Search
  • Follow NativePlanet
Share
» »ഗോവയില്‍ ദേശികള്‍ കൂടുന്നു, വിദേശികള്‍ കുറയുന്നു

ഗോവയില്‍ ദേശികള്‍ കൂടുന്നു, വിദേശികള്‍ കുറയുന്നു

By Anupama Rajeev

അഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടുന്നതോടെ ഗോവയ്ക്ക് അന്തര്‍ദേശിയ ടൂറിസ്റ്റ് കേന്ദ്രം എന്ന പദവി നഷ്ടമാകുന്നതായി റിപ്പോര്‍ട്ട്. അടുത്ത കാല‌ത്തായി ഗോവയില്‍ എത്തുന്ന ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണം വളരേയേറെ കൂടിയിട്ടുണ്ട്. ഇത് വിദേശ സഞ്ചാരികള്‍ക്കിടയില്‍ ഗോവയ്ക്കുണ്ടായിരുന്ന മതിപ്പ് കുറയ്ക്കാന്‍ കാരണമാകുന്നുവെന്നാണ് ടൂറിസം രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഗോവയിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് വിദേശ സഞ്ചാരികളുടെ വരവിന് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. അതിനാല്‍ തന്നെ വിദേശ സഞ്ചാരികള്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന കാര്യങ്ങളൊന്നും ഉണ്ടാകരുതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശികളും വിദേശികളും

ദേശികളും വിദേശികളും

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം കൂടു‌ന്നതോടെ അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ നിന്ന് ഗോവ അപ്രത്യക്ഷമാകുമെന്നാണ് ചിലരുടെ നിഗമനം.
Photo Courtesy: Ian D. Keating

ആഭ്യന്തര പ്രശ്നം

ആഭ്യന്തര പ്രശ്നം

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം ഗോവ ടൂറിസത്തിന്റെ വരുമാനം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ടൂറിസം നിലനിന്ന് പോകാന്‍ വിദേശികളായ ടൂറിസ്റ്റുകളും വേണമെന്നാണ് ഇവര്‍ പറയുന്നത്. രണ്ട് തരം ടൂറിസ്റ്റുകളേയും ബാലന്‍സ് ചെയ്തുള്ള പ്രവര്‍ത്തനം വേണമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം അസോസിയേഷന്‍ ഗോവയുടെ പ്രസിഡന്റ് വ്യക്തമാക്കുന്നു.
Photo Courtesy: Ian D. Keating

40 ലക്ഷം ടൂറിസ്റ്റുകള്‍

40 ലക്ഷം ടൂറിസ്റ്റുകള്‍

ഗോവയില്‍ പ്ര‌തിവര്‍ഷം 40 ലക്ഷം ടൂറിസ്റ്റുകള്‍ എത്തിച്ചേരാറുണ്ടെന്നാണ് കണക്ക്. അവയില്‍ ഭൂരിഭാഗം ആളുകളും വിദേശികളാണ്. അ‌വരില്‍ നിന്നാണ് കൂടുതല്‍ വരുമാനം ലഭിച്ചിരുന്നത്.
Photo Courtesy: Meredith P.

യൂറോപ്യന്മാര്‍

യൂറോപ്യന്മാര്‍

ഗോവയില്‍ എത്തിച്ചേരുന്ന വിദേശികളില്‍ ഭൂരിഭാഗവും യൂറോപ്പില്‍ നിന്നുള്ളവരാണ്. അവരില്‍ തന്നെ റഷ്യയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള സഞ്ചാരികളാണ് അധിക പങ്കും.
Photo Courtesy: Jaskirat Singh Bawa

ദേശികള്‍

ദേശികള്‍

ഗോവയില്‍ എത്തുന്ന വിദേശികളായ സഞ്ചാരികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ടൂറിസം മേഖലയിലെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും വിദേശികളുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞ് വയ്ക്കുന്നു.


Photo Courtesy: Jaskirat Singh Bawa

എണ്ണം കുറയുന്ന വിദേശികള്‍

എണ്ണം കുറയുന്ന വിദേശികള്‍

കാലന്‍ഗുഡ്, കാന്‍ഡലിം, ബാഗ തുടങ്ങിയ പ്രമുഖ ബീച്ചുകളില്‍ ചെന്നാല്‍ ഇപ്പോള്‍ വിദേശ ടൂറിസ്റ്റുകളേയോ കുടുംബമായി വരുന്ന ടൂറിസ്റ്റുകളേയോ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.

Photo Courtesy: Jason Varghese

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+