Search
  • Follow NativePlanet
Share
» »പേരിൽ മാത്രമേ 'ഗ്രീൻ' ഉള്ളൂ, കാട് ഇല്ലേയില്ല! വനമില്ലാത്ത ലോകരാജ്യങ്ങൾ

പേരിൽ മാത്രമേ 'ഗ്രീൻ' ഉള്ളൂ, കാട് ഇല്ലേയില്ല! വനമില്ലാത്ത ലോകരാജ്യങ്ങൾ

വനമില്ലാത്ത ഒരു ലോകത്തെ നമുക്ക് സങ്കല്പിക്കുവാനാകില്ല. വ്യത്യസ്തങ്ങളായ മരങ്ങളും ചെടികളും ഇടകലർന്ന് വളർന്നു നിൽക്കുന്ന, ഒട്ടേറതരം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് വനങ്ങള്‍. പ്രകൃതിയുടെ ആവാസവ്യവസ്ഥയെന്ന് വിളിക്കപ്പെടുന്ന വനങ്ങൾ ഭൂമുഖത്ത് മനുഷ്യന്റെ നിലനിൽപ്പിനും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ വനമില്ലാത്ത ഒരു നാടും കാണില്ല എന്നാണ് നമ്മൾ കരുതുന്നതും

എന്നാൽ പ്രകൃതിദത്തമായ വനങ്ങൾ ഇല്ലാത്ത കുറച്ച് രാജ്യങ്ങളുണ്ട് എന്നതാണ് യാഥാർത്ഥ്യം. കേൾക്കുമ്പോൾ അവശ്വസനീയമായി തോന്നിയേക്കാം. വനങ്ങളില്ലാതെ നിലനിൽപ് സാധ്യമാണോ എന്നെല്ലാമുള്ള ചോദ്യങ്ങളുള്ള ഈ കാലത്ത് വനങ്ങളേയില്ലാത്ത രാജ്യങ്ങൾ പരിചയപ്പെടാം..

Countries Do Not Have Natural Forest

ഗ്രീൻലാൻഡ്

പേരിൽ നിറയെ പച്ചപ്പ് ആണെങ്കിലും ഇവിടുത്തെ പച്ചപ്പ് എത്രയാണെന്ന് നോക്കിയാൽ പേരിലെ ആ വൈരുദ്ധ്യം തിരിച്ചറിയാം. കാട് ഇല്ലാത്ത ലോകരാജ്യങ്ങളിലൊന്നാണ് ഗ്രീൻലാൻഡ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായഇവിടെ ഐസും മഞ്ഞും മാത്രമാണ് കാണുവാനുള്ളത്. വളരെ കുറച്ച് മാത്രം വനങ്ങൾ ഇവിടെ കാണാമെങ്കിലും അതിനെ വനം ആയി അംഗീകരിച്ചിട്ടില്ല. ഒരു വനമെനന് നിർവചനത്തിനുള്ളിൽ വരാൻതക്ക വിധമുള്ള ജൈവവൈവിധ്യം ഇവിടുത്തെ കാടിനില്ല.

Greenland

ഡെന്മാർക്ക് രാജ്യത്തിനുള്ളിൽ സ്വയംഭരണാധികാരമുള്ള മറ്റൊരു രാജ്യമാണ് ഡെന്മാർക്ക്. യൂറോപ്യൻ യൂണിയന്‍റെ ഭാഗമായ ഇവിടം ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്. മറ്റൊന്ന്, ഐസ്ലൻഡ് എന്ന രാജ്യത്തേക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന പ്രദേശമാണിത്. ഗ്രീൻലൻഡിന്‍റെ 80 ശതമാനവും ഐസ് ഷീറ്റിനാൽ മൂടപ്പെട്ടിരിക്കുന്നു. 2,130,800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ഗ്രീൻലാൻഡിനുള്ളത്.

സാൻ മാരിനോ

വനം ഇല്ലാത്ത മറ്റൊരു രാജ്യമാണ് സാൻ മാരിനോ. യൂറോപ്പിലെ മൈക്രോ സ്റ്റേറ്റുകളിൽ ഒന്നായ സാൻ മാരിനോ ഇറ്റലിയുടെ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. വെറും 61 ചതുരശ്രകിലോമീറ്റർ വിസ്തൃതി മാത്രമാണ് സാൻ മാരിനോയ്ക്കുള്ളത്. അതിൽ കൂടുതലും പർവ്വത പ്രദേശങ്ങളും കുന്നുകളുമാണ്. അല്ലാതെയുള്ള കുറച്ച് പ്രദേശം കൃഷിക്ക് യോഗ്യവുമാണ്. പതിറ്റാണ്ടുകൾക്കു മുൻപ് യുണൈറ്റഡ് നേഷൻസ് എക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പിന്റെ നേതൃത്വത്തിൽ ഇിടെ 75 മരങ്ങളുള്ള വനം നട്ടുപിടിപ്പിച്ചിരുന്നു.

