മസായി മാര ഗെയിം റിസര്‍വ്, കെനിയ
ജൈവവൈവിധ്യത്തിന്റെ ഏറ്റവും അസാധാരണ കാഴ്ചകള്‍ ഒരുക്കുന്ന കെനിയയിലെ മസായി മാര ഗെയിം റിസര്‍വ് ആണ് ചീറ്റകളെ ഏറ്റവും എളുപ്പത്തില്‍ സ്പോട്ട് ചെയ്യുവാന്‍ പറ്റിയ സ്ഥലം. കെനിയയിലെ നാരക് കൗണ്ടിയിലുള്ള ഈ ഗെയിം റിസര്‍വ് 580 ചതുരശ്ര മൈൽ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്.
മസായ് മാര റിസർവിനു സമീപത്തെ ഒളരെ, മാറ പ്രൈവറ്റ് കൺസർവൻസികളിലും ചീറ്റപ്പുലികളെ കാണാം. ടാൻസാനിയയുടെ വടക്കൻ മേഖലയിൽ കാണപ്പെടുന്ന നബോയ്ഷോയും സെറെൻഗെറ്റി ദേശീയോദ്യാനവും പ്രശസ്തമായ മസായി മാറ ദേശീയ റിസർവിന്റെ അതിർത്തിയിലാണ്.
PC:Henrik Hansen
ഒകോൺജിമ, നമീബിയ
ചീറ്റകളെ ധാരാളമായി കാണപ്പെടുന്ന മറ്റൊരു സ്ഥലമാണ് നമീബിയയിലെ ഒകോൺജിമ. ചീറ്റകളുടെ ഒരു പ്രധാന വാസസ്ഥലം കൂടിയാണ് ഇതെങ്കിലും നമീബിയയിലെ സഫാരികളില്‍ ഈ ഇടംപ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിഷമിക്കേണ്ട, ഇത് നിങ്ങളുടെ സഫാരിയുടെ ഒരു സ്റ്റോപ്പ് പോയിന്റായി എക്സ്പ്ലോര്‍ ചെയ്യുവാന്‍ സാധിക്കും. കാരണം, എറ്റോഷ ദേശീയ ഉദ്യാനത്തിലേക്കുള്ള പാതയോരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതിനാൽ എറ്റോഷയിലേക്കുള്ള ഒരു സഫാരിയും ഒകോൻജിമ സന്ദർശനവും ഒരുമിച്ച് വരുന്ന രീതിയില്‍ വേണം യാത്ര പ്ലാന്‍ ചെയ്യുവാന്‍.
PC: Harshil Gudka
സെറെൻഗെറ്റി നാഷണൽ പാർക്ക്, ടാൻസാനിയ
വര്‍ഷം മുഴുവനും ചീറ്റകളെ സ്പോട്ട് ചെയ്യുവാന്‍ പറ്റിയ സ്ഥലമാണ് ടാന്‍സാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്ക്. തുറസ്സായ പുൽമേടുകളും ഇരകളും ഉള്ളതില്‍ യാത്രയില്‍ സമൃദ്ധമായി തന്നെ ചീറ്റകള്‍ നിങ്ങളുടെ കണ്‍മുന്നിലെത്തും. വർഷം മുഴുവനും ഇവിടെ ചീറ്റകളെ കാണാമെന്നാലും ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയം ഡിസംബർ മുതൽ മാർച്ച് വരെയാണ്.
