ഭൂലോകവൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം കേരളത്തിലെ ഏറ്റവും പേരുകേട്ടതും തിരക്കേറിയതുമായ തീർത്ഥാടന കേന്ദ്രമാണ്. മനസ്സിന്‍റെ ഭാരങ്ങൾ മുഴുവനും ഗുരുവായൂരപ്പനു മുന്നിൽ ഇറക്കിവെച്ച് ഭഗവാന്‍റെ അനുഗ്രഹം നേടി പോകുവാനാണ് വിശ്വാസികളിവിടെയെത്തുന്നത്. ഇവിടുത്തെ ഓരോ നേരത്തെയും പൂജകൾക്കും ദർശനങ്ങൾക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഗുരുവായൂരിലെ ദർശനങ്ങളിൽ ഏറ്റവും പ്രാധാന്യം നിർമ്മാല്യ ദർശനത്തിനാണ്. ഗുരുവായൂരപ്പന്റെ നിർമ്മാല്യം തൊഴാനായി അഭൂതപൂർവ്വമായ തിരക്കാണ് ഓരോ ദിവസവും ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത് ദര്‍ശനത്തിലെ ഏറ്റവും വിശുദ്ധമായ സമയമായാണ് വിശ്വാസികൾ നിർമ്മാല്യ ദർശനത്തെ കാണുന്നത്. ഇതാ ഗുരുവായൂർ നിർമ്മാല്യ ദർശനത്തിന്റ പ്രാധാന്യവും സവിശേഷതകളും എന്തൊക്കെയാണെന്ന് നോക്കാം.

ഗുരുവായൂരിലെ നിർമ്മാല്യ ദർശനം
ഗുരുവായൂരിലെ നിരവധി ദർശനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും സവിശേഷവുമായ ദർശനമാണ് നിർമ്മാല്യ ദർശനം. ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ചടങ്ങാണിത്. തലേന്ന് നടയടയ്ക്കുന്നതിന് മുൻപ് വിഗ്രഹത്തിൽ ചാർത്തി മാലകളും പൂക്കളും ഒക്കെ എടുത്തു മാറ്റുന്നതിനു മുൻപായി കൃഷ്ണ വിഗ്രഹത്തെ ദർശിക്കുന്ന ഈ സമയത്ത് തലേന്നത്തെ എല്ലാ അലങ്കാരങ്ങളും കൃഷ്ണനിൽ കാണാം. ക്ഷേത്ര ദർശനം ആരംഭിക്കുന്നതും ഈ ചടങ്ങോടെയാണ്.
നിർമ്മാല്യ ദർശനം സമയം
നിത്യവും പുലർച്ചെ രണ്ടര മണിയോടെ രുദ്രതീർത്ഥത്തിൽ നിന്നും കുളികഴിഞ്ഞെത്തുന്ന മേൽശാന്തി മൂന്നു മണിയോടെ നടതുറക്കും. നാരായണവും ജ്ഞാനപ്പാനയും ഹരിനാമകീർത്തവും ഒപ്പം ശംഖനാദവും തകിലും നാദസ്വരവും മുഴങ്ങി നിൽക്കുന്ന അന്തരീക്ഷത്തിലാണ് ഭഗവാനെ പള്ളിയുണർത്തുന്നത്. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ നിർമ്മല്യ ദർശന സമയം. ഇതിനായി പുലർച്ചെ രണ്ടു മണി മുതൽ തന്നെ വിശ്വാസികൾ ക്ഷേത്രത്തിലെത്തും.

