Search
  • Follow NativePlanet
Share
» »മഴ നനഞ്ഞ് കാടു കയറി പോകാം.. വെള്ളച്ചാട്ടങ്ങൾ ബോണസ് കാഴ്ച... കേരളത്തിലെ മൺസൂൺ യാത്ര ആഘോഷിക്കാം

മഴ നനഞ്ഞ് കാടു കയറി പോകാം.. വെള്ളച്ചാട്ടങ്ങൾ ബോണസ് കാഴ്ച... കേരളത്തിലെ മൺസൂൺ യാത്ര ആഘോഷിക്കാം

മഴക്കാല യാത്രകളുടെ ഏറ്റവും രസം എന്താണ്? പ്രകൃതി ഏറ്റവും സുന്ദരിയായി നിൽക്കുന്ന സമയം. മലമുകളിൽ നിന്നും മെല്ലെയിറങ്ങി വരുന്ന കോടമഞ്ഞും ആർത്തലച്ചു വന്നുപതിക്കുന്ന വെള്ളച്ചാട്ടങ്ങളും കാടിനുള്ളിലെ മരം പെയ്യുന്ന മഴ നനഞ്ഞു പോകാനുമൊക്കെ ഇതല്ലാതെ മറ്റൊരു സമയമില്ല. മഴ കാണാൻ ചിറാപുഞ്ചി വരെ പോകാൻ പറ്റിയില്ലെങ്കിലും നമ്മുടെ അടുത്തുള്ള സ്ഥലങ്ങളിലെങ്കിലും പോയിരിക്കണം.

മഴയത്ത് തണുപ്പിന്‍റ മേലാപ്പിൽ വെള്ളച്ചാട്ടങ്ങളും മഞ്ഞും കണ്ട് പോകാൻ പറ്റിയ കുറേയിടങ്ങൾ സൗത്ത് ഇന്ത്യയിലുണ്ട്. ഒന്നോ രണ്ടോ ദിവസമുണ്ടെങ്കിൽ കിടിലൻ മഴക്കാഴ്ച നല്കുന്ന സ്ഥലങ്ങൾ. അപ്പോൾ റെഡിയായിക്കോളൂ. ഈ മഴക്കാലത്ത് പോകാൻ പറ്റിയ, മഴക്കാഴ്ചകളുള്ള ഇടങ്ങള്‌ പരിചയപ്പെടാം.

Gavi Munnar Wayanad Athirappilly Reasons To Visit These 4 Places In Kerala in Monsoon

അതിരപ്പിള്ളി വെള്ളച്ചാട്ടം

മഴക്കാല യാത്രകൾ ഏറ്റവും അടുത്തു നിന്നുതന്നെ തുടങ്ങാം. കേരളത്തിൽ മഴയാത്രയ്ക്ക് പറ്റിയ ഏറ്റവും പറ്റിയ സ്ഥലം അതിരപ്പിള്ളി വെള്ളച്ചാട്ടം ആണ്. പാറപ്പരപ്പിൽ നിന്നും പാൽപ്പത പോലെ പതഞ്ഞുപതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച ഒരു ഗംഭീര യാത്രാനുഭവമാണ്. കാട്ടിലെയും പുഴയിലെയും മഴ ഒറ്റയാത്രയിൽ കാണാനാണ് അതിരപ്പിള്ളി സഹായിക്കുന്നത്. അതിരപ്പിള്ളി മാത്രമായി യാത്രയൊതുക്കരുത്. വാഴച്ചാല്‍, ആനക്കയം, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളും കണ്ടുവരാൻ പാകത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ.

മൂന്നാർ

മഴക്കാലത്ത് മൂന്നാറിന്‍റെ കാഴ്ചകൾ മൊത്തത്തിൽ മാറും. പിന്നെ ഇവിടെയെല്ലാം മഴയുടെയും കാറ്റിന്‍റെയും ഒരാവരണത്തോടെ മാത്രമേ കണ്ടുതീർക്കാൻ സാധിക്കു. സാധാരണ സീസണിലേതുപോലെ ഓപ്പൺ ആക്ടിവിറ്റികൾ മഴക്കാലത്ത് നടക്കില്ല. എന്നാൽ വെള്ളച്ചാട്ടങ്ങള്‍, ട്രെക്കിങ്, ക്യാംപിങ് എന്നിവയ്ക്കൊക്കെ പറ്റിയ സമയമാണിത്. തേയിലത്തോട്ടങ്ങളിലൂടെ നടക്കുവാനും ഗ്യാപ് റോഡിന്‍റെ ഭംഗി ഒരു ചെറിയ മഴയുടെ അകമ്പടിയിൽ കാണാനും മഴക്കാലം സഹായിക്കും.

