സ്നേഹം എത്രത്തോളം സത്യമാണോ അത്രത്തോളം തന്നെ സത്യമാണ് ഓരോ യാത്രകളും. അതുകൊണ്ടു തന്നെയാണ് ഓരോ വാലന്‍റൈന്‍ ദിനങ്ങള്‍ വരുമ്പോളും അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ ഒരുമിച്ച് ചിലവഴിക്കുവാനുമൊക്കെ ആളുകള്‍ യാത്രകളെ കൂട്ടുപിടിക്കുന്നത്. എന്തുതന്നെയായലും ആരുടെ ജീവിതത്തിലാണെങ്കിലും യാത്രകള്‍ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനം തന്നെയുണ്ട്. എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി പ്ലാന്‍ ചെയ്ത യാത്രകള്‍ ഇപ്പോഴും പ്ലാനിങ്ങില്‍ തന്നെയുള്ളതിനാല്‍ ആഘോഷങ്ങളെല്ലാം അവരവരുടെ സ്വന്തം സൗകര്യങ്ങളിലേക്ക് മാറിയിട്ടുണ്ട്.
ഈ വാലന്‍റൈന്‍സ് ദിനത്തിൽ, യാത്രയോടുള്ള ലോകത്തിന്റെ ഇഷ്ടം മനസിലാക്കാൻ, ആഗോള ട്രാവൽ ടെക്നോളജി പ്ലാറ്റ്‌ഫോമായ ഓയോ അതിന്റെ ആഗോള വാലന്‍റൈന്‍സ് ഡേ ഉപഭോക്തൃ സൂചികയായ 'യാത്ര 2022 ൽ പ്രണയിക്കട്ടെ' ('Let Love In With Travel 2022')എന്നതിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി. ഇന്ത്യ, യുകെ, യുഎസ്എ, ഇന്തോനേഷ്യ, ജർമ്മനി എന്നിവിടങ്ങളിലെ ഏകദേശം 2000 ആളുകളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്.
യാത്രയോടുള്ള പ്രണയങ്ങള്‍ പലവിധം
സിന്ദഗി നാ മിലേഗി ദോബാര എന്ന സിനിമയോടുള്ള ഇന്ത്യക്കാരുടെ താല്പര്യവും യാത്രകള്‍ക്കിടയിലെ ബോളിവുഡ് ഗാനങ്ങളും സൂര്യോദയും ഒരു ചായ കുടിച്ച് ആസ്വദിക്കുന്നതുമെല്ലാം സര്‍വ്വേയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. യാത്രയോടുള്ള പ്രണയത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ സര്‍വ്വേയിലുണ്ട്.
യാത്രയും വാലന്‍റൈന്‍സ് ദിനാഘോഷവും
യാത്രയുടെ പ്രാധാന്യത്തിലെ വ്യത്യാസം
അഭിപ്രായങ്ങളിങ്ങനെ
ഗോവയും മണാലിയും
ഇന്ത്യയിലെ മറ്റു സര്‍വ്വേ ഫലങ്ങള്‍
സൂര്യോദയ കാഴ്ചകള്‍ക്കൊപ്പമുള്ള ചായയും പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനവും
വാലന്‍റൈന്‍സ് ദിനയാത്ര
വാലന്‍റൈന്‍സ് ദിന ആഘോഷങ്ങള്‍ക്കുള്ള യാത്രയിലെ പ്രിയ ഇടങ്ങളില്‍ 28 ശതമാനം പേരും മാലിദ്വീപും പാരീസും തിരഞ്ഞെടുത്തു. സ്വിറ്റ്സർലൻഡാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.



Click it and Unblock the Notifications













