ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ്- ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഏറെ നാളായി കാത്തിരുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ വരാൻ ഇനി വലിയ കാലതാമസമില്ല. ജിസിസി രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസയയാ 'ഗൾഫ് ഗ്രാൻഡ് ടൂർസ്' വിസ വരുന്നതിനു മുൻപായി ട്രാവൽ ഏജൻസികൾ യാത്രക്കാർക്കായി കിടിലൻ പാക്കേജുകൾ അവതരിപ്പിക്കുകയാണ്.
ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള ഷെംഗൻ വീസാ പാക്കേജുകൾക്ക് സമാനമായ രീതിയിൽ വിദേശ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് യു എ ഇ യിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും ട്രാവൽ ഏജന്‍സികൾ പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ 'ജിസിസി ഗ്രാൻഡ് ടൂർസ്' വീസ നിലവിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മൾട്ടി-എൻട്രി ഗൾഫ് ഗ്രാൻഡ് ടൂർസ് വീസ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരരംഗത്ത് വൻ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ് എന്നിവയുള്‍പ്പെടുന്ന ആറ് രാജ്യങ്ങളിലേക്കും ഈ നിസ പ്രവേശനം അനുവദിക്കുകയും യാത്ര എളുപ്പമാക്കി മാറ്റുവാൻ ഇതിന് സാധിക്കുകയും െയ്യും. ഗൾഫ് ഗ്രാൻഡ് ടൂർ വിസ പ്രവാസികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്, വിസയിൽ താമസിക്കുന്നവർക്കും പ്രയോജനകരമായിരിക്കും.
പുറത്തുവരുന്ന പാക്കേജ് വിവരങ്ങൾ അനുസരിച്ച് ഗള്‍ഫ് മേഖലയിലെ മൂന്ന് രാജ്യങ്ങളില്‍ രണ്ട് രാത്രി താമസവും യാത്രയും കാഴ്ചകളും ആസ്വദിക്കുന്നതിന് . ഒരാള്‍ക്ക് ഏകദേശം 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ ചെലവ് വന്നേക്കാം. മാത്രമല്ല, യുഎഇയിൽ നിന്നുള്ളവര‍് സ്ഥിരം തെരഞ്ഞെടുക്കുന്ന ഒമാനിലേക്കും സൗദി അറേബ്യയിലേക്കും ഈ വിസ ഉപയോഗപ്പെടുത്താമെന്നതിനാൽ രാജ്യത്തിനുള്ളിലെ യത്രകളും വർധിക്കുകയും അതുവഴി വിനോദസഞ്ചാരം വളരുകയും ചെയ്യും. അതിനാൽ ആദ്യഘട്ടത്തിൽ സൗദിയിലേക്കുള്ള പാക്കേജുകൾക്കായിരിക്കും മുന്‍ഗണന.
കൂടുതൽ ആളുകൾക്ക് ഗ്രാൻഡ് ടൂർസ് വീസ ഉപയോഗപ്പെടുത്തുന്നതിനും ടൂറിസം വളർത്തുന്നതിനും വ്യത്യസ്തങ്ങളായ പാക്കേജുകൾ ട്രാവൽ ഏജൻസികൾ കൊണ്ടുവന്നേക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ട്രാൻസ്ഫർ, യാത്രകൾ എന്നിവ ഉൾപ്പെടെയായിരിക്കും പാക്കേജ് വരിക. ആദ്യഘട്ടത്തിൽ ദുബായ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇതിൽ ദുബായിലും ഒമാനിലും മൂന്ന് രാത്രി താമസം അല്ലെങ്കിൽ ദുബായിലും ഖത്തറിലും മൂന്ന് രാത്രി താമസം ഉൾപ്പെടുന്ന വിധത്തിലാണ് ലഭ്യമാക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ഇത് കൂടാതെ വിനോദ യാത്രകളുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങൾ അനുസരിച്ച് എട്ട് - 14 പ്രായത്തിലുള്ള കുട്ടികൾ യാത്രകളിലെ ലക്ഷ്യസ്ഥാനം, ഹോട്ടല്‍ താമസം ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ ഈ വിവരങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും കമ്പനികൾ ഗൾഫ് ഗ്രാൻഡ് ടൂർസ് വീസ പാക്കേജുകൾ അവതരിപ്പിക്കുക. അതുപോലെ ചെലവ് കുറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്നവർക്കായി ഒരു രാജ്യത്തേയ്ക്ക് വിമാനയാത്രയും കാഴ്ചകളും ഉൾപ്പെടെയ 1,500 ദിർഹം മുതലുള്ള പാക്കേജുകൾ ലഭ്യമാക്കാനും ഏജന്‍സികൾ ആലോചിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












