Search
  • Follow NativePlanet
Share
» »തൊഴിലവസരങ്ങൾ, സുരക്ഷിതമായ ഭാവി; ഉറപ്പുതരുന്ന ജർമ്മനി, പോകാം ജോബ് സീക്കർ വിസയിൽ

തൊഴിലവസരങ്ങൾ, സുരക്ഷിതമായ ഭാവി; ഉറപ്പുതരുന്ന ജർമ്മനി, പോകാം ജോബ് സീക്കർ വിസയിൽ

ജര്‍മ്മനി ജോബ് സീക്കർ വിസ: തൊഴിലിനും പഠനത്തിനും ജീവിതത്തിനും മികച്ച വിദേശ രാജ്യങ്ങളിലൊന്നാണ് ജർമ്മനി. യൂറോപ്പിൽ തന്നെ ഏറ്റവുമധികം ആളുകൾ വിദ്യാഭ്യാസത്തിനായും തൊഴിലന്വേഷിച്ചും ജർമ്മനിയിലേക്ക് വരുന്നു. മികച്ച ജീവിത സൗകര്യങ്ങൾ, ജോലികൾ, ഉയര്ന്ന ശമ്പളം എന്നിങ്ങനെ എല്ലാം ഉൾക്കൊള്ളുന്ന പാക്കേജാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും കുടിയേറ്റക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്.

സാമ്പത്തികമായും വ്യവസായപരമായും ഉയർന്നു നിൽക്കുന്ന രാജ്യം തൊഴിലാളികളുടെ കാര്യത്തിൽ വലിയ ദൗർലഭ്യമാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഏതു മേഖലയിലും ഒരു പാട് ജോലിസാധ്യതകൾ, അതും മികച്ച ശമ്പളത്തോടു കൂടി ജർമ്മനി വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവിടേക്ക് ജോലി അന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധവനുണ്ട്.

 Germany Job Seeker Visa

ജർമ്മനി ജോബ് സീക്കർ വിസ

മികച്ച തൊഴിലവസരങ്ങള്‍ സ്വന്തമാക്കുവാൻ മറ്റു രാജ്യങ്ങളിലുള്ള വിദഗ്ദരായ തൊഴിലാളികൾക്കായി ജർമ്മനി ജോബ് സീക്കർ വിസ നേരത്തെതന്നെ ആരംഭിച്ചിട്ടുണ്ട്. വിദഗ്ദരായ ആളുകൾക്ക് ജർമ്മനി സന്ദർശിക്കുവാനും ഇവിടുത്തെ തൊഴിൽ സ്വയം കണ്ടെത്തുവാനും ജോലി ചെയ്യുവാനും സഹായിക്കുന്ന വിസയാണിത്. ഇതനുസരിച്ച് വ്യക്തികൾക്ക് ആറു മാസത്തോളം കാലം ജർമ്മനിയിൽ താമസിച്ച് ജോലി തിരയുവാനും ജോലിയിൽ പ്രവശിക്കുവാനും സാധിക്കും.

എന്തുകൊണ്ട് ജർമ്മനി ജോബ് സീക്കർ വിസ

ഈ ആറുമാസ കാലയളവിൽ രാജ്യത്ത് താമസിക്കാൻ ആളുകളെ അനുവദിക്കുന്ന ദീർഘകാല റെസിഡൻസ് പെർമിറ്റാണിത്. ഈ സമയത്തിനുള്ളിൽ ജോലി കണ്ടെത്തുന്നവർക്ക് ജർമ്മനിയുടെ വർക്ക് വിസയിലേക്കോ വർക്ക് പെർമിറ്റിലേക്കോ മാറാം. ഇതുവഴി നിങ്ങള്‍ക്ക് രാജ്യത്ത് തുടരാം. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നും ഇതാണ്.

 Germany Job Seeker Visa

ജർമൻ തൊഴിലന്വേഷക വിസ- യോഗ്യതകൾ

*ജർമൻ തൊഴിലന്വേഷക വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം.
* ജർമൻ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ അംഗീകാരമുള്ള മറ്റേതെങ്കിലും വിദശ സർവ്വകലാശാലയിൽ നിന്ന് ബിരുദമോ ബിരുദാനന്ദര ബിരുദമോ
*നിങ്ങളുടെ മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം
*നിങ്ങൾ ജർമ്മനിയിൽ നിൽക്കുന്ന കാലളവിൽ ചെലവിനുള്ള പണം കാണിക്കുന്ന രേഖകൾ
*നിങ്ങൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്ന സമയം വരെ ജർമ്മനിയിൽ നിങ്ങളുടെ താമസം, യാത്രാ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
* ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം
* അപേക്ഷകൻ 50 വയസ്സിൽ താഴെയായിരിക്കണം.

