Search
  • Follow NativePlanet
Share
» »മഞ്ഞ് അധികമായാൽ പണി പാളും! അതിശൈത്യത്തിൽ ഒഴിവാക്കാം ഇവിടങ്ങളിലേക്കുള്ള യാത്രകൾ

മഞ്ഞ് അധികമായാൽ പണി പാളും! അതിശൈത്യത്തിൽ ഒഴിവാക്കാം ഇവിടങ്ങളിലേക്കുള്ള യാത്രകൾ

തണുപ്പുകാലത്ത് ഇന്ത്യയിൽ കഴിവതും യാത്ര ഒഴിവാക്കേണ്ട ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

വിന്‍റർ സീസൺ മഞ്ഞൊക്കെ പൊഴിഞ്ഞ് തുടങ്ങിയാല് കാത്തുവെച്ച യാത്രകളൊക്കെ പൊടിതട്ടിയെടുക്കുന്ന സഞ്ചാരികൾക്ക് ഡിസംബർ മാസവും ജനുവരിയും ഫെബ്രുവരിയും ഒക്കെ പ്രധാനപ്പെട്ട സമയമാണ്. താഴ്വരകളിലെ കാത്തിരുന്ന മഞ്ഞുവീഴ്ച കാണുവാൻ പോകുവാനുള്ള തയ്യാറെടുപ്പിലിരിക്കുന്ന സമയം. എന്നാൽ വിന്‍റർ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില ഇടങ്ങളുണ്ട്. ഇവിടുത്തെ കാഴ്ചകൾ മറ്റേതു സ്ഥലത്തെയുംകാള്‍ ഭംഗിയായിരിക്കുമെങ്കിലും കഠിനതണുപ്പിലും മഞ്ഞുവീഴ്ചയിലും നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു യാത്രാനുഭവം ഇവിടെനിന്നും ലഭിച്ചെന്നു വരില്ല. തണുപ്പുകാലത്ത് ഇന്ത്യയിൽ കഴിവതും യാത്ര ഒഴിവാക്കേണ്ട ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

കഠിന ശൈത്യത്തിലെ യാത്ര

കഠിന ശൈത്യത്തിലെ യാത്ര

മഞ്ഞുകാലത്തെ കാഴ്ചകൾ ഓരോ നാട്ടിലും വ്യത്യസ്തമാണെങ്കിലും അതിലെ ഭംഗിയെന്നത് നാട് നല്കുന്ന ശൈത്യകാല അനുഭവങ്ങളാണ്. അങ്ങനെ നോക്കുമ്പോൾ സന്ദശിക്കുവാൻ പാടില്ലാത്തതായ ഒരു സ്ഥലവുമില്ല. എന്നാൽ ചില സ്ഥലങ്ങൾ മഞ്ഞിൽ അല്പം അപകടകാരികളാകും. പ്രതീക്ഷിക്കാത്ത അപകടങ്ങളും കുടുങ്ങിപ്പോകലുകളും നേരിടേണ്ടി വന്നേക്കാം ചിലപ്പോൾ വഴി മുഴുവൻ മഞ്ഞിൽ പൊതിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ അകപ്പെട്ടു പോയേക്കാം. അതിനാൽ ചില സ്ഥലങ്ങൾ അതിശൈത്യകാലത്ത് നിർബന്ധമായും ഒഴിവാക്കണം.
PC:Ali Inay/ Unsplash

കേദര്‍നാഥ്

കേദര്‍നാഥ്

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ചാർ ദാം തീര്‍ത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡിലെ കേദര്‍നാഥ്. സമുദ്രനിരപ്പിൽ നിന്ന് 3584 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഗർവാൾ ഹിമാലയൻ പർവതനിരകൾക്കിടയിലായാണ് സ്ഥിതി ചെയ്യുന്നത്. സാധാരണയായി വേനൽക്കാലമാണ് ഇവിടെ യാത്രയ്ക്കായി തുറന്നു കൊടുക്കുന്നത്.
മേയ് മാസം മുതൽ ഒക്ടോബർ-നവംബർ വരെയാണ് ക്ഷേത്രം ദർശനത്തിനായി തുറന്നു നല്കുന്നത്. അതിനു ശേഷം ആറുമാസത്തോളം കാലം ഇവിടെ അതിശൈത്യമായിരിക്കും. ഈ സമയത്ത് ക്ഷേത്രം അടച്ചിടുകയാണ് ചെയ്യുന്നത്. അതീവ തണുപ്പുള്ള കാലത്ത് ഇവിടേക്കുള്ള യാത്ര അപകടമാണ്. ഈ സമയത്ത് ഒരിക്കലും കേദാർനാഥിലേക്ക് യാത്ര ചെയ്യരുത്. മഴക്കാലത്തും ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

