ഗുരുവായൂർ ആനയോട്ടം.. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ ഏറ്റവും കൗതുകം നിറഞ്ഞ ചടങ്ങുകളിലൊന്ന്. മത്സരത്തിനപ്പുറം വിശ്വാസങ്ങളും പതിവ് തെറ്റിക്കാതെയുള്ള ആചാരങ്ങളുമാണ് ആനയോട്ടത്തെ ഇത്രകണ്ട് പ്രസിദ്ധമാക്കുന്നത്. ഇത്തവണയും മുടങ്ങാതെ ഉത്സവത്തിന്‍റെ ഒന്നാം ദിവസം തന്നെ ഗുരുവായൂർ ആനയോട്ട മത്സരം നടത്തും.
ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശച്ചടങ്ങുകൾ ഫെബ്രുവരി 13 നു തുടങ്ങി 20 ന് ബ്രഹ്മകലശാഭിഷേകത്തോടെ സമാപിക്കും. ഈ വര്‍ഷത്തെ ഗുരുവായൂർ ഉത്സവം 2024 ഫെബ്രുവരി 21ന് കൊടിയേറും. മാര്‍ച്ച് 1 ആറോട്ടോടെ സമാപിക്കും. കൊടിയേറ്റ ദിനത്തിൽ നടക്കുന്ന ആനയോട്ടത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകൾ, വിശ്വാസങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

നൂറ്റാണ്ടുകളായി ഗുരുവായൂർ ക്ഷേത്രത്തിൽ മുടക്കമില്ലാതെ നടക്കുന്ന ചടങ്ങുകളിലൊന്നാണ് ഉത്സവം കൊടിയേറുന്ന ദിവസത്തിലെ ആനയോട്ടം. ആദ്യ ദിവസത്തെ ശീവേലിക്ക് ആനയെ എഴുന്നള്ളിക്കുന്ന ഒരു പതിവില്ല. ആനകളെ ഒഴിവാക്കിയുള്ള ശീവേലിയും ആനയോട്ടവും എങ്ങനെ വന്നുവെന്നറിയണമെങ്കിൽ ചരിത്രം അറിഞ്ഞിരിക്കണം.
കൊച്ചി രാജാവിന്‍റെയും സാമൂതിരി രാജവിന്‍റെയും കാലത്താണ് ഈ കഥ നടക്കുന്നത്. അക്കാലത്ത് കൊച്ചി രാജാവിന്റെ കീഴിലായിരുന്നു തൃക്കണാമതിലകം ക്ഷേത്രം. ഗുരുവായൂർ ക്ഷേ്രം സാമൂതിരിയുടെ ഉടമസ്ഥതയിലും. പണ്ട് ഗുരുവായൂർ ക്ഷേത്രത്തിന് സ്വന്തമായി ആനകളില്ലാതിരുന്ന സമയത്ത് ഉത്സവകാലത്ത് വേണ്ട ആനകളെ കൊടുത്തിരുന്നത് തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്നുമായിരുന്നു. ഒരിക്കൽ രണ്ടു രാജാക്കന്മാകും തമ്മിൽ കലഹമുണ്ടായ സമയത്ത് ഗുരുവായൂരിലേക്ക് ആനകളെ ഉത്സവത്തിന് അയക്കേണ്ടതില്ലെന്ന് തൃക്കണാമതിലകം ക്ഷേത്രം തീരുമാനമെടുത്തു.
അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ ദിവസം ആനകൾ എഴുന്നള്ളത്തിനെത്തിയില്ല. അങ്ങനെ ആ ദിവസത്തെ രാവിലത്തെ ശീവേലി ആനയില്ലാതെ നടത്തി. അങ്ങനെ ബാക്കി ഉത്സവം ആനയില്ലാതെ നടത്തേണ്ടി വരുമോ എന്ന ആശങ്കയിലിരുന്നവരുടെ മുന്നിലേക്ക് ഉച്ചകഴിഞ്ഞ് ആനകളുടെ ഒരു കൂട്ടം തന്നെ വന്നു. തൃക്കണാമതിലകത്തു നിന്നും മണികിലുക്കിയെത്തിയ ആ ആനകളുടെ ഓർമ്മയാണ് ഇന്നത്തെ ആനയോട്ടം.
