Search
  • Follow NativePlanet
Share
» » പലതും കേട്ടിട്ടുപോലുമില്ല; സ്ലീപ്പ് ഡിവേഴ്സ്, ഡാർക്ക് ടൂറിസം.. 2024 ആഘോഷമാക്കിയ യാത്രാ ട്രെൻഡുകൾ

പലതും കേട്ടിട്ടുപോലുമില്ല; സ്ലീപ്പ് ഡിവേഴ്സ്, ഡാർക്ക് ടൂറിസം.. 2024 ആഘോഷമാക്കിയ യാത്രാ ട്രെൻഡുകൾ

ലോകവും രാജ്യങ്ങളും സ്ഥലങ്ങളും എല്ലാം പഴയത്.. ഒന്നും കൂടുന്നുമില്ല, കുറയുന്നുമില്ല. എന്നാൽ യാത്രകൾ അങ്ങനെയല്ല. ഓരോ വർഷവും ഒത്തിരി തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് യാത്രകൾ കടന്നു പോകുന്നത്. ലീവ് കിട്ടുമ്പോൾ ഒരു ചെറിയ യാത്ര പ്ലാൻ ചെയ്ത് പോയിരുന്നതു അല്ലെങ്കിൽ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നതും ഒക്കെ മാറി. യാത്രകളൊക്കെയും ഇപ്പോൾ വേറെ ലെവലാണ്.

2024 ലെ യാത്രകളെ മാറ്റിമറിച്ച ട്രെൻഡുകൾ നിരവധിയുണ്ട്. ഉറങ്ങാനായി യാത്ര പോകുന്നതും ഒരു ഹോബി പരിചയപ്പെടാൻ പുതിയൊരിടം തേടി പോകുന്നതും ഉൾപ്പെടെ നിരവധി പുതിയ തരം യാത്രകളാണ് 2024 ല്‍ വന്നത്. അതിൽ ചിലതൊക്കെ അറിയാതെയാണെങ്കിൽ പോലും നമ്മുടെ ട്രിപ്പുകളുടെയും ഭാഗമായിട്ടുണ്ട്. ഇതാ ഈ 2024 ലെ യാത്രാ ട്രെന്‍ഡുകൾ ഏതൊക്കെയെന്ന് നോക്കാം

യാത്രകളിലെ വിദേശരാജ്യങ്ങൾ

യാത്രകൾക്കായി പലരും വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്തു തുടങ്ങിയെന്നത് രണ്ടു മൂന്നു വർഷങ്ങളായി യാത്രയിൽ വന്ന മാറ്റങ്ങളാണ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ. അല്ലെങ്കിൽ വിസ ഓൺ അറൈവലിൽ പോകാൻ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് പലരുടെയും ബക്കറ്റ് ലിസ്റ്റിലെ വിദേശ രാജ്യമെന്ന മോഹം നടന്നത്. ഇതിൽ തന്നെ കുറഞ്ഞ ചെലവിൽ പോയിവരാൻ സാധിക്കുന്ന, അതേസമയം സാംസ്കാരിക വൈവിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേതകൾ തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ അനുഭവിക്കാൻ സാധിക്കുന്ന ഇടങ്ങൾ തുടങ്ങിയവയ്ക്കാണ് ആളുകൾ മുൻഗണന നല്കുന്നത്. തായ്‌ലൻഡ്, വിയറ്റ്നാം, ബാലി, ശ്രീലങ്ക,നേപ്പാൾ, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിൽ മുന്നിലുള്ളത്.

സ്ലീപ്പ് ടൂറിസം

കുറച്ചു നാൾ മുൻപ് വരെ നീണ്ട യാത്ര ചെയ്ത് എത്തുന്ന മനോഹരമായ ഒരിടത്ത് പുറത്തിറങ്ങി കാഴ്ചകൾ കാണാതെ ഒരാൾ കിടന്നുറങ്ങിയാൽ അയാളെ നമ്മൾ കളിയാക്കുമായിരുന്നു. എന്നാൽ ഇന്നത് മാറി. ഉറങ്ങാനായി യാത്രകൾ പോകുന്ന തലത്തിലേക്ക് വിനോദസഞ്ചാരം ഒരുപടി കൂടി വളർന്നു. സ്ലീപ് ടൂറിസം എന്നാണിത് അറിയപ്പെടുന്നത്. സമ്മർദ്ദം നിറഞ്ഞ ജോലിയും ജീവിതവും ഒക്കെ മാറ്റിവെച്ച് സമാധാനമായി കിടന്നുറങ്ങി പുതിയ ഊർജത്തോടെ തിരികെ വരാൻ സഹായിക്കുന്നതാണ് സ്ലീപ് ടൂറിസം.

