Search
  • Follow NativePlanet
Share
» »പച്ചപ്പ് നിറഞ്ഞ മെട്രോ നഗരമായി ബെംഗളൂരു! വനവിസ്തൃതിയില്‍ ഡല്‍ഹിക്കും മുംബൈയ്ക്കും തൊട്ടുപിന്നിൽ

പച്ചപ്പ് നിറഞ്ഞ മെട്രോ നഗരമായി ബെംഗളൂരു! വനവിസ്തൃതിയില്‍ ഡല്‍ഹിക്കും മുംബൈയ്ക്കും തൊട്ടുപിന്നിൽ

ഇന്ത്യയുടെ ഉദ്യാന നഗരമാണ് ബെംഗളൂരു. പച്ചപ്പും നഗരത്തിനുള്ളിലെ വനവും പാർക്കുകളും വഴിനീളെയുള്ള തണൽ മരങ്ങളും ബാംഗ്ലൂരിനെ എത്ര തിരക്കിലും വളർച്ചയിലും ഒരു ഹരിത വനമാക്കി മാറ്റുന്നു. ഇപ്പഴിതാ, ഇന്ത്യയിലെ ഏറ്റവും പച്ചപ്പുള്ള മെട്രോ നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബെംഗളൂരു.

Greenest Metros In India Bengaluru 2nd In Metro Forest Growth

വനവിസ്തൃതി വർധിപ്പിച്ച കാര്യത്തിൽ ബെംഗളൂരു രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനംമം അഹമ്മദാബാദ് ആണ് നേടിയത്. 2021 ൽ രേഖപ്പെടുത്തിയതിനേക്കാൾ 2.09 ചതുരശ്ര കിലോമീറ്റർ വർധനവാണ് ബെംഗളൂരുവിന് ഉണ്ടായിരിക്കുന്നത്. 5.48 ചതുരശ്ര കിലോമീറ്റർ വർധനവാണ് അഹമ്മദാബാദ് മെട്രോ നഗരത്തിനു വന്നത്.

ഇടത്തരം ഇടതൂർന്ന വനം (മോഡറേറ്റ്ലി ഡെൻസ് ഫോറസ്റ്റ് (MDF) തുറന്ന വനം (Open Forest- OF), സ്‌ക്രബ് ഫോറസ്റ്റ് എന്നിവയാണ് ബെംഗളൂരുവിലുള്ളത്. 25.65 കി.മീ² ഇടത്തരം ഇടതൂർന്ന വനം (എം.ഡി.എഫ്), 258.63 കി.മീ² ഓപ്പൺ ഫോറസ്റ്റ്, 24.09 കി.മീ² സ്‌ക്രബ് ഫോറസ്റ്റ് എന്നിങ്ങനെയാണ് കണക്ക്. മാത്രമല്ല, 70% ത്തിൽ കൂടുതൽ മേലാപ്പ് സാന്ദ്രതയുള്ള വളരെ ഇടതൂർന്ന വന പ്രദേശങ്ങളൊന്നും നഗരത്തിലില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

അതിവേഗം വികസിക്കുന്ന നഗരമാണ് ബെംഗളൂരുവെങ്കിലും അതിനിടയിൽ പച്ചപ്പിനെയും ഹരിത ഇടങ്ങളെയും സംരക്ഷിക്കുവാൻ നഗരം തയ്യാറാകുന്നു എന്നതാണ് വർധിച്ചു വരുന്ന വനവിസ്തൃതി സൂചിപ്പിക്കുന്നത്. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നഗരം തുടരുന്നുമുണ്ട്. വനവിസ്തൃതി വർധിക്കുന്നത്. ശുദ്ധവായു, താമസക്കാർക്ക് ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷം എന്നിവ ഉറപ്പു നല്കുന്നു.

അതേസമയം, വനവിസ്തൃതി കുറഞ്ഞ നഗരങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ യഥാക്രമം 2.64 km², 1.61 km² എന്നിങ്ങനെ വനവിസ്തൃതിയിൽ ഗണ്യമായ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർച്ച് സൂചിപ്പിക്കുന്നു.
കൂടാതെ, കാട്ടുതീ വനവത്കരണത്തിന്‍റെ ഒരു ശത്രുവാണ്. കാട്ടുതീ സംഭവങ്ങൾ ബെംഗളൂരു അർബൻ ജില്ലയിൽ വര്‍ധിച്ച് വരികയാണ്. ബെംഗളൂരു അർബനിൽ 2023-24ൽ 51 കാട്ടുതീ സംഭവങ്ങൾ രേഖപ്പെടുത്തി
2022-23ൽ ഇത് 44 ആയിരുന്നു. അതേസമയം ബെംഗളൂരു റൂറലിൽ അത്തരം സംഭവങ്ങളിൽ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്തു, 2022-23 ൽ 169 കേസുകൾ 2023-24 ൽ 124 ആയി കുറഞ്ഞിട്ടുണ്ട്.

ഇനി സംസ്ഥാന തല കണക്ക് എടുക്കുകയാണെങ്കിൽ ഭൂമിശാസ്ത്രപരമായ വിസ്തൃതിയിൽ കർണ്ണാടകയാണ് മുന്നിൽ നിൽക്കുന്നത്. 1,91,791 ചതുരശ്ര കിലോമീറ്റർ വനമേഖലയുണ്ട്. ഇന്ത്യയുടെ വനത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 19.96% വരും. സംരക്ഷിത വനമേഖലയിലെ (ആർഎഫ്എ) വനവിസ്തൃതിയിൽ 93.14 കി.മീറ്റർ വർധനയാണ് കർണാടകയിൽ കണ്ടത്. ക്കുന്നത്. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ, മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ നഷ്ടം റിപ്പോർട്ട് ചെയ്തത്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore forest
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+