ലോകത്ത് ഏറ്റവും അധികം തൊഴിലവസരങ്ങൾ തുറന്നിട്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജർമ്മനി. ഓരോ വർഷവും കുറഞ്ഞത് നാലുലക്ഷം വിദഗ്ദ തൊഴിലാളികളുടെയെങ്കിലും കുറവ് രാജ്യത്തുണ്ടെന്നാണ്. എന്നാൽ ആവശ്യത്തിന് തൊഴിലാളികളില്ലാത്ത ഈ കുറവ് നികത്തുന്നതിനായി അവതരിപ്പിച്ച ഏറ്റവും പുതിയ കാര്യമാണ് ജർമ്മനി ഓപ്പർച്യൂണിറ്റി കാർഡ്. 2024 ൽ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്ന ഓപ്പർച്യൂണിറ്റി കാർഡിനെക്കുറിച്ച് വായിക്കാം
അന്താരാഷ്ട്ര തൊഴിലാളികൾക്ക് ജർമ്മനിയിലേക്ക് വരാനും ജോലി ചെയ്യാനും താമസിക്കുവാനും അനുവദിക്കുന്ന പ്രോഗ്രാം ആണ് ജർമ്മൻ ഓപ്പർച്യൂണിറ്റി കാർഡ്. രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുവാനായി കൊണ്ടുവരുന്ന ഈ പ്രോഗ്രാം യൂറോപ്യൻ യൂണിയന് പുറത്തു നിന്നുള്ള പൗരന്മാര്‍ക്കാണ് പ്രയോജനപ്പെടുത്തുവാൻ സാധിക്കുക. വിദഗ്ദരായ ആളുകൾക്ക് ജർമ്മനിയിലെത്തുവാൻ ഏറ്റവും ലളിതമായ മാർഗ്ഗമായി ഇത് മാറിയേക്കാം.

ജർമ്മനി ഓപ്പർച്യൂണിറ്റി കാർഡ്
ജർമ്മനി ഓപ്പർച്യൂണിറ്റി കാർഡ് അഥവാ ചാന്സെന് കാര്‍ട്ടെ (Chancenkarte) ജർമനിയിൽ തൊഴിൽ തേടുന്നത് കൂടുതൽ എളുപ്പമാക്കുന്ന ഒന്നാണ്. മാത്രമല്ല, ഭാഷാ പരിശീലനം, തൊഴിൽ നിയമന സഹായം, സാംസ്കാരിക ഏകീകരണ പിന്തുണ തുടങ്ങിയ വിവിധ ആനുകൂല്യങ്ങളും ഓപ്പർച്യൂണിറ്റി കാർഡ് നൽകുന്നു. ജർമനിയുടെ അവസരങ്ങളിലേക്കുള്ള മികച്ച ഒരു തുടക്കമായിരിക്കുമിത്.
ജർമ്മനിയിൽ തൊഴിൽ കണ്ടെത്തുന്നതിനുള്ള നടപടികൾ കൂടുതല് സുതാര്യമാക്കുന്ന ഈ പദ്ധതി വഴി ജോബ് ഓഫർ ഇല്ലാതെ രാജ്യത്ത് വന്ന് ജോലി കണ്ടെത്തുവാനും തുടർന്ന് ഇവിടെ ജീവിക്കുവാനും ഇത് സഹായിക്കുന്നു. പോയിന്‍റ് അടിസ്ഥാനമാക്കിയാണ് ഓപ്പർച്യൂണിറ്റി കാർഡ് കിട്ടുക, ആകെയുള്ള 14 പോയിന്‍റുകളില് ഏറ്റവും കുറഞ്ഞത് ആറ് പോയിന്‍റെങ്കിലും നിങ്ങൾക്ക് ലഭിച്ചിരിക്കണം.
യൂണിവേഴ്സിറ്റി ഡിഗ്രിയുണ്ടെങ്കിൽ ആറ് പോയിന്‍റ് വരെ നിങ്ങൾക്ക് ലഭിക്കും. ജോലി പരിചയത്തിന് മൂന്ന് പോയിന്‍റെ വരെ, 35 വയസ്സിൽ താഴെയാണെങ്കിൽ 2 പോയിന്‍റ്, 35-40 പ്രായത്തിലാണെങ്കിൽ 1 പോയിന്‍റ്, ജർമൻ ഭാഷ സംസാരിക്കാൻ കഴിയുമെങ്കിൽ 3 2 പോയിന്‍റ് വരെ. നേരത്തെ കുറഞ്ഞത് ആറുമാസക്കാലമെങ്കിലും ജർമ്മനിയിൽ താമസിച്ചിട്ടുണ്ടെങ്കിൽ 1 പോയിന്‍റ്, എന്നിങ്ങനെയാണ് പോയിന്‍റ്. നിങ്ങളുടെ പങ്കാളിക്ക് ഓപ്പര്‍ച്യൂണിറ്റി കാർഡിനുള്ള യോഗ്യതകളുണ്ടെങ്കിൽ 1 പോയിന്‍റും ലഭിക്കും.