ജർമൻ തൊഴിലന്വേഷക വിസ-ആവശ്യമായ രേഖകൾ

* സാധുവായ പാസ്പോർട്ട്
നിങ്ങളുടെ പാസ്‌പോർട്ടിന്റെ ഡാറ്റ പേജിന്റെ പകർപ്പ്
*കൃത്യമായി പൂരിപ്പിച്ച ജോബ് സീക്കർ വിസ ആപ്ലിക്കേഷൻ ഫോം
*നിങ്ങൾ ജർമ്മനിയിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും മറ്റു രേഖകളും
* നിങ്ങളുടെ ഏറ്റവും പുതിയ സിവി, കവർ ലെറ്റർ എന്നിവയുടെ പകർപ്പ്
ജർമ്മനിയിൽ നിൽക്കുന്ന കാലയളവിൽ നിങ്ങൾക്കാവശ്യമായ ഫണ്ട് ഉണ്ടെന്ന് തെളിയിത്തുന്ന സ്റ്റേറ്റ്‌മെന്റുകളോ മറ്റ് സാമ്പത്തിക രേഖകളോ
*സാധുവായ ആരോഗ്യ ഇൻഷുറൻസ് രേഖകൾ
* നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകളുടെ രേഖകൾ.

german job seeker visa requirements

ജർമ്മൻ തൊഴിലന്വേഷക വിസയ്ക്ക് അപേക്ഷിക്കുമ്പോൾ

* ജർമ്മൻ തൊഴിലന്വേഷക വിസ അപേക്ഷാ ഫോം പൂരിപ്പിക്കുക.
* ഒരു വിസ അപ്പോയിന്റ്മെന്റ് നടത്തുക.
* തൊഴിലന്വേഷക വിസയ്ക്ക് ആവശ്യമായ രേഖകൾ ശേഖരിക്കുക.
* ജർമ്മൻ എംബസി/കോൺസുലേറ്റിലെ അഭിമുഖത്തിൽ പങ്കെടുക്കുക.
* തൊഴിലന്വേഷക വിസ ഫീസ് അടയ്ക്കുക എന്നീ അഞ്ച് ഘട്ടങ്ങളാണുള്ളത്
75 യൂറോയാണ് ജർമ്മൻ തൊഴിലന്വേഷക വിസയുടെ അപേക്ഷാ ഫീസ്. നിങ്ങൾ അപേക്ഷിച്ച തിയതിയ മുതൽ മൂന്ന്- നാല് മാസം വരെയാണ് വിസ പ്രോസസിങ് സമയം. ആറുമാസ കാലയളവിൽ നിങ്ങൾക്ക് ജോലി ലഭിച്ചില്ലെങ്കിൽ തിരികെ മടങ്ങേണ്ടി വരും.

ജർമനി ജോബ് സീക്കർ വിസ പ്രത്യേകതകൾ

നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾക്കനുരിച്ചുള്ള ജോലി തേടി ജർമ്മനിയിൽ പോകുവാൻ നിങ്ങളെ ജർമനി ജോബ് സീക്കർ വിസ സഹായിക്കുന്നു. ഒരു ജോലി ഓഫർ ഇല്ലാതെ ഈ വിസയിൽ നിങ്ങൾക്ക് ജർമ്മനിയിൽ വരികയും ജോലി അന്വേഷിക്കുകയും ചെയ്യാം. ഈ കാലയളവിൽ നിങ്ങള്‍ക്കുള്ള റെസിഡന്‍റ് വിസയായും ഇത് പ്രവർത്തിക്കുന്നു.

ഇങ്ങനെ വന്ന് ജോലി കിട്ടിയാൽ നിങ്ങൾക്ക് ഇവിടെ ദീർഘകാലം ജോലി ചെയ്യുവാനും റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാനും സാധിക്കും. കൂടാതെ റസിഡൻസ് പെർമിറ്റിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം, ജർമ്മനിയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. സ്ഥിരതാമസത്തിന് അനുമതിയായ ശേഷം നിങ്ങളുടെ പങ്കാളിയും കുട്ടികളും ഉൾപ്പെടെയുള്ള നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളെ ജർമ്മനിയിലേക്ക് കൊണ്ടുവരാനുള്ള ഓപ്ഷനും ഇത് നല്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa job seeker visa europe travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+