വെള്ളച്ചാട്ടങ്ങളാണ് ഈ സമയത്ത് മൂന്നാറിന്‍റെ ആകർഷണം. മഴ പെയ്തു തുടങ്ങുമ്പോൾ തന്നെ ഇവ സജീവമാകും. ചീയപ്പാറ വെള്ളച്ചാട്ടം , തൂവാനം വെള്ളച്ചാട്ടം, പള്ളിവാസൽ വെള്ളച്ചാട്ടം, അട്ടുകാട് വെള്ളച്ചാട്ടം, ചെല്ലാർകോവിൽ വെള്ളച്ചാട്ടം, ശ്രീനാരാണപുരം വെള്ളച്ചാട്ടം, കുത്തുങ്കൽ വെള്ളച്ചാട്ടം എന്നിങ്ങനെ ഒരുപാട് ഇടങ്ങൾ ഇവിടെ കാണാം.

വയനാട്

മൂന്നാറുപോലെ തന്നെ മഴക്കാലത്തെ ഹോട്ട് ഡെസ്റ്റിനേഷനാണ് വയനാടും. ചെറിയ മഴയിലൊന്നും വയനാട് രൂപം മാറില്ല. കാലവർഷം കനത്തു കഴിയുമ്പോഴേക്കും തൊട്ടുമുൻപുണ്ടായിരുന്ന ഇടമാണോ ഇതെന്ന് സംശയിക്കുന്ന വിധത്തിൽ വയനാട് മാറും. മഴക്കാലത് വലിയ മഴ പെയ്തില്ലെങ്കിൽ ബാണാസുര ട്രെക്കിങിന് പോകാം. അല്ലെങ്കിൽ സൂചിപ്പാറ വെള്ളച്ചാട്ടം, മീന്മുട്ടി, ചെമ്പ്ര, തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം.

ഇതി വെറുതേ പോയി താമസിച്ച് മഴക്കാലം കണ്ടുവരാനും വയനാട് പറ്റിയ സ്ഥലമാണ്. തൊള്ളായിരം കണ്ടി, വൈത്തിരി പോലുള്ള ഇടങ്ങളിലെ റിസോര്‍ട്ടുകളിൽ താമസിച്ച് മഴ ആസ്വദിച്ച് വരാം. വർക്കേഷനായി മഴക്കാലത്ത് ഒരിടം തേടുന്നുണ്ടെങ്കിൽ വയനാ് മികച്ച ചോയ്സ് ആണ്.

ഗവി

കേരളത്തിൽ കുറഞ്ഞ ചെലവിൽ മഴക്കാലം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് ഗവി. കേരളത്തിലെ മഴയോളെ തന്നെ പ്രവചനാതീതമാണ് ഗവിയും എന്നതിനാല്‍ എപ്പോള‍ വേണെങ്കിലും കാലവസ്ഥാ പ്രശ്നങ്ങളെത്തുചർന്ന് ഗവി യാത്ര നിര്ത്തിവെച്ചേക്കാം എന്നതാണ് ഒരു പ്രതിസന്ധി. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേൃതൃത്വത്തിലും വനംവകുപ്പിന്‍റെ പാക്കേജ് എടുത്തും ഗവിയിലേക്ക് പോകാം. രണ്ടിനും മുൻകൂട്ടിയുള്ള ബുക്കിങ് ആവശ്യമാണ്.

കാടിനുളളിലൂടെ പച്ചപ്പും മഴയും ആസ്വദിച്ചുള്ള സഫാരിയാണ് ഗവിയുടെ പ്രത്യേകത. ഇത് കൂടാതെ ബോട്ടിങും ഇവിടെ ചെയ്യാം. കാട്. അണക്കെട്ടുകള‍, ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ തുടങ്ങിയവയെ ഇവിടെ കാണാം. തേക്കടിയിൽ നിന്നും ഗവിയിലേക്ക് എല്ലാ ദിവസവും വലംവകുപ്പ് നടത്തുന്ന ബസ് സവാരിയുമുണ്ട്. പോകുന്നതിനു തൊട്ടുമുൻപ് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടു വേണം യാത്ര തിരിക്കാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+