Search
  • Follow NativePlanet
Share
» »മൺസൂൺ ഗോവയിൽ ആഘോഷിക്കാം, പക്ഷേ, വെള്ളത്തിലിറങ്ങരുത്, ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്

മൺസൂൺ ഗോവയിൽ ആഘോഷിക്കാം, പക്ഷേ, വെള്ളത്തിലിറങ്ങരുത്, ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്

ഗോവയിൽ മഴക്കാലം ഓഫ് സീസൺ ആണ്.
ആഞ്ഞടിച്ച് മഴ പെയ്തിറങ്ങുമ്പോൾ ബീച്ചിൽ പോയിരിക്കാൻ കഴിയില്ലെങ്കിലും കടൽത്തീരത്തെ ഷാക്കിൽ ഇരുന്ന് മഴ ആസ്വദിക്കുവാനും ഗോവയിലെ ദേശീയോദ്യാനങ്ങളും കാടും വന്യജീവി സങ്കേതങ്ങളും വെള്ളച്ചാട്ടങ്ങളും തോട്ടങ്ങളും കാണാനും ആളുകൾ എത്താറുണ്ട്. ഓഫ് സീസണിലെ ഗോവ അത്ര മോശമല്ലെന്ന് ചുരുക്കം.

എന്നാല്‍ ഈ മൺസൂണ്‍ സീസണില്‍ മഴയുടെ ഭംഗിയും മഴക്കാലവും ആസ്വദിക്കാൻ ഗോവയിലേക്ക് നിങ്ങൾ വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്. ആവേശം കൂടി വെള്ളത്തിലിറങ്ങിയാൽ പിന്നെ കേസും പോലീസ് സ്റ്റേഷനും ആയി നടക്കേണ്ടി വരും. മൺസൂണിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി അധികൃതർ ഗോവയിൽ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Goa Bans Swimming In Waterbodies Due To Monsoon Safety Concerns

PC:Olha Kolesnyk/Unsplash

വെള്ളച്ചാട്ടം, ഉപേക്ഷിക്കപ്പെട്ട ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് ഗോവയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ചാൽ മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള നടപടി സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188 വകുപ്പ് പ്രകാരം നടപടിയെടുക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ ജലാശയങ്ങളിൽ നീന്തുന്നതിനുള്ള നിരോധനം തുടരും.

ഇതുസംബന്ധിച്ച് നോര്‍ത്ത്, സൗത്ത് ഗോവ ജില്ലാ കലക്ടര്‍മാരുടെ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് ഗോവ കാണാനെ്ത്തി അശ്രദ്ധമായി വെള്ളച്ചാട്ടങ്ങളിൽ അടക്കം ഇറങ്ങി ജീവഹാനി സംഭവിച്ച നിരവധി സംഭവങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് ജലാശയങ്ങളിൽ ഇറങ്ങുന്നത്, കാടിനുള്ളിലേക്ക് പോകുന്നത്, നിശ്ചിത വഴിയിൽ നിന്നും മാറി യാത്ര ചെയ്യുന്നത് പോലുള്ള കാര്യങ്ങൾ അപകടത്തിലേക്ക് നയിക്കും.

മുന്നറിയിപ്പ് ശ്രദ്ധിക്കാം

മഴക്കാലത്ത് ഗോവയിലേക്ക് പോകുന്നവര്‌ ഏറ്റവും ശ്രദ്ധിക്കേണ്ടത് കാലാവസ്ഥാ മുന്നറിയിപ്പുകളാണ്. ബീച്ചുകളിലേക്ക് യാത്ര പോകുന്നവർ അവിടെ നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങൾ പാലിക്കുക. കനത്ത മഴയും തിരമാലകളും കാറ്റും ഉള്ളപ്പോൾ കടലിൽ ഇറങ്ങാതിരിക്കുക. കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങളിലേക്കു പോകുമ്പോളും ശ്രദ്ധിക്കേണ്ടതുണ്ട്. കരയിൽ നിന്നു കാണുന്നതു പോലെയല്ല വെള്ളത്തിൻറെ ഒഴുക്ക്. കാടിനുള്ളില് ഉരുൾപൊട്ടുകയോ മറ്റോ ചെയ്ത് വെള്ളം ശക്തിയായി വന്നാൽ ഓടി കരയിലേക്ക് കയറുക എന്നത് ചിലപ്പോൾ സാധിച്ചെന്നു വരില്ല. ഇത്തം സന്ദർഭങ്ങൾ ഒഴിവാക്കുവാൻ വെള്ളത്തിൽ ഇറങ്ങാതിരിക്കുക.

സുരക്ഷിതമാക്കാം യാത്രകൾ

മഴക്കാലത്തെ ഗോവൻ യാത്ര എന്നത് തീർത്തും വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ്. എന്നാൽ സുരക്ഷിതമായിരിക്കുക എന്നതാണ് പ്രധാനം. . ട്രെക്കിംഗ്, ഹൈക്കിംഗ്, പക്ഷിനിരീക്ഷണം തുടങ്ങി ആശങ്കയില്ലാതെ ചെയ്യാൻ പറ്റിയ കുറേ കാര്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ അപ്രതീക്ഷിതമായി തോരാതെ പെയ്യുന്ന മഴയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. മഴ ഒരുപാട് ആസ്വദിക്കുന്ന ഒരാളാണെങ്കിൽ പോലും ഇവിടെ എത്തിയാൽ രാവും പകലും നിർത്താതെ പെയ്യുന്ന മഴ നിങ്ങളെ മടുപ്പിക്കും.

ഇതു കൂടാതെ ഗോവയിൽ എത്തിയാൽ അറിഞ്ഞിരിക്കേണ്ട മറ്റുചില നിയമങ്ങളും കൂടെയുണ്ട്. ഗോവ ടൂറിസം ഡിപ്പാർട്മെന്‍റിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, നിയമപരമായി അംഗീകാരമുള്ള ഹോട്ടൽ / റിസോർട്ട്/ ഹോം സ്റ്റേ തുടങ്ങിയവയിൽ മാത്രമേ താമസിക്കാവൂ. ഷാക്കിലോ അംഗീകാരമില്ലാത്ത ഹോം സ്റ്റേയിലോ ഹോട്ടലിലോ ഒക്കെ താമസിക്കുന്നത് ഇവിടുത്തെ നിയമങ്ങൾക്ക് എതിരാണ്. മറ്റൊന്ന് മദ്യപാനമാണ്. തുറസ്സായ ഇടങ്ങളിൽ മദ്യപിക്കുന്നത് ഇവിടെ നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഹോട്ടലുകൾ, ഷാക്കകള്‍, റസ്റ്റോറന്‍റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മദ്യം ഉപയോഗിക്കുന്നിന് വിലക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+