സൂര്യനേയും ചന്ദ്രനെയും വിഴുങ്ങുന്ന രാഹുവിന്‍റെയും കേതുവിന്‍റെയും കഥ കേട്ടിട്ടില്ലേ? പാപഗ്രഹങ്ങളായി അറിയപ്പെടുന്ന രാഹുവും കേതുവും വിശ്വാസികള്‍ക്ക് എന്നും ഭയമാണ്. ദോഷം മാത്രമാണ് ഇവര്‍ നല്കുക എന്നാണ് വിശ്വാസം. എന്നാല്‍ ജ്യോതിഷികളാവട്ടെ രാഹുവിനേയും കേതുവിനേയും വെറും നിഴലുകളായിട്ടാണ് . അതിനാൽ ഛായാഗ്രഹങ്ങൾ എന്ന പേരിലും ഇവ പ്രസിദ്ധമാണ്. എന്തായാലും വിശ്വാസികള്‍ക്ക് രാഹുവും കേതുവും ദോഷഗ്രഹങ്ങള്‍ തന്നെയാണ്. ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് വിപരീത ഫലമുണ്ടാക്കുന്ന രാഹുവിന്റെയും കേതുവിന്‍റെയും പിടിയില്‍ നിന്നും രക്ഷപെടുവാന്‍ പ്രത്യേക ക്ഷേത്രങ്ങള്‍ വരെ ഇവിടെയുണ്ട്. രാഹുവിനെയും കേതുവിനെയും കുറിച്ചും അവരുടെ പ്രത്യേക ക്ഷേത്രങ്ങളെക്കുറിച്ചും വായിക്കാം
കഥ ഇങ്ങനെ
പാലാഴി കടഞ്ഞെടുത്ത അമൃത് ചതിപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയ അസുരന്മാരെ തേടി വിഷ്ണു മോഹിനിയുടെ രൂപത്തില്‍ അസുരലോകത്തെത്തി. കണ്ണടച്ചിരുന്നോളൂ, ഞാന്‍ അമൃത് വിളമ്പാം, അവസാനം കണ്ണു തുറക്കുന്ന ആളെ വിവാഹവും കഴിക്കാം എന്ന മോഹിനിയുടെ വാഗ്ദാനത്തില്‍ വീണ അസുരന്മാര്‍ കണ്ണടച്ചിരിപ്പായി. തക്കം നോക്കി അസുരലോകം കടന്നു മോഹിനി ദേവലോകത്തെത്തി. അവിടെ അമൃത് വിളമ്പി കഴിഞ്ഞപ്പോഴാണ് വാതില്‍ക്കല്‍ കാവല്‍ നിന്ന സൂര്യനും ചന്ദ്രനും സര്‍പ്പത്തിന്റെ രൂപത്തില്‍ അമൃത് കഴിക്കുന്ന ഒരസുരനെ കാണുന്നത്. ഇതറിഞ്ഞ വിഷ്ണു വജ്രായുധം ഉപയോഗിച്ച് ആ സര്‍പ്പത്തെ രണ്ടു കഷ്ണമാക്കി. എങ്കിലും അതിനുള്ളില്‍ തന്നെ അമൃത് കഴിച്ച അസുരന്റെ രണ്ടു ഭാഗങ്ങളും മരിച്ചില്ല എന്നു മാത്രമല്ല, അവര്‍ രാഹുവും കേതുവുമായി മാറുകയും ചെയ്തു. തങ്ങളെ ദ്രോഹിച്ചവരോടുള്ള പക തീര്‍ക്കുവാന്‍ അവന്‍ ഇടയ്ക്കിടെ സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുകയും ചെയ്യുമത്രെ.
തിരുനാഗേശ്വരം നാഗനത്താര്‍ ക്ഷേത്രം
നാഗരാജാ ക്ഷേത്രം, നാഗര്‍കോവില്‍
കന്യാകുമാരിക്ക് സമീപമുള്ള നാഗര്‍കോവിലിലെ നാഗരാജ ക്ഷേത്രം മറ്റൊരു പ്രധാനപ്പെട്ട രാഹു കേതു ക്ഷേത്രമാണ്. സ്വയംഭൂ നാഗരാജയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടെയുള്ള ഒരു ചെറിയ അരുവിയും ദൈവദത്തമായ ഒന്നാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു ചുറ്റും നിരവധി പാമ്പുകള്‍ വസിക്കുന്നുണ്ട്, എങ്കിലും പാമ്പുകളുടെ ഉപദ്രവും ഇവിടെയുള്ളവരെ കാര്യമായി ബാധിച്ചിട്ടില്ല. നാഗരാജന്റെ ശ്രീകോവിലിൽ നിന്ന് എടുത്ത മൺപ്രസാദം നൂറ്റാണ്ടുകളായി ഉപയോഗിച്ചിട്ടും ഒരിക്കലും അളവിൽ കുറവുണ്ടായിട്ടില്ല എന്നൊരു പ്രത്യേകതയുമുണ്ട്.
അര്‍ധ നാരീശ്വര ക്ഷേത്രം, തൃച്ചങ്കോട്, തമിഴ്നാട്
ശിവന്‍റെ 64 രൂപങ്ങളിലൊന്നായ അര്‍ധ നാരീശ്വരനെ ആരാധിക്കുന്ന പ്രത്യേക ശ്രീകോവില്‍ ഇവിടെയുണ്ട്. കുന്നിൻ മുകളിൽ 60 അടി നീളമുള്ള പാമ്പിന്‍റെ രൂപവും കൊത്തിയിരിക്കുന്നത് കാണാം.പുരാണത്തിലെ ആദിശേഷനുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു.
PC:kurumban
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം
ശേഷപുരീശ്വരര്‍ ക്ഷേത്രം, തിരുപാമ്പാരം, തമിഴ്നാട്
ശ്രീകാളഹസ്തി ക്ഷേത്രം
ക്ഷേത്രത്തിനുള്ളിലെ ശ്രീ മുരുകന്റെയും പത്‌നിമാരുടെയും വിഗ്രഹത്തിനു മുന്നിലുള്ള സ്ഥലമാണ് രാഹു-കേതു ആശീര്‍വ്വാദപൂജ നടത്താന്‍ പറ്റിയ സ്ഥലം.
ശ്രീശൈല പര്‍വ്വതത്തിനു പുറകിലായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നതെന്നാണ് വിശ്വാസം. അതിനാല്‍ ഇത് ദക്ഷിണ കൈലാസം എന്നാണ് അറിയപ്പെടുന്നത്.
PC:Kalahasti



Click it and Unblock the Notifications












