Search
  • Follow NativePlanet
Share
» »ഗോവ കാർണിവൽ 2024: ഇനി ആഘോഷത്തിന്‍റെ നാളുകൾ.. . പോകുന്നെങ്കിൽ ഇപ്പോൾ പോകണം

ഗോവ കാർണിവൽ 2024: ഇനി ആഘോഷത്തിന്‍റെ നാളുകൾ.. . പോകുന്നെങ്കിൽ ഇപ്പോൾ പോകണം

ഗോവയിൽ ഇനി ആഘോഷത്തിന്‍റെ നാളുകൾ ആണ്. നാട്ടുകാരും സഞ്ചാരികളും ഗോവന്‍ കാർണിവലിനായുള്ള ഒരുക്കത്തിലാണ്. ഒരിക്കൽ വന്നവർ വീണ്ടും എത്തുന്ന, കേട്ട് പരിചയമുള്ളവർ ഒരിക്കലെങ്കിലും വന്നു കാണുവാൻ ആഗ്രഹിക്കുന്ന ഗോവൻ കാർണിവൽ നിങ്ങളുടെ യാത്രാ കലണ്ടറിൽ ഒരിക്കലും മിസ് ചെയ്യുവാൻ പാടില്ലാത്ത ദിവസങ്ങളാണ്. ഗോവയുടെ സംസ്കാരവും പൈതൃകവും അനുഭവിച്ചറിയുവാൻ ഇതിലും മികച്ച സമയം വേറേയില്ല.

ആഘോഷമെന്ന് പറയുന്നതു വെറുതേയല്ല! ഡാന്‍സും പാട്ടും നിറങ്ങളും ഒക്കെയായി ഗോവ മുഴുവൻ അർമ്മാദിക്കുന്ന ദിവസങ്ങളാണിത്. ഫെബ്രുവരി 9 മുതൽ 12 വരെയാണ് ഇത്തവണത്തെ ഗോവ കാർണിവൽ നടക്കുന്നത്. ഗോവയുടെ ഓരോ പ്രദേശങ്ങള്‍ക്കും തെരുവുകൾക്കും ജീവൻ വയ്ക്കുന്ന സമയം കൂടിയാണിത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗോവ കാർണിവൽ സന്ദർശകർക്കിടയിൽ വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.

Goa Carnival 2024

പോർവോറിമിലെ തിരക്കേറിയ തെരുവുകൾ മുതൽ ചരിത്രപ്രാധാന്യമുള്ള പാൻജിം, മാർഗാവോ, വാസ്കോ, മപുസ എന്നീ ജില്ലകളിലെല്ലാം വളരെ പ്രധ്യാന്യത്തോടെയാണ് ഗോവ കാർണിവൽ ആഘോഷിക്കുന്നത്. പ്രദേശവാസികളും വിനോദസഞ്ചാരികളുംഒരുപോലെ പങ്കെടുക്കുന്ന ആഘോഷം കൂടിയാണിത്.

ഗോവാ ടൂറിസം വകുപ്പ് ലോക്കൽ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. പരേഡുകൾ, ഫ്ലോട്ടുകൾ, നർത്തകർ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്.ഗോവയുടെ പാരമ്പര്യത്തോട് ചേർന്നു നില്‍ക്കുന്ന പരമ്പരാഗത സംഗീതവും നൃത്ത പ്രകടനങ്ങളും ഇവിടെ കാണാം.

കാഴ്ചകൾ മാത്രമല്ല, ഗോവൻ രുചികൾ പരീക്ഷിക്കാനും പറ്റിയ സമയമാണിത്. ഗോവയുടെ തനതായ രുചികൾ അറിയുവാനും ഇവിടുത്തെ നാടൻ ഭക്ഷണം പരിചയപ്പെടുവാനും കടൽ രുചികൾ അറിയുവാനും ഈ സമയം പ്രയോജനപ്പെടുത്താം. മാത്രമല്ല, ഇവിടുത്തെ നാടൻ വിഭവങ്ങളും ഈ സമയത്തെ ആകർഷണമാണ്. മാത്രമല്ല, സീ ഫൂഡ് പ്രേമികൾക്കായി ഫെബ്രുവരി 9 മുതൽ 11 വരെ മിറാമർ ബീച്ചിൽ നടക്കുന്ന സീഫുഡ് ഫെസ്റ്റിവൽ കൂടി പങ്കെടുത്തേ മടങ്ങാവൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa festival ഗോവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+