PC:TEJASHVI VERMA/ Unsplash

ശ്രീനഗർ

ശ്രീനഗർ

വിന്‍ററിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനമാണ് കാശ്മീരിലെ ശ്രീനഗർ. നവംബർ മുതൽ മാർച്ച് വരെ ഇവിടെ വരാമെങ്കിലും അതീവ ശൈത്യം അനുഭവപ്പെടുന്ന സമയത്ത് യാത്ര ഒഴിവാക്കുകയാണ് നല്ലത്. സമുദ്ര നിരപ്പിൽ നിന്നും 1585 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഝലം നദിയ്ക്ക് സമാന്തരമാായണ് കിടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയ സ്ഥലങ്ങളിൽ ഒന്നു കൂടിയാണിത്. കനത്ത ശൈത്യത്തിൽ ഈ പ്രദേശം മുഴുവനും മഞ്ഞിൽ മൂടിയ പോലെ നിൽക്കും. മാത്രമല്ല, കനത്ത മഞ്ഞുവീഴ്ചയും മൈനസ് താപനിലയും ഈ സമയങ്ങളിൽ വളരെ സാധാരണമാണ്. മൈനസ് രണ്ടു ഡിഗ്രി മുതൽ 12 ഡിഗ്രി വരെ ഇവിടെ തണുപ്പെത്തും.

PC:imad Clicks/ Unsplash

ലേ ല‍ഡാക്ക്

ലേ ല‍ഡാക്ക്

തണുപ്പു കാലത്ത് സാഹസികർ ചെന്നെത്തുവാൻ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ലേയും ലഡാക്കും. വഴിയാണോ എന്നു സംശയം തോന്നിപ്പിക്കുന്ന തരത്തിലുള്ള പാതകൾ മാത്രമല്ല, അതിന്റെ ഘടനയും ഭൂപ്രകൃതിയുമെല്ലാമാണ് ഇതിനെ സാഹസികമാക്കുന്നത്. വേനല്ക്കാലത്ത് ഇവിടേക്കുള്ള വഴികൾ മിക്കപ്പോഴും മഞ്ഞുവീണ് കിടക്കുകയാവും. ഇത് യാത്രയെ ദുർഘടമാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിൽ, ഏറ്റവും ഉയർന്ന മനുഷ്യവാസ കേന്ദ്രം കൂടിയാണ് ലേ. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ ലഡാക്ക് അത്ഭുതകരമായ കാഴ്ചകള്‍ നല്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് മഞ്ഞുകാലം ഒഴിവാക്കി ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയം തിരഞ്ഞെടുക്കുക.

PC:Ravi Hooda/ Unsplash

ലാചെനും തംഗ്ലി വാലിയും

ലാചെനും തംഗ്ലി വാലിയും

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമല്ല, സിക്കിമിലെ ചില ഇടങ്ങളിലും ശൈത്യം അതിന്‍റെ കഠിനത കാണിക്കും. അതിനു പലപ്പോഴും ഇരയാകുന്നത് ഇവിടുത്തെ ലാചെനും തംഗ്ലി വാലിയും ആണ്. സാധാരണ പോലെ മഞ്ഞു വീഴ്ചയുള്ള കാലത്ത് പകരംവയ്ക്കുവാനാകാത്ത കാഴ്ചകൾ ഇവിടം നിങ്ങൾക്ക് തരുന്നു. വടക്കൻ സിക്കിമിലാണ് ഇവിടമുള്ളത്. കനത്ത തണുപ്പ് ആണെങ്കിൽ പൂജ്യത്തിലും താഴെ താപനിലയെത്തും. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്റർ ഉയരത്തിൽ ആണ് ഇവിടമുള്ളത്.

PC: Nandita Paul/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+