Search
  • Follow NativePlanet
Share
» »ഗുരുവായൂർ ഏകാദശി; സർവ്വൈശ്വര്യവും മോക്ഷവും ഫലം, ഒരുവർഷത്തെ എല്ലാ ഏകാദശികൾക്കും തുല്യം, ഉത്തമം ഈ സമയം

ഗുരുവായൂർ ഏകാദശി; സർവ്വൈശ്വര്യവും മോക്ഷവും ഫലം, ഒരുവർഷത്തെ എല്ലാ ഏകാദശികൾക്കും തുല്യം, ഉത്തമം ഈ സമയം

ഗുരുവായൂർ ഏകാദശി: ഒരു വർഷത്തെ എല്ലാ ഏകദശിയും അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ ഏകാദശിക്കാലത്തും ഗുരുവായൂർ കണ്ണനെ കാണാനും ഏകാദശി അനുഷ്ഠിക്കാനുമായി എത്തുന്നത്. മൂന്നു ദിവസങ്ങളിലായി നീണ്ടുകിടക്കുന്ന ഗുരുവായൂർ ഏകാദശി വൃശ്ചികത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയാണ്.

പല കാരണങ്ങളാൽ ഗുരുവായൂർ ഏകാദശി സവിശേഷമാണ്. അതിൽ തന്നെ ഈ വർഷത്തെ തിയതിക്കും ചില പ്രത്യേകതകളുണ്ട്. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ചയാണ് വരുന്നത്. ശ്രീകൃഷ്ണ വിശ്വാസികളെയും ഭക്തരെയും സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനമാണ് ഈ ദിനം. ശ്രീകൃഷ്ണനെ ആരാധിക്കാനും ഭജിക്കാനും ഏറെ ഗുണങ്ങളുള്ളതാണ് ബുധനാഴ്ചകൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Guruvayur Ekadashi- Importance Significance
Photo Credit:

ഗുരുവായൂർ ഏകാദശി പ്രധാന്യം

ഗുരുവായൂർ ഏകാദശി നാളിൽ സർവ്വദേവഗണങ്ങളും മഹാവിഷ്ണുവിനൊപ്പം ക്ഷേത്രത്തിൽ സന്നിഹിതരായിരിക്കും എന്നാണ് വിശ്വാസം. ഇവിടുത്തെ സർവ്വചരാചകങ്ങളിലും മൺതരികളിൽ പോലും വിഷ്ണുവിന്‍റെ സാന്നിധ്യമുള്ള ദിനം. ഈ ദിവസം ക്ഷേത്രത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നതു പോലും പുണ്യമാണ്. ദർശനം നടത്തിയാൽ ഒരു ജീവിതകാലത്തേനു മുഴുവൻ വേണ്ട ഐശ്വര്യങ്ങൾ ലഭിക്കുമെന്നണ് വിശ്വാസം. വിഷ്ണു പ്രീതി, സർവ്വൈശ്വര്യം, മോക്ഷം, രോഗങ്ങൾക്കും ദുരിതങ്ങൾക്കും അറുതി, സമാധാനം ഇങ്ങനെ ഫലങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.

ഗുരുവായൂർ ഏകാദശി 2024

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു തിഥികൾ ചേരുന്നതാണ് ഗുരുവായൂർ ഏകാദശി. ഇത്തവണ ഡിസംബര്‍ 10 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശനം ദ്വാദശി ദിവസമായ ഡിസംബര്‍ 12ന് രാവിലെ 8 മണി വരെ തുടരും. അതായത് തുടർച്ചയായി 54 മണിക്കൂർ ദര്‍ശനമാണ് ഗുരുവായൂരിൽ ഏകാദശിയോട് അനുബന്ധിച്ച് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സ്പെഷ്യൽ വിഐപി ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വരിനിന്നുള്ള ദര്‍ശനം വേഗത്തിൽ സാധ്യമാവുകയും ചെയ്യും.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം മാത്രമല്ല, മേല്‍പുത്തൂര്‍ ഭട്ടതിരിപ്പാട് നാരായണീയം എഴുതി ഭഗവാന് സമർപ്പിച്ച ദിവസവും അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ ഗീത ഉപദേശിച്ചുകൊടുത്തതും ഇതേ ദിനത്തിലാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഏകാദശി ദിനത്തിൽ ഗുരുവായൂരപ്പനെ ദര്‍ശിക്കുവാൻ സാധിക്കുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിശ്വസികൾ എത്തുന്ന ദിനവും കൂടിയാണിത്.

ഏറ്റവും ശ്രേഷ്ഠം ഹരിവാസര സമയം

ഏകാദശി നാളിൽ എപ്പോൾ വേണമെങ്കിലും ക്ഷേത്രദർശനം നടത്താം. എന്നിരുന്നാലും ചില പ്രത്യേക സമയങ്ങളിൽ ദർശനം നടത്തിൽ അതിരട്ടി ഫലം നല്കുമത്രെ. ഹരിവാസര സമയത്ത് നടത്തുന്നതാണ് ഏറ്റവും ഫലപ്രദമത്രെ. വിഷ്ണു ഏറ്റവും സംപ്രീതനായി ഇരിക്കുന്ന ഈ സമയത്ത് പ്രാർത്ഥിച്ചാൽ അനുഗ്രഹങ്ങൾ നേടാമെന്നും ഏറ്റവും ശ്രേഷ്ഠമായ സമയം ഇതാണെന്നും പറയപ്പെടുന്നു.

ഈ വർഷം ഡിസംബർ 11 ബുധനാഴ്ച രാത്രി 7 മണി 48 മിനിറ്റ് മുതൽ ഡിസംബർ 12 വ്യാഴാഴ്ച രാവിലെ 6 മണി 29 മിനിറ്റ് വരെയാണ് ഈ ഹരിവാസര സമയം. 12 മണിക്കൂറാണ് പൊതുവേ ഹരിവാസര സമയം വരുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഏകാദശി വ്രതത്തിന്റെ അവസാന കാൽ ഭാഗവും (15 നാഴിക) ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി തിഥിയുടെ ആദ്യകാൽഭാഗവും ചേരുന്ന സമയമാണിത്. ഈ സമയത്ത് വിഷ്ണു ഭജനം നടത്തണമത്രെ. കുടുംബത്തിൽ ഐശ്വര്യമുണ്ടാകുവാനും ഈ സമയത്തെ പ്രാർത്ഥനകൾ സഹായിക്കും.

ഏകാദശി ദിവസം വിഷ്ണു ഭജന, ഗായത്രി മന്ത്രം, വിഷ്ണുസഹസ്രനാമം, വിഷ്ണു ദ്വാദശ നാമങ്ങൾ., നാരായണീയം തുടങ്ങിയവ ജപിക്കാൻ ഏകാദശി വ്രതത്തിൽ സമയം കണ്ടെത്തണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: guruvayur temple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+