പെരിയാർ കടുവാ സങ്കേത്തിന്‍റെ കാടകങ്ങളിലൂടെ ഒരു ബസ് യാത്ര. വന്യതയും പച്ചപ്പും കാടിന്‍റെ അപൂർവ്വ കാഴ്ചകളും ആസ്വദിച്ച് ബസിൽ ഒരു യാത്ര. അപൂർവ്വങ്ങളായ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കണ്ട് തേക്കടിയുടെ വനഭംഗിയിലൂടെ ഒരു ട്രിപ്പ് കിട്ടിയാൽ ആരാണല്ലേ വേണ്ടെന്നു വയ്ക്കാത്തത്. എങ്കിലിതാ അങ്ങനെയൊരു അവസരം ഒരുക്കുകയാണ് പെരിയാർ ടൈഗർ റിസർവ്.
കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന, ഇനിയും ഏറെ ആളുകൾ പോകണമെന്നാഗ്രഹിക്കുന്ന, യാത്രാ ലിസ്റ്റിൽ സ്ഥിരമായി ഉൾപ്പെടുന്ന ഗവിയിലേക്ക് പോകാന്‍ പറ്റിയ ഏറ്റും വ്യത്യസ്തമായ യാത്രയാണിത്. തേക്കടി കാണാനെത്തി കാഴ്ചകൾ കണ്ടു തീരാത്തവർക്ക് ഒരു പകൽ ഉണ്ടെങ്കിൽ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പാക്കേജ് വഴി ഗവി കണ്ട് മടങ്ങിയെത്താം.

ഗവിയിലേക്കുള്ള യാത്ര മാത്രമല്ല ഇതിന്‍റെ ആകർഷണം.. തേക്കടിയിലൂടെ പെരിയാറിന്‍റെ കാടിനുള്ളിലൂടെ പോകുന്ന യാത്ര ഏറ്റവും കുറഞ്ഞ ചെവില‍് പെരിയാർ കടുവാ സങ്കേതം എക്സ്പ്ലോർ ചെയ്യാനുള്ള അവസരം കൂടിയാണ് നല്കുന്നത്. മാത്രമല്ല, ഭാഗ്യമുണ്ടെങ്കിൽ വഴിയരികിൽ ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ കാണാനും സാധിക്കും.
എല്ലാ ദിവസവും രാവിലെ കൃത്യം 6:00 മണിക്ക് തേക്കടി ബാംബൂ ഗ്രോവിന് സമീപത്തുള്ള ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടില്‍ നിന്നും യാത്ര ആരംഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ യാത്ര തുടങ്ങുന്നതിന് കുറഞ്ഞത് 15 മിനിറ്റ് മുൻപേയെങ്കിലും എത്തി റിപ്പോർട്ട് ചെയ്യണം. മിനിമം പത്ത് ആളുകളെങ്കിലും ഉണ്ടെങ്കിലേ യാത്ര പോവുകയുള്ളൂ.പത്തിൽ കുറവാണെങ്കിൽ ബാക്കി വരുന്ന തുക കൂട്ടത്തിലുള്ളവർ ചേർന്ന് പെരിയാർ ടൈഗർ റിസർവിന്‍റെ ടിക്കറ്റ് കൗണ്ടറിൽ അടയ്ക്കണം. ആകെ 32 പേർക്കാണ് ഒരു ട്രിപ്പിൽ പങ്കെടുക്കാൻ സാധിക്കുക.
ആയിരം രൂപയാണ് തേക്കടി-ഗവി ബസ് യാത്രയ്ക്ക് ഒരാൾക്ക് വരുന്ന ചെലവ്. ഇന്ത്യൻ പൗരന്മാർക്കും കുട്ടികൾക്കും വിദേശികൾക്കും കുട്ടികൾക്കും ഇതേ തുകതന്നെയാണ്. പാക്കേജില്‍ പ്രഭാത ഭക്ഷണം, പഴങ്ങൾ, ചെറുപലഹാരം, വെള്ളം എന്നിവയും ഉൾപ്പെടും. പെരിയാർ ടൈഗർ റിസർവിന്‍റെ ടൂറിസം സോണിലൂടെയുള്ള ഈ യാത്ര ആറര മണിക്കൂർ നേരമാണ് നീണ്ടുനില്‍ക്കുന്നത്. ഓൺലൈൻ ആയി ബുക്ക് ചെയ്യാനും അവസരമുണ്ട്.
കൂടാതെ, നേരിട്ട് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ബുക്കിങ് നടത്താനും കഴിയും.
കെഎസ്ആർടിസി ഗവി യാത്ര
ഗവിയിലേക്ക് ഏറ്റവും എളുപ്പത്തിലുള്ള യാത്ര സാധ്യമാക്കുന്നത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. ഏറ്റവും ജനപ്രിയ യാത്രാ ലക്ഷ്യസ്ഥാനം കൂടിയാണ് ഗവി. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ 829 ട്രിപ്പുകൾ മാത്രം ഗവിയിലേക്ക് നടത്തിയിട്ടുണ്ട്.
ബജറ്റ് ടൂറിസത്തിനു കീഴിൽ ഒരു ദിവസം മൂന്ന് സർവീസുകളാണ് പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് നടത്തുന്നത്. രാവിലെ ഏഴു മണിയോടെ പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്രയില്‍ ഗവിയുടെ കാനനഭംഗി മുഴുവനായും ആസ്വദിക്കാം. 60 കിലോമീറ്റർ വനയാത്രയിൽ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയ അണക്കെട്ടുകളുടെ കാഴ്ചയാണ് പ്രധാനം.
പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് എന്നിവ ഉൾപ്പെടെ 1300 രൂപയാണ്. മറ്റു ഡിപ്പോകളിൽ നിന്നു വരുമ്പോൾ ആ ചാർജും കൂട്ടിയാവും നിരക്ക് തീരുമാനിക്കുക. വണ്ടിപ്പെരിയാർ വഴി പരുന്തുംപാറ കണ്ട് പത്തനംതിട്ടയിൽ എത്തുന്ന വിധത്തിലാണ് ഈ പാക്കേജ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












