Search
  • Follow NativePlanet
Share
» »ഗുരുവായൂർ ക്ഷേത്രത്തിലെ അത്തിമര ഗണപതി.. ദോഷങ്ങൾ മാറ്റി ഐശ്വര്യം ഇരട്ടിയാക്കുന്ന ഇടം

ഗുരുവായൂർ ക്ഷേത്രത്തിലെ അത്തിമര ഗണപതി.. ദോഷങ്ങൾ മാറ്റി ഐശ്വര്യം ഇരട്ടിയാക്കുന്ന ഇടം

ഗുരുവായൂർ ഉണ്ണിക്കണ്ണനെ ഒരു നോക്കു കണ്ടാൽ ജീവിതസാഫല്യമായി എന്നാണ് വിശ്വാസം. എത്ര ത്യാഗം സഹിച്ചും തിക്കും തിരക്കുമാണെങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ ഗുരുവായൂരപ്പനെ കണ്ടു തൊഴുത് മടങ്ങാൻ ആയിരങ്ങളാണ് ഓരോ ദിവസവും ഭൂമിയിലെ വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂരിലെത്തുന്നത്. പ്രാർത്ഥനകളും പൂജകളും യഥാവിധി കഴിച്ച് മടങ്ങുമ്പോഴും പലരും വിട്ടുപോകുന്ന ഒന്നാണ് ഗുരുവായൂരിലെ അത്തിവൃക്ഷ ഗണപതിയെ വണങ്ങുവാൻ.

ഗുരുവായൂരിൽ ദർശനത്തിനായെത്തുമ്പോള്‍ തീർച്ചയായും കണ്ടു വണങ്ങി പോകേണ്ട ഇടങ്ങളിലൊന്നാണ് അത്തിവൃക്ഷ ഗണപതി അഥവാ അത്തിമര ഗണപതി. വിഘ്നങ്ങളകറ്റുന്ന ഈ ഗണപതിയെ കണ്ടാൽ ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്തിമര ഗണപതിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും എന്തുകൊണ്ട് മറക്കാതെ ഈ അത്തിമര ഗണപതിയെ തൊഴുത് പോകണം എന്നതിനെക്കുറിച്ചും വായിക്കാം.

Athimara Ganapathy

ഗുരുവായൂർ യാത്രയിൽ പലരും അറിയാതെ വിട്ടുപോകുന്ന ഒരിടമാണ് വനഗണപതി എന്ന അത്തിമര ഗണപതി. ഗുരുവായൂർ ക്ഷേത്രമതിലകത്തിന് പുറത്ത്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്‍റെ തെക്കുകിഴക്ക് ഭാഗത്ത് ദേവസ്വം ഓഫീസിന് സമീപമാണ് അത്തിവൃക്ഷ ഗണപതിയുള്ളത്. തുറസ്സായ സ്ഥലത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ ഇവിടെ വന്ന് പ്രത്യേകം തൊഴുത് പ്രാർത്ഥിക്കണമെന്നാണ് വിശ്വാസികൾ പറയുന്നത്.

ഗുരുവായൂരപ്പനെ തൊഴുന്നതിനു മുൻപ്

അത്തമര ഗണപതിയെ തൊഴുതതിന് ശേശം വേണം ഗുരുവായൂരപ്പനെ തൊഴാൻ എന്നാണ് മറ്റൊരു വിശ്വാസം. ഓഫീസ് ഗണപതി എന്നും ദേവസ്വം ഗണപതിയെന്നും ഈ ഗണപതിയെ വിളിക്കുന്നു. പണ്ടുകാലത്ത് ഒരിക്കൽ ഗുരുവായൂര് ക്ഷേത്രക്കുളം വറ്റിച്ചപ്പോൾ കിട്ടിയതാണ് ഈ വിഗ്രഹമെന്നും പിന്നീട് ഇവിടെ പ്രധാന സ്ഥലങ്ങളിലൊന്നായി മാറുകയും ചെയ്തു. ഇന്ന് ദിവസവും രണ്ട് നേരം പൂജ ഇവിടെ നടത്തുന്നു.

Importance And Benefits Of Visiting Athimara Ganapathy

ഗുരുവായൂരപ്പനെ തൊഴാൻ എത്തുന്ന ആളുകളുടെയത്രയും തന്നെ തിരക്ക് ഇന്നിപ്പോൾ ഈ ഗണപതിയുടെ സന്നിധിയിലും കാണാ. ഇവിടെ തൊഴുതിട്ടു വേണം ഗുരുവായൂരപ്പന്‍റെ അടുത്തേയ്ക്ക് പോകാൻ എന്നതാണ് ഇതിനു കാരണം.

ജീവിതത്തിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഗണപതിയോട് പ്രാർത്ഥിക്കുന്ന ഒരു പതിവുണ്ടല്ലോ. അതോടൊപ്പം ഗ്രഹങ്ങളുടെ ദോഷങ്ങൾ മാറുവാനും ജാതകത്തിൽ കേതുദോഷമുള്ളവർക്ക് അതു നീങ്ങുവാനും അത്തിമരത്തിനു ചുവട്ടിലുള്ള ഈ ഗണപതിയോട് പ്രാർത്ഥിച്ചാൽ ഫലം ലഭിക്കുമത്രെ. മാത്രമല്ല, ദോഷങ്ങൾ മാറുവാനും നല്ല ഫലങ്ങളും ഐശ്വര്യവും ഇരട്ടിയായി ജീവിതത്തില്‍ സംഭവിക്കാനും ഇവിടുത്തെ പ്രാർത്ഥന സഹായിക്കും. കിഴക്കോട്ട് ദർശനമായാണ് ഈ വനഗണപതി നിലകൊള്ളുന്നത്.

athimara ganapati

ഉത്രം നക്ഷത്രക്കാർ

ഉത്രം നക്ഷത്തിൽ ജനിച്ചവരെ സംബന്ധിച്ചെടുത്തോളം അത്തിമരത്തിനു ചുവട്ടിലെ ഈ ഗണപതിയെ തൊഴുത് പ്രാർത്ഥിക്കുക എന്നത് വളരെ പ്രധാനമാണ്. ഉത്രം നക്ഷത്രക്കാരുടെ വൃക്ഷമായ അത്തിവൃക്ഷത്തിനു ചുവട്ടിലാണ് ഗണപതിയെന്നതാണ് ഈ പ്രാധാന്യത്തിന് കാരണം. ഇത് കൂടാതെ ഈ ഗണപതിക്കു മുന്നിൽ തേങ്ങയുടച്ച്, കറുകമാല, ചെത്തി, തുളസിമാലകള്‍ എന്നിവ അണിയിച്ച്, എണ്ണ വഴിപാടു നല്‍കി അവിൽ നിവേദ്യം പ്രാര്‍ത്ഥിക്കുന്ന പതിവും വിശ്വാസികള്‍ക്കുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+