ഗുരുവായൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം- ഭൂലോകവൈകുണ്ഡം എന്നറിയപ്പെടുന്ന, കേരളത്തിൽ ഏറ്റവും വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്ന്. ഇവിടുത്തെ ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നാണ് തിരുവുത്സവം. ഉത്സവങ്ങളുടെ ഉത്സവത്തിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. ഈ വര്‍ഷത്തെ ഗുരുവായൂർ ഉത്സവം ഫെബ്രുവരി 21ന് കൊടിയേറും. മാര്‍ച്ച് 1 ആറോട്ടോടെ സമാപിക്കും.
ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശച്ചടങ്ങുകൾ ഫെബ്രുവരി 13 നു തുടങ്ങി 20 ന് ബ്രഹ്മകലശാഭിഷേകത്തോടെ സമാപിക്കും . ഉത്സവം ഒന്നാം ദിവസമായ ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 6.30ന് ആനയില്ലാ ശീവേലി, ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആനയോട്ടം നടക്കും. മഞ്ജുളാൽ പരിസരത്തുനിന്ന് ക്ഷേത്ര സന്നിധിയിലേക്കാണ് ആനയോട്ടം നടത്തുന്നത്. വൈകിട്ട് 6.30നും 8.00 മണിക്കും ഇടയിവ്‍ ആചാര്യ വരണം, 8.00-12.00നും ഇടയിൽ തൃക്കൊടിയേറ്റം, അത്താഴപൂജ തുടങ്ങിയവ നടക്കും.

ഗുരുവായർ ഉത്സവത്തിന്‍റെ രണ്ടാം ദിവസം പ്രധാന ചടങ്ങായ അഷ്ടദിക്കുകൊടികള്‍ സ്ഥാപിക്കുകയാണ്. വിശേഷാല്‍ ശീവേലി കഴിഞ്ഞ ശേഷം ഭഗവാന് പാലഭിഷേകം, നവകം, പന്തീരടി പൂജ എന്നിവ നടക്കും. തുടർന്നു വരുന്ന മൂന്നു നാല് അഞ്ചു ഉത്സവങ്ങളിലും രാവിലെയും രാത്രിയിലുമുള്ള ശ്രീഭൂത ബലി, വിളക്കെഴുന്നള്ളിപ്പ്, മേളങ്ങള്‍ എന്നിവ നടക്കും.
ആറാം ഉത്സവത്തിന് വിശേഷാല്‍ വകകൊട്ടുകയാണ്. എട്ടാം ദിവസത്തെ ഉത്സവത്തിനാണ് . താന്ത്രികമായ ചടങ്ങുകള്‍ക്കു പ്രധാന്യമുള്ള ഉത്സവബലി നടക്കുന്നത്. പത്താം ഉത്സവം ആറാട്ട് ആണ്. മാർച്ച് ഒന്നിന് രാത്രി 10നും 11നും ഇടയിലാണ് ആറാട്ട്. രാത്രി 11 മുതൽ കിഴക്കേ ഗോപുരത്തിലൂടെ എതിരേൽപ്പ് നടക്കും. തുടർന്ന് കൊടിയിറക്കൽ ചടങ്ങ്.
കലശദിവസങ്ങളിൽ വടക്കേനടയിലെ വാതിലിൽ കൂടിയാണ് ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനം. മാത്രമല്ല, ക്ഷേത്രത്തിൽ കലശ-ഉത്സവച്ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല. എന്നാൽ, ചോറൂൺ, തുലാഭാരം തുടങ്ങിയ വഴിപാടുകൾ പതിവുപോലെ തന്നെ ഉണ്ടായിരിക്കും. കലശദിവസങ്ങളിൽ വടക്കേനടയിലെ വാതിലിൽ കൂടിയാണ് വിശ്വാസികൾക്ക് ക്ഷേത്രത്തിലെ നാലമ്പലത്തിലേക്ക് പ്രവേശനം. ഇതിനായി ഒരു വരി മാത്രമേ ഉണ്ടാകൂ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