San marino

വനങ്ങൾ മാത്രമല്ല, വിമാനത്താവളം ഇല്ലാത്ത ലോകരാജ്യം കൂടിയാണിത്. ഇറ്റലിയിലെ റിമിനോ എന്നയിടത്തെ വിമാനത്താവളമാണ് സാൻ മാരിനോയ്ക്ക് അടുത്തുള്ളത്.
ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമാണെങ്കിലും സമ്പത്തിന്‍റെ കാര്യത്തിലും കാറുകളുടെ എണ്ണത്തിന്റെ കാര്യത്തിലും സാൻ മാരിനോ വളരെ മുന്നിലാണ്. വിനോദസഞ്ചാര രംഗത്ത് വളരെ പിന്നിൽ നിൽക്കുന്ന രാജ്യമാണിത്. യൂറോപ്പിൽ ഏറ്റവും കുറവ് ആളുകളെത്തുന്ന രാജ്യങ്ങളിലൊന്നാണ് സാൻ മാറിനോ.

ഖത്തർ

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തറിലും കാടുകളില്ല. മരുഭൂമിയുടെ കാര്യത്തിൽ സമ്പന്നമായ ഖത്തറ്‍ അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ തീരത്താണുള്ളത്. ഖത്തറിന്‍റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ഇവിടെ വനങ്ങൾ നിലനിൽക്കാത്തതിനു പിന്നിലെ കാരണം. പ്രധാനമായും 9 തരത്തിലുള്ള മരങ്ങൾ മാത്രമാണ് ഖത്തറിലുള്ളത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതിതമായ കാട് ഖത്തറിനു സ്വന്തമാണ്.

Qatar

കാട് ഇല്ലെന്നു മാത്രമല്ല, കുന്നുകളും മലകളും ഇല്ലാത്ത പരന്ന രാജ്യം കൂടിയാണിത്. ഇവിടുത്തെ ശരാശരി ഉയരം ഇവിടുത്തെ ശരാശരി ഉയരം എ 28 മീറ്റര്‍ മാത്രമാണ്. ഖത്തറിന്‍റെ മറ്റൊരു പ്രത്യേകത, കടൽ മരുഭൂമിയുമായി സംഗമിക്കുന്ന രാജ്യം എന്നതാണ്. ഇവിടുത്തെ ഖോർ അൽ-അദായിദില്‍ ആണ് ഈ കാഴ്ച കാണുവാന് കഴിയുക. ലോകത്തിലെ സുരക്ഷിതമായ രാജ്യം കൂടിയാണ് ഖത്തർ ഏറ്റവും മികച്ച ആതിഥ്യമര്യാദ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു. മികച്ച ജീവിതവും സൗകര്യങ്ങളുമാണ് ഖത്തറിന്റെ മറ്റൊരു പ്രത്യേകത.

ഒമാൻ

കാടുകളില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന മറ്റൊരു രാജ്യമാണ് ഒമാൻ. ഖത്തറിനെപ്പോലെ തന്നെ മരുഭൂമിയാണ് ഇവിടെ ഏറ്റവും കൂടുതലായുള്ളത്. പ്രകൃതിദത്തമായ വനം ഇല്ലെങ്കിലും മനുഷ്യനിർമ്മിതിമായ വനം ഇവിടെ പരിപാലിക്കുന്നു. 2000 ഏക്കർ വനഭൂമിയാണ് കൃത്രിമമായി നട്ട്, സംരക്ഷിക്കുന്നത്.

സുഖകരമായ പ്രവാസ ജീവിതം വാഗ്ദാനം ചെയ്യുന്ന ഒമാൻ പ്രവാസികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള രാജ്യമാണ്. പശ്ചിമേഷ്യയിലെ വിനോദസഞ്ചാരരംഗത്ത് ഒമാൻ അതിവോഗം വളരുകയാണ്. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 10 ദിവസത്തേയ്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം എന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു.

Oman

PC:Anfal Shamsudeen/Unspalsh

ചിലവ് കുറഞ്ഞ അന്താരാഷ്ട്ര യാത്ര ആഗ്രഹിക്കുന്നവർക്ക് ഒമാന്‍ തിരഞ്ഞെടുക്കാം. ബീച്ചുകൾ, റിസോർട്ടുകൾ, മ്യൂസിയം, കൊട്ടാരങ്ങൾ, ക്യാംപിങ് തുടങ്ങിയവ ഇവിടെ ആസ്വദിക്കാം. അതോടൊപ്പം ഇവിടുത്തെ ഗ്രാമങ്ങൾ, പ്രാദേശിക മാർക്കറ്റുകൾ തുടങ്ങിയവയും യാത്രയില്‍ കാണുവാൻ ശ്രമിക്കാം. ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം രംഗമാണ് ഒമാനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+