ജർമൻ ഓപ്പർച്യൂണിറ്റി കാർഡ്- യോഗ്യതകൾ
വയസ്സ്- ഓപ്പർച്യൂണിററി കാർഡിന് അപേക്ഷിക്കുമ്പോൾ 35 വയസ്സിൽ താഴെയായിരിക്കണം പ്രായം
യൂണിവേഴ്സിറ്റിഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം
കുറഞ്ഞത് മൂന്ന് വർഷത്തെ തൊഴിൽ പരിചയം വേണം.
ജർമൻ ഭാഷയിൽ പ്രാവീണ്യമോ ജർമനിയിൽ താമസിച്ച പരിചയമോ ഉണ്ടായിരിക്കണം. ഇത് കൂടാതെ നിങ്ങൾ ജർമനിയിൽ താമസിക്കുന്ന കാലയളവിൽ ആവശ്യമായ തുകയുള്ള സാമ്പത്തിക സ്രോതസ്സ് ഉണ്ടായിരിക്കണം. ക്രിമിനൽ റെക്കോർഡ് ഉണ്ടായിരിക്കുവാൻ പാടില്ല തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
ജർമൻ ഓപ്പർച്യൂണിറ്റി കാർഡ് -ഗുണങ്ങൾ
ജോലി ഓഫര്‍ ഇല്ലാതെ തന്നെ ജർമ്മനിയിലെത്തുവാനും തൊഴിലവ്‍ കണ്ടുപിടിക്കുവാനും ജർമൻ ഓപ്പർച്യൂണിറ്റി കാർഡ് സഹായിക്കുന്നു. ഇതുവഴി ഒു വർഷം നിങ്ങൾക്ക് ജർമനിയിൽ നില്‍ക്കാം. ജോബ് സീക്കർ വിസ വഴി വരുന്നവർക്ക് രാജ്യത്ത് ആറുമാസം താമസിക്കാനാണ് അനുമതിയുള്ളത്. കൂടാതെ, പാർട്-ടൈം ജോലി ചെയ്യുവാനും നിങ്ങൾക്ക് സാധിക്കും.
ഓപ്പര്‍ച്യൂണിറ്റി കാർഡും ജോബ് സീക്കർ വിസയും- വ്യത്യാസങ്ങൾ
*ഓപ്പര്‍ച്യൂണിറ്റി കാർഡ് 2024 ൽ ആണ് പ്രാബല്യത്തിൽ വരുന്നത്. അതേസമയം ജർമൻ ജോബ് സീക്കർ വിസ നിലവിൽ ലഭ്യമാണ്. *നിങ്ങളുടെ യോഗ്യതയനുസരിച്ച് ഓപ്പർച്യൂണിറ്റി കാർഡിൽ വരണമെങ്കിൽ ഭാഷ അറിഞ്ഞിരിക്കണം. എന്നാൽ ജോബ് സീക്കർ വിസയിൽ നിങ്ങൾക്ക് ജർമൻ ഭാഷ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. *ഓപ്പർച്യൂണിറ്റി കാർഡിൽ 12 മാസം വരെ നിങ്ങള്‍ക്ക് രാജ്യത്ത് താമസിച്ച് ജോലി കണ്ടെത്താൻ കഴിയുമ്പോൾ ജോബ് സീക്കർ വിസയിൽ വെറും ആറുമാസക്കാലമാണ് നിങ്ങൾക്ക് നിൽക്കാൻ കഴിയുക.

*ഡിഗ്രിയോ പ്രൊഫണൽ വിദ്യാഭ്യാസമോ ഒപ്പം 3 വർഷത്തെ ജോലിപരിചയും ഉണ്ടെങ്കിൽ ഓപ്പർച്യൂണിറ്റി കാർഡിൽ വരാം. എന്നാൽ ജോബ് സീക്കർ വിസയിൽ ഹൈലി സ്കിൽഡ് ലേബേഴ്സിന് 5 വർഷത്തെ ജോലി പരിചയം വേണം.
*ഓരോ വർഷവും നിശ്ചിത എണ്ണം ഓപ്പര്‍ച്യൂണിറ്റി കാർഡ് മാത്രമേ ലഭ്യമാക്കു. എന്നാൽ ജോബ് സീക്കറിൽ ഇത്തരം പരിധിയില്ല.
*ഓപ്പര്‍ച്യൂണിറ്റി കാർഡ് വഴി വരുന്നവർക്ക് ആഴ്ചയിൽ 30 മണിക്കൂർ വരെ ജോലി ചെയ്ത് വപരുമാനമുണ്ടാക്കാന് അനുമതിയുണ്ട്. എന്നാൽ ജോബ് സീക്കർ വിസയിൽ പാർട്-ടൈം ജോലി ചെയ്യാൻ സാധിക്കില്ല.
കൂടാതെ, ഈ പുതിയ വിസ ഇനിയും നടപ്പിലാക്കാത്തതിനാൽ, കൃത്യമായ മറ്റുവിവരങ്ങൾ ലഭ്യമല്ല.
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി കണ്ടെത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