PC:Little John
സെൻട്രൽ കലഹാരി ഗെയിം റിസർവ്, ബോട്സ്വാന
ചീറ്റകളുടെ ദര്‍ശനം എളുപ്പത്തില്‍ സാധ്യമാക്കുന്ന സ്ഥലമാണ് ബോട്സ്വാനയിലെ സെൻട്രൽ കലഹാരി ഗെയിം റിസർവ്. ബോട്സ്വാന എന്ന രാജ്യത്തിന്റെ 9 ശതമാനവും ഈ ഗെയിം റിസര്‍വാണ് എന്നു പറയുമ്പോള്‍ അതിന്റെ വലുപ്പവും വിശാലതയും നമുക്ക് ഊഹിക്കാം. എന്നാല്‍ ഈ കാഴ്ചകളത്രയും കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വെറും രണ്ട് സ്ഥിരം ക്യാമ്പുകൾ മാത്രമേയുള്ളൂ എന്നത് പലരെയും നിരാശപ്പെടുത്തിയേക്കാം. പുൽമേടുകൾ, നദീതടങ്ങൾ, ചെറിയ മണൽത്തിട്ടകൾ, എന്നിവയെല്ലാം ചേരുന്നതാണ് സെൻട്രൽ കലഹാരി ഗെയിം റിസർവ്. ആരോഗ്യമുള്ള ചീറ്റപ്പുലികള്‍ എണ്ണത്തില്‍ ധാരാളം ഇവിടെയുണ്ട്. സെൻട്രൽ കലഹാരി ഗെയിം റിസർവിലേക്ക് യാത്ര ചെയ്യാൻ പറ്റിയ സമയം മാർച്ച്-ജൂലൈ ആണ്.
PC:Sammy Wong
എറ്റോഷ നാഷണൽ പാർക്ക്, നമീബിയ
ദക്ഷിണാഫ്രിക്കയില്‍ ചീറ്റകളെ കാണുവാന്‍ സാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഇടം നമീബിയയിലെ എറ്റോഷ നാഷണൽ പാർക്ക് ആണ്. പാർക്കിലെ വിശാലമായ പുൽമേടുകൾ ചീറ്റകള്‍ക്ക് യോജിച്ച ആവാസകേന്ദ്രമായും വേട്ടയാടൽ കേന്ദ്രമായും പ്രവര്‍ത്തിക്കുന്നു. പുല്ലുകള്‍ താഴ്ന്നു നില്‍ക്കുന്ന ഏപ്രില്‍ മാസം മുതലുള്ള സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നത് ചീറ്റകളെ എളുപ്പത്തില്‍ കാണുന്നതിന് സഹായിക്കുന്നു. ഒകാകുജോ റെസ്റ്റ് ക്യാമ്പ് ആണ് ചീറ്റകളെ കാണുവാന്‍ ഏറ്റവും പറ്റിയ സ്ഥലം.
PC:Roberta Doyle
ക്രൂഗർ ദേശീയോദ്യാനം, സൗത്ത് ആഫ്രിക്ക
ചീറ്റയെ കാണാനുള്ള പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ക്രൂഗർ ദേശീയോദ്യാനം. എന്നാല്‍ നേരത്തെ പറഞ്ഞ സ്ഥലങ്ങിലെ പോലെ വിശാലമായ പുല്‍മേടുകളോ തുറസ്സായ പ്രദേശങ്ങളോ ക്രൂഗറില്‍ കാണുവാന്‍ സാധിക്കില്ല. പകരം വന പ്രദേശത്ത് ചീറ്റകള്‍ എങ്ങനെ ജീവിക്കുന്നു എന്നും ഏതുതരത്തില്‍ അധിവസിക്കുന്നു എന്നതും ഇവിടെ നിന്ന് മനസ്സിലാക്കാം.
PC:Michael Constantin P.
കുനോ ദേശീയോദ്യാനം
നമീബിയയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് വളര്‍ത്തുന്നത്. അഞ്ച് ആണ്‍ ചീറ്റകളും 3 പെണ്‍ ചീറ്റകളുമാണ് ഇവിടേക്ക് എത്തുന്നത്. 30 ദിവസത്തെ ക്വാറന്റീന് ശേഷം നാഷണല്‍ പാര്‍ക്കിന്റെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക മേഖലയിലേക്ക് ഇവരെ തുറന്നു വിടും.
PC:Ahmed Galal