Search
  • Follow NativePlanet
Share
» »ഗോവയൊരുങ്ങുന്നു കിടിലൻ കാർണിവലിന്! ഇനി ആഘോഷത്തിന്‍റെ ദിവസങ്ങള്‍

ഗോവയൊരുങ്ങുന്നു കിടിലൻ കാർണിവലിന്! ഇനി ആഘോഷത്തിന്‍റെ ദിവസങ്ങള്‍

നൃത്തവും പാട്ടും ഗാനമേളകളും ബാൻഡും ആഘോഷങ്ങളും ഭക്ഷണവും എല്ലാം ഒന്നിനൊന്ന് മുന്നിട്ടു നിൽക്കുന്ന ഗോവ കാർണിവൽ ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണുകയും അനുഭവിക്കുകയും ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് എന്നതിന് എതിരഭിപ്രായമില്ല!

ഗോവയിലേക്ക് ഒരു യാത്ര പോകുവാൻ ഒരു കാരണം തേടുകയാണോ? ക്രിസ്മസും ന്യൂ ഇയറും ഗോവയിൽ ആഘോഷിക്കുവാൻ കഴിയാത്തതിന്‍റെ ക്ഷീണം മാറുവാൻ ഒരു യാത്ര അണിയറയിൽ ഒരുങ്ങുന്നുണ്ടെങ്കിൽ ഇതാ പറ്റിയ സമയം വന്നിരിക്കുകയാണ്!
നൃത്തവും പാട്ടും ഗാനമേളകളും ബാൻഡും ആഘോഷങ്ങളും ഭക്ഷണവും എല്ലാം ഒന്നിനൊന്ന് മുന്നിട്ടു നിൽക്കുന്ന ഗോവ കാർണിവൽ ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണുകയും അനുഭവിക്കുകയും ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് എന്നതിന് എതിരഭിപ്രായമില്ല! സഞ്ചാരികൾ കാത്തിരിക്കുന്ന ഗോവ കാർണിവൽ എന്താണെന്നു നോക്കാം

Goa Carnival 2023

PC: Donkey335

ഗോവ കാർണിവല്‍ ഗോവയിലെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിൽ ഒന്നാം സ്ഥാനമാണ് ഗോവ കാർണിവലിനുള്ളത്. ഗോവ മുഴുവനും ഒരു മനസ്സോടെ കൊണ്ടാടുന്ന കാർണിവൽ ദിനങ്ങൾ ഒരവധിയുടെ ലാഘവത്തിൽ ഇവർ ആഘോഷിക്കും. ഇത്തവണ പങ്കെടുത്തില്ലെങ്കിൽ ഗോവ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും മികച്ച കുറച്ച് അനുഭവങ്ങളാണ് നിങ്ങൾക്ക് നഷ്ടമാകുവാൻ പോകുന്നത്. പാട്ടും നൃത്തവും ആഘോഷങ്ങളുമായി മാത്രം ഗോവ മാറുന്ന കാഴ്ച ഇവിടെ കാണാം.

ഗോവ കാർണിവല്‍ 2023
ഫെബ്രുവരി 18 ശനിയാഴ്ച ആരംഭിക്കുന്ന കാർണിവൽ 21 ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കും. നീണ്ട വാരാന്ത്യത്തിന്‍റെ ഭാഗമായി വരുന്നതിനാൽ കുറഞ്ഞത് രണ്ടു ദിവസം ഇവിടെ ചിലവഴിക്കുവാൻ കഴിയുന്ന രീതിയിൽ പ്ലാൻ ചെയ്താൽ കാർണിവലിലെ മികച്ച നിമിഷങ്ങൾ നഷ്ടമാകാതെ അനുഭവിക്കാം.

