമകൾ വഴിയോ അല്ലെങ്കിൽ ഡോക്യുമന്‍ററികൾ കണ്ടോ മനോഹരമായ ചിത്രീകരണ ലൊക്കേഷനുകൾ കണ്ടെത്തി, അവിടേക്ക് യാത്ര പോകുന്നതാണിത്.
ഒരു പക്ഷേ, മലയാളികൾ ഇത് പണ്ടെ പരീക്ഷിച്ചതാണെന്നും പറയാം.. 20212 ൽ പുറത്തിറങ്ങിയ ഓർഡിനറി സിനിമ വഴി പത്തനംതിട്ടയിലെ ഇക്കോ ടൂറിസം സെന്‍റർ ആയ ഗവിയും 2015ൽ പുറത്തിറങ്ങിയ ചാർലി സിനിമ വഴി മീശപ്പുലിമലയും തീര്‍ത്ത അരങ്ങ് ഇപ്പോഴുമുണ്ട്.
ഹായ്-കേഷൻ
പുതിയ ഒരു സ്ഥലത്ത് പോയി അവിടെ താമസിച്ച് വെക്കേഷൻ ആസ്വദിക്കുന്ന സ്റ്റേ-ക്കേഷനും ജോലി ചെയ്യുവാനായി വീട്ടിൽ നിന്നും മറ്റൊരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്കോ മറ്റോ മാറ്റി നിൽക്കുന്നതിനെ വർക്കേഷൻ എന്നുമൊക്കെ നമ്മൾ പറയാറുണ്ട്. 2022 ലെ ട്രാവൽ ട്രെൻഡുകൾ കൂടിയായിരുന്നു ഇത്. എന്നൽ 2023 ലെ യാത്രാ രംഗത്തെ ട്രെൻഡുകൾ പുതിയൊരു സംഭവമാണ് പ്രവചിക്കുന്നത്. സ്റ്റേക്കേഷനും വർക്കേഷനുമെല്ലാം മാറ്റി നിർത്തി ഇനി ഹായ്-കേഷന്‍റെ വരവാണ്.
ആൾക്കൂട്ടങ്ങളും തിരക്കും ഇല്ലാത്ത ഫാം ഹൗസുകളും കൃഷിയിടങ്ങളും തേടിപോകുന്നതാണ് ഹായ്-കേഷൻ.സമൃദ്ധമായ സ്ഥലവും ആശ്വാസകരമായ കാഴ്ചകളും ഉള്ള സ്വകാര്യ ഹോളിഡേ ഹോമുകൾ ആണ് ഇതെന്നാണ് എക്‌സ്‌പീഡിയ ഗ്രൂപ്പ് പറയുന്നത്.
ഒരു വിനോദയാത്രയുടെ പകിട്ടില്ലാത്ത വിധത്തിൽ നാട്ടിൻപുറങ്ങളിലെ ജീവിതം അതേപടി ആസ്വദിക്കുവാൻ ആളുകൾ പോകുന്ന ഹേ-കേഷൻ വിദേശ രാജ്യങ്ങളിൽ വലിയ ട്രെൻഡ് ആയിക്കൊണ്ടിരിക്കുകയാണ്.
റിവന്‍ഞ്ച് യാത്രകൾ അഥവാ പ്രതികാര യാത്രകൾ
2021 ഉം 2022 ഉം നമ്മൾ പോകണമെന്ന് ഒരുപാട് ആഗ്രഹിച്ച, പല യാത്രകളും ഇല്ലാതാക്കിയ കാലഘട്ടമാണ്. കൊറോണയും ലോകരാജ്യങ്ങളുടെ അടച്ചിടലുകളും മുൻകരുതലുകളുമെല്ലാം ഇതിനു കാണമായിട്ടുണ്ട്. ഇങ്ങനെ പോകുവാൻ കഴിയാത്ത യാത്രകൾക്കു പകരമായി 2023 ൽ ആളുകൾ വലിയ രീതിയിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനെയാണ് റിവന്‍ഞ്ച് ട്രാവൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ മിക്ക രാജ്യങ്ങളും യാത്രകൾക്കുണ്ടായിരുന്ന വിലക്കുകൾ പൂർണ്ണമായുംതന്നെ നീക്കിയിട്ടുണ്ട്. അതിനാൽ നേരത്തെ നഷ്ടപ്പെട്ട ആ സമയം നികത്താൻ മുമ്പത്തേക്കാൾ കൂടുതൽ യാത്രകൾ ഇപ്പോൾ ബുക്ക് ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നത്. റിവന്‍ഞ്ച് യാത്രകൾ അഥവാ പ്രതികാര യാത്രകൾ
2021 ഉം 2022 ഉം നമ്മൾ പോകണമെന്ന് ഒരുപാട് ആഗ്രഹിച്ച, പല യാത്രകളും ഇല്ലാതാക്കിയ കാലഘട്ടമാണ്. കൊറോണയും ലോകരാജ്യങ്ങളുടെ അടച്ചിടലുകളും മുൻകരുതലുകളുമെല്ലാം ഇതിനു കാണമായിട്ടുണ്ട്.