ഉറക്കം ഏറ്റവും സുഖകരമാക്കുവാനായി പ്രത്യേകം മെത്തകൾ, തലയിണകൾ, വെളിച്ചം കണ്ണിലടിക്കാതിരിക്കാൻ പ്രത്യേക മാസ്ക്, മുറിയിലേക്ക് വെട്ടം വരാത്ത ജനാല എന്നിങ്ങനെ നിവരധി സൗകര്യങ്ങളാണ് സ്ലീപ്പ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകൾ ഒരുക്കിയിരിക്കുന്നത്. മതിയാകുവോളം ഉറങ്ങി വരാന്‍ ആഗ്രഹിക്കുന്നവരാണ് ഇതില് പോകുന്നവർ.

ഡാർക്ക് ടൂറിസം

ഡാർക്ക് ടൂറിസം എന്ന ആശയം പണ്ടുമുതലേയുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ വളരെ പ്രാധാന്യം ഇത് നേടി. മരണം, ദുരന്തം, ക്രൂരതകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് ആളുകൾ സന്ദർശനത്തിനായി പോകുന്ന യാത്രയാണിത്. നമുക്ക് പെട്ടന്ന് മനസ്സിലാകുന്ന ഒരുാഹരണം ഉണ്ട്. വയനാട് ദുരന്തത്തിൽ നിരവധി ആളുകൾ ദുരന്തമേഖല കാണാനായി പോകുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സാധാരണക്കാർ കാണാനാഗ്രഹിക്കാത്ത ഒരു ഇരുണ്ട ലോകമാണ് ഡാർക്ക് ടൂറിസം തുറക്കുന്നത്. ആ ഇടവുമായി ബന്ധപ്പെട്ട കഥകളോ വായനകളോ അല്ലെങ്കിൽ ടിവി ഷോകൾ, വാർത്തകൾ തുടങ്ങിയവയാണ് ആളുകളെ അവിടേക്ക് എത്തിക്കുന്നത്.

സ്ലീപ്പ് ഡൈവോഴ്സ്

ഈ വർഷം പ്രചാരത്തിലായ പുതിയൊരു ട്രാൽ ട്രെന്‍ഡ് ആണ് സ്ലീപ്പ് ഡൈവോഴ്സ്. പേരുപോലെ തന്നെ ഇതിന്‍റെ കാര്യവും രസമാണ്. പ്രണയിതാക്കളും പങ്കാളികളും ഒരുമിച്ചു ചെലവഴിക്കുന്നതിനേക്കാൾ നന്നായി ഉറങ്ങുന്നത് അവർ ഒറ്റയ്ക്കുള്ളപ്പോഴാണെന്നാണ് പഠനങ്ങൾ പറയുന്നത്. പങ്കാളികൾ തങ്ങളുടെ വെക്കേഷൻ പ്രത്യേകം തനിയെ ചെലവഴിക്കുന്നതാണിത്. മാതാപിതാക്കൾക്കും തങ്ങളുടെ കുഞ്ഞുങ്ങളെ മാറ്റി, നല്ല ഒരുറക്കത്തിനായി ഒരു യാത്ര പ്ലാൻ ചെയ്യാം.

ഷോൾഡർ ടൂറിസം

ഈ വര്‍ഷം പ്രചാരം നേടിയ മറ്റൊരു ട്രെൻഡ് ആണ് ഷോൾഡർ ടൂറിസം. ഏറ്റവും തിരക്ക് കൂടിയും ഒട്ടും തിരക്ക് ഇല്ലാത്തതുമായ ഒരു സമയത്ത് യാത്ര പോകുന്നതാണ് ഷോൾഡർ ടൂറിസം. ആള്‍ത്തിരക്കില്ലാതെ പുതിയൊരിടം കാണാം എന്നത് മാത്രമല്ല, സമാധാനത്തിൽ സമയം ചെലവഴിക്കാനും കാഴ്ചകൾ കാണാനും ഇത് സഹായിക്കുന്നു. അത് മാത്രമല്ല, സീസൺ അല്ലാത്തതിനൽ തിരക്കും കുറവായിരിക്കും,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+