നീണ്ട ഇടവേളയ്ക്കു ശേഷം ആഘോഷങ്ങളെല്ലാം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് സഞ്ചാരികൾ. ഹോൺബിൽ ഫെസ്റ്റിവലും സീറോ വാലി മ്യൂസിക് ഫെസ്റ്റിവലും പോലുള്ള നിരവധി ആഘോഷങ്ങൾ കഴിഞ്ഞ രണ്ടു വര്‍ഷവും നടക്കാതെ പോയതിന്‍റെ വിഷമം മാറ്റുവാനായി പറ്റിയ സമയമാണ് ഇനി വരുന്നത്. പതിനായിരക്കണക്കിനാളുകൾ രാജ്യത്തിനകത്തും പുറത്തും നിന്നെത്തുന്ന പല ഫെസ്റ്റിവലുകളുടെയും സമയമാണിത്. നമ്മുടെ കലയും സംസ്കാരവും ലോകത്തിന് പരിചയപ്പെടുത്തുന്ന, ഇനി വരാനിരിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഫെസ്റ്റിവലുകൾ ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും വായിക്കാം
സിറോ ഫെസ്റ്റിവൽ
രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംഗീതജ്ഞർ ഇവിടെ എത്താറുണ്ട്. ആഘോഷങ്ങളും സംഗീതവും ചേരുന്ന സീറോ മ്യൂസിക് ഫെസ്റ്റിവൽ ഇവിടെക്ക് യാത്ര ചെയ്യുന്നതിനുള്ള മികച്ച കാരണം കൂടിയാണ്.
ജോധ്പൂർ ആർഐഎഫ്എഫ്
ഒക്ടോബർ മാസത്തിൽ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുവാനെത്തിയാൽ, സംഗീതം മാത്രല്ല, മരുഭൂമികൾ, തകർന്നുകിടക്കുന്ന കോട്ടകൾ, ആഡംബരപൂർണ്ണമായ കൊട്ടാരങ്ങൾ, പ്രാദേശിക രുചികള്‍, സാഹസിക വിനോദങ്ങൾ എന്നിങ്ങനെ ആസ്വദിക്കുവാൻ വേറെയും നിരവധി കാരണങ്ങളുണ്ട്.
മാഗ്നറ്റിക് ഫീൽഡ്സ് ഫെസ്റ്റിവൽ, അൽസിസാർ , രാജസ്ഥാന്‍
സംഗീതത്തിൽ മാത്രം ഒതുങ്ങുന്നതല്ല നിങ്ങൾ ഇവിടെ ചിലവഴിക്കുന്ന സമയം. സന്ദർശകർക്ക് പങ്കെടുക്കുന്നവർക്ക് പ്രശസ്തമായ രൺതംബോർ ദേശീയ ഉദ്യാനത്തിലേക്കുള്ള സാഹസിക ജംഗിൾ സഫാരി, രാജസ്ഥാൻ രുചികൾ തുടങ്ങിയവ ആസ്വദിക്കുവാനും സൗകര്യമുണ്ട്.
ഓറഞ്ച് ഫെസ്റ്റിവൽ, ദാംബൂക്ക്, അരുണാചൽ പ്രദേശ്
ലോവർ ദിബാംഗ് താഴ്‌വരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ദംബൂക്ക് അതിന്റെ ഓറഞ്ചുകൾക്ക് പ്രസിദ്ധമാണ്. നൂറുകണക്കിന് ഏക്കർ ഓറഞ്ച് തോട്ടങ്ങൾ വിളവെടുപ്പ് കാലത്ത് നടത്തുന്ന സംഗീതവും സാഹസികതയും എല്ലാം ചേർന്നുള്ള ഓറഞ്ച് ഫെസ്റ്റിവൽ വളരെ രസകരവും പുതുമയുമുള്ള അനുഭവങ്ങൾ സഞ്ചാരികൾക്ക് നല്കും. സംഗീതത്തിന്റെയും ഓറഞ്ചിന്റെയും സാഹസികതയുടെയും സംഗമമാണിത്. ഡിസംബർ 15 മുതൽ ഡിസംബർ 18 വരെയാണ് ഈ വര്‍ഷത്തെ ഓറഞ്ച് ഫെസ്റ്റിവൽ നടക്കുന്നത്.
ധരമശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
ദലൈലാമയുടെ ആസ്ഥാനമായ മക്ലിയോഡ് ഗഞ്ച് മനോഹരമായ കാഴ്ചകൾക്ക് പ്രസിദ്ധമാണ്.
PC:Noom Peerapong
ഇന്ത്യൻ ഫോട്ടോ ഫെസ്റ്റിവൽ - ഹൈദരാബാദ്,
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്‌ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ ആണ് ഹൈദരാബാദിൽ നടക്കുന്ന
ഇന്ത്യൻ ഫോട്ടോ ഫെസ്റ്റിവൽ. ടൂറിസം വകുപ്പ്, തെലങ്കാന സർക്കാർ, സ്റ്റേറ്റ് ഗ്യാലറി ഓഫ് ആർട്ട് എന്നിവയുടെ പങ്കാളിത്തത്തോടെ ലൈറ്റ് ക്രാഫ്റ്റ് ഫൗണ്ടേഷനാണ് ഇത് സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫി എന്ന കലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ഇന്ത്യൻ ഫോട്ടോ ഫെസ്റ്റിവൽ നവംബർ 18 മുതൽ ഡിസംബർ 18 വരെ നടക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