ഇങ്ങനെ പോകുവാൻ കഴിയാത്ത യാത്രകൾക്കു പകരമായി 2023 ൽ ആളുകൾ വലിയ രീതിയിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനെയാണ് റിവന്‍ഞ്ച് ട്രാവൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ മിക്ക രാജ്യങ്ങളും യാത്രകൾക്കുണ്ടായിരുന്ന വിലക്കുകൾ പൂർണ്ണമായുംതന്നെ നീക്കിയിട്ടുണ്ട്. അതിനാൽ നേരത്തെ നഷ്ടപ്പെട്ട ആ സമയം നികത്താൻ മുമ്പത്തേക്കാൾ കൂടുതൽ യാത്രകൾ ഇപ്പോൾ ബുക്ക് ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിർച്വൽ ട്രാവൽ
വിർച്വൽ യാത്രകൾ വളരെ നാളുകളായി പ്രവചിക്കപ്പെട്ടിരുന്ന ഒന്നാണെങ്കിലും ആളുകൾ തീർത്തും ഗൗരവകരമായി ഇതിനെ സമീപിക്കുന്ന ഒരു വര്‍ഷമായിരിക്കും 2023. നിങ്ങളുടെ വീടിന്‍റെ സുഖത്തിലിരുന്ന്, പുറത്തിറങ്ങാതെ, വിർച്വൽ റിയാലിറ്റി വഴിയോ ത്രീഡി ടൂറിസം വഴിയോ ഒക്കെ പുതിയ ഇടങ്ങൾ പരിചയപ്പെടുന്നതാണ് വിർച്വൽ ട്രാവൽ. എന്നാൽ, Booking.com പറയുന്നതനുസരിച്ച് 2023 ൽ 26 ശതമാനം സഞ്ചാരികളും യാത്രകൾക്ക് വിർച്വൽ ട്രാവൽ ഉപയോഗിക്കും.
Booking.com അനുസരിച്ച്, സർവേയിൽ പങ്കെടുത്തവരിൽ 32 ശതമാനം വിർച്വൽ യാത്രകൾ പരീക്ഷിക്കുവാൻ അവവസം ലഭിച്ചാൽ ഇതുവരെ പോകുവാൻ സാധിക്കാത്ത ഒരിടം പരിഗണിക്കാത്ത പുതിയ സ്ഥലത്തേക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്ന് പറഞ്ഞു.
മാറുന്ന ലക്ഷ്വറി യാത്രകൾ
യാത്രകളിൽ പരമാവധി ചിലവ് കുറയ്ക്കുവാനാണ് മിക്കപ്പോഴും ആളുകൾ താല്പര്യപ്പെടുന്നത്. അതുകൊണ്ടു തന്നെ പൊതുഗതാഗത മാർഗ്ഗങ്ങളും ബജറ്റ് ഹോട്ടലുകളുമെല്ലാമായിരിക്കും തിരഞ്ഞെടുക്കുന്നതും. എന്നാൽ ഇപ്പോൾ തങ്ങളുടെ കയ്യിലുള്ള പണം അനുവദിക്കുന്ന തരത്തിലുള്ള ആഢംബരങ്ങൾ യാത്രകൾക്കായി മാറ്റിവയ്ക്കുന്ന ഒരു ട്രെൻഡാണ് വന്നിരിക്കുന്നത്. വിദേശ യാത്രകൾ, വിമാനയാത്രകൾ, പ്രൈവറ്റ് ജെറ്റുകളിലെ യാത്രകൾ, സഫാരികൾ തുടങ്ങിയവയെല്ലാം കൂടുതൽ സാധാരണമായി വരും. എന്നിരുന്നാലും, "ആഡംബര" എന്ന ആശയം പുനർനിർവചിക്കപ്പെടുകയാണ്. കയ്യിലുള്ള പണത്തിന് അനുസൃതമായുള്ള ആഢംബര യാത്രയെന്നും ഇതിനെ പറയാം.
യാത്രാ ബജറ്റുകൾ കർശനമാക്കും.
