യാത്രയിലെ ഏറ്റവും രസം എന്താണ്? ഉത്തരം പല വിധത്തിൽ വരും. ചിലർക്കത് പുതിയ ഇടം കാണുന്നതിന്‍റെ കൗതുകമാണെങ്കിൽ മറ്റൊരു കൂട്ടർക്ക് അത് ഭക്ഷണം തന്നെയാണ്. വേറെ ചിലർക്കാവട്ടെ യാത്ര എന്നാൽ ഫോട്ടോയാണ്. പുതിയ ആളുകളെ പരിചയപ്പെടാൻ പോകുന്നവരും ഷോപ്പിങ് നടത്തുന്നവരും കുറവല്ല. എന്നാൽ ഇതൊന്നുമല്ലാതെ മറ്റൊരു രസം കൂടിയുണ്ട്...
യാത്രകൾ തന്നെ കൗതുകം ആണെങ്കിലും ചില കാര്യങ്ങൾ നമ്മളെ വീണ്ടും അതിശയിപ്പിക്കും. ഇതാ യാത്രയിൽ നിങ്ങള് അറിഞ്ഞിരിക്കേണ്ട, ഉറപ്പായും അത്ഭുതപ്പെടുത്താൻ സാധ്യതയുള്ള കുറച്ച് കാര്യങ്ങൾ പരിചയപ്പെട്ടാലോ.. ഹേയ് അധികമൊന്നുമില്ല. വെറും അഞ്ച് കാര്യങ്ങൾ മാത്രം ഇതാ ഇവിടെ വായിക്കാം.

1. യാത്രയുടെ യഥാർത്ഥ രസം
നമ്മൾ പറഞ്ഞു തുടങ്ങിയത് യാത്രയിലെ യഥാർത്ഥ രസത്തെക്കുറിച്ചാണ്. ഒരു യാത്ര പോകുന്നിതിനേക്കാൾ നമ്മളെ സന്തോഷിപ്പിക്കുക അതിന്‍റെ പ്ലാനിങ്ങും മറ്റു കാര്യങ്ങൾ നോക്കലും ഒരുക്കവും ഒക്കെയാണത്രെ. 2010 ൽ നടന്ന ഒരു പഠനത്തിലാണ് ഈ റിപ്പോർട്ട് ഉള്ളത്. അതായത് അവധിക്കാലം ആഘോഷിക്കുന്നത് നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കില്ല. മറിച്ച് ആ യാത്ര പോകുന്നിനെക്കുറിച്ചും ഒഴിവു സമയം എങ്ങനെയൊക്കെ ചെലവഴിക്കും എന്നതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകളാണ് നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നതത്രെ.
അപ്പോൾ സന്തോഷം കിട്ടാനായി അടുത്ത യാത്ര പ്ലാൻ ചെയ്താലോ? അങ്ങനെയെങ്കിൽ വരുന്ന നവരാത്രിയും ദീപാവലിയും പിന്നെ ക്രിസ്മസ് അവധിയും എങ്ങനെ എവിടേക്ക് പോകണമെന്ന് ഇപ്പോൾ തന്നെ കൂട്ടുകാരെയും കൂട്ടി പ്ലാന് ചെയ്യാൻ ആരംഭിച്ചോ..സന്തോഷവും കൗതുകവും നിറഞ്ഞ കുറച്ച് ദിവസങ്ങൾ സ്വന്തമാക്കുകയും ചെയ്യാം.

2. ജെറ്റ് ലാഗ് കൂടുതൽ ബുദ്ധിമുട്ടിപ്പിക്കുന്നത് ഈ ദിശയിൽ യാത്ര ചെയ്യുമ്പോൾ
ജെറ്റ് ലാഗ്, ജെറ്റ് ലാഗ് ഡിസോർഡർ വിമാനയാത്രികരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. വ്യത്യസ്ത ടൈം സോണുകളിലൂടെ സഞ്ചരിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന ക്ഷീണം എന്ന് ഇതിനെ പറയാം. നമ്മുടെ ശരീരത്തിന് അതിന്റേതായ ആന്തരിക ഘടികാരം ഉണ്ട്, അതിനെ സർക്കാഡിയൻ റിഥംസ് എന്നാണ് പറയുന്നത്.