വിശ്വരൂപ ദർശനം
വിശ്വരൂപത്തിലാണ് ഭഗവാൻ ഈ നിർമ്മാല്യ സമയത്ത് ദര്‍ശനം നല്കുന്നത്. ഇത് ദർശിക്കുന്നവരുടെ പാപങ്ങൾ ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു. രാത്രി മുഴുവൻ ക്ഷേത്രത്തിനുള്ളിലുണ്ടാകുന്ന ചൈതന്യം വിശ്വാസികളിലേക്ക് വരുന്ന സമയമാണിതെന്നും ഇവിടെ പറയപ്പെടുന്നു . ആഗ്രഹങ്ങളെല്ലാം സാധ്യമാകുവാനും ജീവിതത്തിൽ ഉന്നതിയും ഐശ്വര്യവും നേടുവാനും ഈ വിശ്വരൂപ ദർശനം സഹായിക്കും. വ്യാഴത്തിന്‍റെയും ബുധന്‍റെയും ദോഷങ്ങൾ മാറുവാനും ഈ ദര്‍ശനം സഹായിക്കും.
സർവ്വ ദോഷങ്ങളും മാറി സർവ്വഭാഗ്യവും ലഭിക്കുവാനും നിർമ്മാല്യ ദർശനം സഹായിക്കുമത്രെ.
നിർമ്മാല്യ ദർശനം കഴിഞ്ഞാൽ 3.20 മുതൽ 3.30 വരെ എണ്ണയഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം എന്നീ ചടങ്ങുകളാണ് നടക്കുന്നത്. ബിംബത്തിൽ നിന്നും എണ്ണമെഴുക്ക് നീക്കുന്ന ചടങ്ങാണ് ആദ്യം. നല്ലെണ്ണയിൽ അഭിഷേകം നടത്തിയ പയറുപൊടിയോ വാകപ്പൊടിയോ കൊണ്ടാണ് ഇത് ചെയ്യുന്നത്. വാകച്ചാർച്ച് എന്നാണിത് അറിയപ്പെടുന്നത്. ഈ സമയത്തും ദർശനം നടത്താം. നാമം ജപിച്ച് ചടങ്ങിനു സാക്ഷ്യം വഹിക്കുകയാണ് വിശ്വാസികൾ ചെയ്യുന്നത്.
വാകച്ചാർത്ത് കഴിഞ്ഞാൽ ശംഖാഭിഷേകം ആണ്. ശംഖാഭിഷേഖകത്തിൽ പങ്കെടുത്തു പ്രാർത്ഥിച്ചാൽ ജീവിതത്തിലെ ദാരിദ്രം മാറുമെന്നു വിശ്വസിക്കപ്പെടുന്നു. അഭിഷേകം കഴിഞ്ഞാൽ പള്ളിനീരാട്ട്. തുടർന്ന് മലർനിവേദ്യമാണ്. അതിനു ശേഷം വിഗ്രഹാലങ്കാരം നടക്കും. ഈ രണ്ടു ചടങ്ങുകളിലും വിശ്വാസികൾക്ക് നാലമ്പലത്തിൽ തന്നെ നിൽക്കാമെങ്കിലും ഈ സമയത്ത് ദർശനം സാധിക്കില്ല.
ആഴ്ചാവസാനങ്ങളിലെയും അവധി ദിവസങ്ങളിലെയും ദർശന സമയം
ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും ദർശന സമയം നീട്ടിയിട്ടുണ്ട്. പുലർച്ചെ 3.00 മുതൽ 3.30 വരെ നിർമാല്യ ദർശനം, 3.30 മുതൽ 4.15 വരെ മലർ നിവേദ്യം, അലങ്കാരം, 4.15 മുതൽ 4.30 വരെ ഉഷഃപൂജ, 5.45 വരെ ദർശന സമയം, 5.45 മുതൽ 7.00 മണി വരെ എതിരേറ്റ് പൂജ, 7.00 മുതൽ 7.20 വരെ ദർശനം, 7.15 മുതൽ 9.00 വരെ ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ , 8.10 മുതൽ 9.10 വരെ ദർശനം,11.30 മുതൽ 12.30 വരെ ഉച്ചപൂജ എന്നിവയാണ് ഉച്ചപൂജ വരെയുള്ള ചടങ്ങുകളും സമയവും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