ഉത്സവത്തിന്‍റെ ഒന്നാം ദിവസം ആനയോട്ടം നടക്കുന്നതു വരെ ആനളെ ക്ഷേത്ര പരിസരത്തേയ്ക്ക് കൊണ്ടുവരാറില്ല. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ കൊടിമരവും ചുറ്റുപാടും വൃത്തിയാക്കി പത്തുകാര്‍ വാര്യര്‍ ഭണ്ഡാരത്തിനു സമീപം അരിക്കോലമിടുന്ന അരിയണിയുക എന്ന ചടങ്ങു നടക്കും. തുടർന്ന്തുടര്‍ന്ന് ആനകളുടെ കഴുത്തില്‍ കെട്ടാനുള്ള ചരടില്‍ കോര്‍ത്ത കുടമണികള്‍ കോലത്തില്‍ അരിമാവ് അണിഞ്ഞതിന് മുകളില്‍ വയ്ക്കും.
പിന്നീട് കണ്ടിയൂര്‍ പട്ടത്തെ നമ്പീശന്‍ ഈ കുടമണികൂട്ടമെടുത്തു മാതമ്പാട്ട് നമ്പ്യാര്‍ക്ക് നല്‍കുകയും അദ്ദേഹം അത് ആനക്കാര്‍ക്കു കൈമാറുകയും ചെയ്യും.
അപ്പോഴേയ്ക്കും മഞ്ജുളാല്‍ത്തറയക്കു സമീപം തയ്യാറായി നിൽക്കുന്ന 12 ആനകൾക്ക് കുടമണി കെട്ടി നല്കും. എന്നാൽ ആനയോട്ടത്തിൽ അഞ്ച് ആനകൾക്കു മാത്രമേ പങ്കെടുക്കുവാൻ അനുമതിയുള്ളൂ. ഇവരെ സ്റ്റാർട്ട് ലൈനിൽ റെഡിയാക്കി നിർത്തും, തുടര്‍ന്ന് മൂന്ന് തവണ ര്‍ ശംഖ് ഊതുന്നതോടെ ക്ഷേത്രത്തെ ലക്ഷ്യമാക്കി ആനകള്‍ ഓട്ടം ആരംഭിക്കും. കിഴക്കേ ഗോപുര കവാടം കടന്ന് ക്ഷേത്രത്തിനുള്ളില്‍ എത്തുന്ന ആനയാണ് വിജയി. ഇതിനെ ശംഖ് വിളിച്ചും നിറപറ വച്ചും സ്വീകരിക്കും. തുടർന്ന് ഏഴ് പ്രദക്ഷിണം ഓടി ക്ഷേത്രനടയിലെത്തി ആന തുമ്പിക്കൈ കൊണ്ട് ഭഗവാനെ വന്ദിക്കും
ഓട്ടത്തിൽ പങ്കെടുത്ത മറ്റു ആനകൾ വടക്കേ നടപ്പുരയില്‍ നില്‍ക്കും. ബാക്കിയുള്ള ഓട്ടത്തില് പങ്കെടുക്കാത്ത ആനകൾ മെല്ലേ നടന്ന് വടക്കേ നടപ്പുരയില്‍ എത്തും. ആനയോട്ടത്തിൽ വിജയിച്ച ആനയ്ക്ക് ഉത്സവം കഴിയുന്നതു വരെ പ്രത്യേക പരിഗണന ലഭിക്കും. ഗുരുവായൂരിൽ ഏറ്റവും ആൾത്തിരക്കേറിയ ദിവസങ്ങളിലൊന്ന് ആനയോട്ട ദിവസമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