എപ്പോൾ ഉണർന്നിരിക്കണമെന്നും എപ്പോൾ ഉറങ്ങണമെന്നും ഇത് നിങ്ങളുടെ ശരീരത്തിന് സൂചന നൽകുന്നു. നിങ്ങളുടെ ശരീരത്തിന്റെ ആന്തരിക ക്ലോക്ക് നിങ്ങളുടെ യഥാർത്ഥ സമയ മേഖലയുമായി സമന്വയിപ്പിച്ചിരിക്കുന്നതിനാലാണ് ജെറ്റ് ലാഗ് സംഭവിക്കുന്നത്. നിങ്ങൾ യാത്ര ചെയ്ത സ്ഥലത്തിന്റെ സമയ മേഖലയിലേക്ക് ഇത് മാറിയിട്ടില്ല.
പടിഞ്ഞാറ് നിന്നും കിഴക്ക് ദിശയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ജെറ്റ് ലാഗ് വളരെ മോശമായി അനുഭവപ്പെടുക എന്നാണ് ശാസ്ത്രം പറയുന്നത്. നമ്മുടെ ആന്തരിക ഘടികാരത്തിന് 24 മണിക്കൂറിനേക്കാൾ അൽപ്പം ദൈർഘ്യമുള്ള സ്ലീപ്പ്/വേക്ക് മോഡുകളുടെ സ്വാഭാവിക ചക്രമുണ്ട്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് യാത്ര ചെയ്യുന്നത് ദിവസം ചെറുതാക്കുന്നു, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്യുന്നത് പകലിനെ ദൈർഘ്യമേറിയതാക്കുന്നു, ഇത് തലച്ചോറിന് പൊരുത്തപ്പെടാൻ എളുപ്പമാക്കുന്നു.
3. വെക്കേഷൻ സമയത്ത് യാത്ര ചെയ്യുന്നത്
വെക്കേഷനു പോയാലും ചിലപ്പോൾ നമുക്ക് ജോലി സ്ഥലത്തെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഫോണും ഇ-മെയിലും കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. വർക്കേഷൻ ആണെങ്കിലും ഇത് സംഭവിക്കും. ജോലിയും വെക്കേഷനും ഒരുമിച്ച് കൊണ്ടുപോകുമ്പോൾ അത് സ്വാഭാവീകവുമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ അവധിക്കാലത്തിന്റെ നല്ല സമയങ്ങളും ഓര്‌മ്മകളും കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നിങ്ങളുടെ യാത്രയുടെ സന്തോഷത്തേക്കാൾ നിങ്ങള് മറ്റെന്തെങ്കിലുമാകും ഓർമ്മയിൽ സൂക്ഷിക്കുകയെന്നും പഠനങ്ങള്‍ പറയുന്നു.
4. ഭൂമിയിലെ 60 ശതമാനം തടാകങ്ങളും ഉള്ളത് ഒരു രാജ്യത്ത്
ഈ വസ്തുത നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയിലാണ് ഭൂമിയിലെ 60 ശതമാനം തടാകങ്ങളും ഉള്ളത്. ൽ കാനഡയിലെ തടാകങ്ങളുടെ എണ്ണം ഈ ഗ്രഹത്തിലെ മറ്റ് തടാകങ്ങളേക്കാൾ വലുതാണ്! ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും കൂടിയുള്ള തടാകങ്ങൾ വെറും 40 ശതമാനം മാത്രമാണ്.
5. 600 ആളുകൾ പണിയെടുക്കുന്ന ഐഫൽ ടവർ
ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായ ഐഫൽ ടവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ്. ലാ ടൂര്‍ ഈഫല്‍ എന്നാണ് ഇതിനെ ഫ്രഞ്ചുകാർ വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗോപുരങ്ങളിലൊന്നായ ഇതിന്റെ ചരിത്രം രസകരമാണ്. ഒരു പ്രദർശനത്തിനു വേണ്ടി മാത്രമുണ്ടാക്കിയ ഗോപുരം പിന്നീട് സ്ഥിരമാക്കി നിർത്തുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ 600 പേരാണ് ഒരു ദിവസം ജോലി ചെയ്യുന്നതത്രെ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












