യുണൈറ്റഡ് സ്റ്റേറ്റ്സ്
യുണൈറ്റഡ് സ്റ്റേറ്റ്സ്സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ പറയുന്നതനുസരിച്ച് ഇപ്പോള്‍ മാസ്ക് ഇല്ലാതെ അമേരിക്കയില്‍ പുറത്തു പോകുന്നത് സുരക്ഷിതമായ കാര്യമാണ്. വീടിനകത്തോ പുറത്തോ ആയിരിക്കുമ്പോള്‍ മാസ്ക് ധരിക്കുകയാ റ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കുകയോ ചെയ്യേണ്ടതില്ല. ഇവിടെ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ മാസ്ക് ധരിക്കേണ്ടതിന്റെ നിബന്ധകള്‍ ഫെബ്രുവരി അവസാനം മുതല്‍ തന്നെ ലഘൂകരിച്ചിരുന്നു. മാത്രമല്ല, ഒമിക്രോണ്‍ വകഭേദം വരുത്തുന്ന കൊവിഡ് ബാധയും ഇവിടെ വളരെയധികം കുറഞ്ഞിട്ടുണ്ട്. അതേസമയം ന്യൂ ജേഴ്സിയിലും മറ്റും സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുഇടങ്ങളില്‍ ഇന്‍ഡോര്‍ മാസ്ക് നിര്‍ബന്ധമാക്കുവാനും തീരുമാനമുണ്ട്. എന്നാല്‍ ഇപ്പോഴും ഇവിടെ വിമാനത്താവളങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസ്ക് ധരിക്കേണ്ടതാണ്.
യുഎഇ
മാസ്ക് ധരിക്കുന്ന കാര്യത്തില്‍ ലഘൂകരണങ്ങള്‍ കൊണ്ടുവന്ന മറ്റൊരു രാജ്യമാണ് യുഎഈ. ഇവിടെ തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം എന്നത് ഓപ്ഷണലാണ്. നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻസിഇഎംഎ) ആണ് ഇതുസംബന്ധച്ച അറിയിപ്പ് പുറ്തതിറക്കിയത്. ഒപ്പം തന്നെ ടൂറിസം, ഇക്കണോമിക് സൈറ്റുകൾ എന്നിവയിലെ സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോൾ, അടഞ്ഞ ഇടങ്ങളിൽ ആളുകൾ മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധം തന്നെയാണ്.
ഇംഗ്ലണ്ട്
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം എന്ന നിബന്ധന ഇംഗ്ലണ്ടില്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ തിരക്കേറിയും അടച്ചുപൂട്ടിയതും ഒരുപാട് ആളുകള്‍ എത്തിച്ചേരുന്നതുമായ ഇടങ്ങളില്‍ ആളുകള്‍ മാസ്ക് ഉപയോഗിക്കണം എന്ന നിബന്ധനയ്ക്ക് മാറ്റങ്ങളൊന്നുമില്ല. ജോലിസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഇതിനുള്ള തിരുമാനം ആളുകള്‍ക്കാണുള്ളത്. എന്നാല്‍ കൊവിഡ് ലക്ഷണങ്ങളുള്ല ആളുകള്‍ ലക്ഷണം മാറുന്നതു വരെ വീടുകളില്‍ ഐസോലേഷനില്‍ കഴിയണം.
ഇറ്റലി
ഇറ്റലിയിലെ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നത് നിർബന്ധമല്ല. എന്നിരുന്നാലും, ഔട്ട്‌ഡോർ ക്രമീകരണങ്ങളിൽ അവ ധരിക്കേണ്ട ചില സാഹചര്യങ്ങളുണ്ട്. കൂടാതെ, എല്ലാ ഇൻഡോർ പൊതു സ്ഥലങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.എന്നിരുന്നാലും പലരും ശീലം അല്ലെങ്കിൽ അണുബാധയെ ഭയന്ന് മാസ്ക് ധരിക്കുന്നത് ഇവിടെ കാണാം.
സ്പെയിന്‍
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയുവാന്‍ തുടങ്ങിയപ്പോല്‍ മുതല്‍ തന്നെ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന രാജ്യം എടുത്തുമാറ്റിയിരുന്നു. എന്നിരുന്നാലും, അടച്ച ഇടങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ഒരാൾ ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതുണ്ട്. ചില ക്രമീകരണങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്.
ഫ്രാന്‍സ്
രാജ്യത്ത് മാസ്ക് ധരിക്കുന്നതിനെ സംബന്ധിച്ച പുതിയ നിയമം ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതനുസരിച്ച് ഇവിടുത്തെ പൊതുഇടങ്ങളില്‍ കൊവിഡ്-19 വാക്സിന്‍ പാസ് അനുസരിച്ച് പ്രവേശിക്കുന്നവര്‍ വീടിനുള്ളില്‍ മാസ്ക് ധരിക്കേണ്ടതില്ല. പൊതുഗതാഗത സൗകര്യങ്ങളിലും വാക്‌സിൻ പാസിന് വിധേയമല്ലാത്ത ഇൻഡോർ സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായി തുടരുമെന്നും ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഡെന്മാര്‍ക്ക്
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ആഭ്യന്തര കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഡെൻമാർക്ക്.രാജ്യത്ത് വൈറസ് ബാധ താരതമ്യേന ഉയർന്ന കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, വൈറസ് ഇനി ഒരു 'നിർണായക ഭീഷണി' അധികൃതരുടെ അഭിപ്രായം. രാജ്യത്തിന്റെ ഉയർന്ന വാക്സിനേഷൻ നിരക്ക് മൂലമാണ് രാജ്യത്തെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത്
ശ്രദ്ധിക്കാം
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ സന്ദര്‍ശകര്‍ക്കായി നിലനില്‍ക്കുന്ന യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം യാത്ര ചെയ്യുക. പല കൊവിഡ് ലഘൂകരണങ്ങളും സ്വദേശികളെയും ആഭ്യന്തര സഞ്ചാരികളെയും മാത്രം ഉദ്ദേശിച്ചുള്ളവയാണ്.