ഡീലുകൾ, ഹാക്കുകൾ, സമയബന്ധിതമായ യാത്രകൾ, കിഴിവുകൾ തുടങ്ങി എല്ലാ കാര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, യാത്രാ ബജറ്റുകൾ കൂടുതൽ കർശനമായി ആസൂത്രണം ചെയ്യുന്നതിലൂടെ, '2023 സാമ്പത്തികമായി അവബോധമുള്ള യാത്രാ ക്യൂറേഷൻ ഏറ്റവും മികച്ചതായി കാണപ്പെടും,' എന്നാണ് ബുക്കിങ്.കോം പറയുന്നത്.
നേരത്തെ ബുക്കിംഗ് നടത്തുക, സ്റ്റോപ്പ് ഓവർ ഉള്ള ഒരു റൂട്ട് തിരഞ്ഞെടുക്കൽ, 'മികച്ച മൂല്യമുള്ള' ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുക തുടങ്ങി പല കാര്യങ്ങളും നിങ്ങളുടെ ചിലവിലെ ലക്ഷ്വറി യാത്ര പ്ലാൻ ചെയ്യുന്നതിന് സഹായകമായേക്കും,
സ്വകാര്യ ജെറ്റുകള്
യാത്രാ രംഗത്തെ മാറുന്ന പ്രവണതകളിലൊന്നാണ് സ്വകാര്യ ജെറ്റുകൾ. തങ്ങളുടെ സൗകര്യപ്രദമായ യാത്രകൾക്കായി ആളുകൾ പ്രൈവറ്റ് ജെറ്റുകൾ വാങ്ങുന്നു. 40 വയസ്സിൽ താഴെ , പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നവരുടെ എണ്ണം 20 ശതമാനമാണ് വർധിച്ചിട്ടുള്ളത്. ചെറുപ്പക്കാർ തങ്ങളുടെ ജെറ്റുകളിൽ കൂടുതൽ പണം ചിലവഴിക്കുന്നു.
ചെറുപ്പക്കാരായ സഞ്ചാരികൾ
യാത്രകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നതിനു പ്രായം ഒരു തടസ്സമേയല്ല എന്നു പ്രഖ്യാപിക്കുന്ന ഒരു വർഷമായിരിക്കും ഇനി വരുവാൻ പോകുനന്ത്. കഴിഞ്ഞ വർഷങ്ങളിലായി ഇതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുമുണ്ട്.65 വയസ്സിനു മുകളിലുള്ളവരേക്കാൾ 18-34 പ്രായക്കാർ കഴിഞ്ഞ വർഷം ശരാശരി 2.2 അന്താരാഷ്ട്ര യാത്രകളും 1.3 ആഭ്യന്തര യാത്രകളും നടത്തിയിട്ടുണ്ട് എന്നാണ് ചില സർവേകൾ പറയുന്നത്. ഹോട്ടലുകളിലുംക്രൂയിസുകളിലും കൂടുതൽ രാത്രികൾ ചിലവഴിക്കുകയും അന്താരാഷ്ട്ര യാത്രകളിലേക്ക് കൂടുതൽ നടത്തുവാനും പോകുന്ന ഒരു വർഷമായിരിക്കും വരുവാൻ പോകുന്നത്.
എവിടെനിന്നു വേണമെമെങ്കിലും ജോലി ചെയ്യുന്നത് അവസാനിക്കുന്നു
കൊവിഡ് കാലം കൊണ്ടുവന്ന മെച്ചങ്ങളിൽ ഒന്നാണ് 'work from anywhere' അഥവാ ലോകത്ത് എവിടെ നിന്നും നിങ്ങളുടെ ജോലി എടുക്കുവാനുള്ള അവസരം. യാത്രകളും ജോലിയും ഒരുമിച്ച് നടത്തി ഭൂരിഭാഗം ആളുകളും ഇത് പ്രയോജനപ്പെടുത്തുകയുണ്ടായി. പല രാജ്യങ്ങളും ടൂറിസത്തിനും സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കുമായി നൊമാഡിക് വിസ പുറത്തിറങ്ങി കൂടുതൽ ആളുകളെ അവരുടെ രാജ്യത്ത് ജീവിക്കുവാൻ ക്ഷണിക്കുന്നതുമെല്ലാം സാധാരണമായിരുന്നു. എന്നാൽ പഴയ രീതികളിലേക്കുള്ള മടങ്ങിപ്പോക്ക് ഈ വർഷം സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ അവധിക്കാലങ്ങളും യാത്രകളും നേരത്തെയുള്ളതുപോലെ മാറും. തങ്ങളുടെ യാത്രകൾ പൂർണ്ണമായി സൗജന്യമാക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്.