പോർച്ചുഗീസുകാർ വഴിയെത്തിയത്
ഗോവൻ കാര്‍ണിവലിന്‍റെ ചരിത്രം തിരഞ്ഞാൽ എത്തിനില്‍ക്കുക അത് ഇവിടെ വസിച്ചിരുന്ന പോർച്ചുഗീസുകാരിലാണ്, ഒരുകാലത്ത് ഇന്ത്യയിലെ പോർച്ചുഗീസ് കോളനികളിലൊന്ന് എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ ഗോവയിൽ പോർച്ചുഗീസുകാർ വസിച്ചിരുന്നു. അവരിൽ നിന്നും ലഭിച്ച, ഇന്നും തുടർന്നുപോകുന്ന ആഘോഷമായാണ് ഗോവൻ കാർണിവൽ അറിയപ്പെടുന്നത്. ഏകദേശം അഞ്ഞൂറ് വർഷത്തോളം പഴക്കം ഇതിനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അക്കാലത്ത് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട ആളുകളാണ് ഇത് ആഘോഷിച്ചിരുന്നതെങ്കിലും ഇന്ന് ജാതിമത വ്യത്യാസമില്ലാതെ ഇവിടെ ഗോവൻ കാർണിവൽ കൊണ്ടാടുന്നു.

നോയമ്പിനു മുൻപ്
ക്രിസ്ത്യൻ വിശ്വാസികളുടെ വലിയ നോയമ്പ് അഥവാ അൻപത് നോയമ്പിനു മുന്നോടിയായാണ് ഗോവൻ കാർണിവൽ ആഘോഷിക്കുന്നത്, സാധാരണയായ ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് വലിയ നോയമ്പ് ആരംഭിക്കുന്നത്.

നാലിടങ്ങളിൽ

ഗോവയിലെ നാലിടങ്ങളിലാണ് പ്രധാനമായും കാർണിവൽ ഡി ഗോവ കൊണ്ടാടുന്നത്. പനാജി. മാപൂസ, മര്‍ഗാവോ, വാസ്കോ എന്നീ സ്ഥലങ്ങളിലാണിത്. ഘോഷയാത്രകൾ, ഡാൻസുകള്, പാട്ടുകൾ, എന്നിങ്ങനെ സംഭവം കളറാക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. ബീച്ച് ഡെസ്റ്റിനേഷനുകളാണ് നാലിടങ്ങളും എന്ന പ്രത്യേകതയും ഉണ്ട്. ഇവിടുത്തെ ഗ്രാമവും നഗരവും മുഴുവനായും ഈ ദിവസം വർണ്ണങ്ങളാലും ദീപാലങ്കാരങ്ങളാലും ഒരുങ്ങും.
ആളുകൾ വിവിധ രൂപങ്ങൾ ധരിച്ച് പരേഡിനിറങ്ങുന്നതാണ് ഇതിലെ മറ്റൊരു വ്യത്യസ്ത കാഴ്ച. നാടോടി നൃത്തങ്ങൾ, വസ്ത്രാലങ്കാരം , സാംസ്കാരിക ഘോഷയാത്രകൾ , ഗോവൻ പാചകരീതികളും ജീവിതരീതികളും വരെ കാർണിവലിൽ നിങ്ങൾക്ക് കാണാം. കാർണിവൽ രാജാവായ മോമോയാണ് ഗ്രാൻഡ് പരേഡിന് നേതൃത്വം നൽകുന്നത് എന്നാണ് വിശ്വാസം. പനാജിയിൽ വെച്ച് കാർണിവൽ തുടങ്ങുമ്പോൾ കിങ് മോമോയുടെ രൂപം ധരിച്ച ഒരാളെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നല്കുമത്രെ.

തുടർന്നുള്ള ദിവസങ്ങളിൽ മർഗോവ, വാസ്കോ, മാപൂസ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുന്നേറും. കാർണിവലിന്‍റെ ഏറ്റവും അവസാനത്തെ ദിവസമാണ് ഏറ്റവും ആഘോഷങ്ങള്‍ നിറഞ്ഞത്. നോമ്പുകാലം ആരംഭിക്കുന്നതിന് മുമ്പായുള്ള ഏറ്റവും വലിയ ആഘോഷം ആയതിനാൽ പരാവധി ഇതിൽ ആവേശം കണ്ടെത്തുന്നതിനാലാണിത്. റെഡ് ആൻഡ് ബ്ലാക്ക് ഡാൻസോടു കൂടിയാണ് ആഘോഷം സമാപിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+