Search
  • Follow NativePlanet
Share
» »കല്ലിൽ സ്വപ്നമെഴുതിയ ഹംപി; 72 മണിക്കൂറിൽ കണ്ടുതീർക്കാം, ഭൂമിക്കടിയിലെ ക്ഷേത്രം മുതല്‍ ആകാശഗോപുരം വരെ

കല്ലിൽ സ്വപ്നമെഴുതിയ ഹംപി; 72 മണിക്കൂറിൽ കണ്ടുതീർക്കാം, ഭൂമിക്കടിയിലെ ക്ഷേത്രം മുതല്‍ ആകാശഗോപുരം വരെ

സാഹസികതയും ചരിത്രവും കാഴ്ചകളും ആഘോഷവും രുചികളും എല്ലാം ചേരുന്ന ഒരു യാത്ര പോകാൻ ആഗ്രഹമുണ്ടോ? സിനിമകളിൽ കാണുന്നതു പോലെ വിദേശ രാജ്യങ്ങളിലൂടെയുള്ള റോഡ് ട്രിപ്പോ പാക്കേജുകളോ ഒന്നും വേണ്ടാതെ പോകാൻ പറ്റുന്ന ഒരടിപൊളി സ്ഥലം നമുക്കുണ്ട്. ചരിത്രത്തിൽ നിന്നും ഇന്നും വാതിൽ തുറന്നു വന്നിട്ടില്ലാത്ത ഒരിടം. ആകാശത്തിനു പോലും പാറക്കെട്ടുകൾ അതിർത്തി തീർത്തിരിക്കുന്ന ഹംപി ഓരോ കാഴ്ചയും സന്ദർശകരെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തും.

അമ്പരപ്പിക്കുന്ന ഭൂപ്രകൃതി, ചരിത്രാവശിഷ്ടങ്ങൾ, സംസ്കാരം എന്നിങ്ങനെ ഹംപിയിലേക്ക് വരാൻ കൊതിപ്പിക്കുന്ന കാര്യങ്ങൾ ഒത്തിരിയുണ്ട്. ചരിത്രം അറിയാനും അതിനെ ഓരോ അടരുകളായി കണ്ടു തീർക്കാനും ഇഷ്ടമുള്ളവർക്ക് മാത്രമല്ല, നീണ്ടു വിശാലമായി കിടക്കുന്ന, പാറക്കെട്ടുകളിൽ കവിത എഴുതിയിരിക്കുന്ന ഇടത്തുകൂടി അലഞ്ഞു തിരിഞ്ഞു നടക്കാൻ ആഗ്രഹമുള്ളവർക്കും പറ്റിയ ഇടമാണിത്.

യുനസ്കോയുടെ പൈതൃക ഇടമായ ഹംപിയുടെ ചരിത്രവും ഇവിടുത്തെ പ്രധാന സ്ഥലങ്ങളും ക്ഷേത്രങ്ങളും ഒക്കെ നമുക്കറിയാം. എന്നാൽ ഇവിടേക്ക് ഒരു യാത്ര വരുന്നതിന് മുൻപ് ആദ്യം ചെയ്യേണ്ടത് വിശദമായ ഒരു പ്ലാൻ തയ്യാറാക്കുകയാണ്. ചെലവഴിക്കുന്ന ഓരോ ദിവസവും എവിടെയൊക്കെ പോകണം, ഏതൊക്കെ സ്ഥലങ്ങൾ കാണണം എന്നു നേരത്തെ തീരുമാനിച്ചാൽ തന്നെ യാത്ര പകുതി വിജയിച്ചു. ഇവിടെയെത്തി തീരുമാനിക്കാം എന്നാണെങ്കിൽ അവസാനം ഏതെങ്കിലും കുറച്ചിടങ്ങൾ മാത്രം കണ്ട്, പലതും വിട്ടുപോയി മടങ്ങേണ്ടി വരും.

ഹംപിയിൽ 72 മണിക്കൂർ

ഹംപിയിൽ എങ്ങനെ മൂന്ന് ദിവസം അഥവാ 72 മണിക്കൂർ ചെലവഴിക്കാം എന്നാണ് ഈ ആർട്ടിക്കിളിൽ വിശദമാക്കുന്നത്. സ്ഥലങ്ങൾ മാത്രം കണ്ട് ഓടിപ്പിടിച്ചൊരു യാത്രയല്ല, മറിച്ച് വിശദമായി ഓരോ സ്ഥലത്തെയും പരിചയപ്പെട്ട് പോകാൻ സാധിക്കുന്ന ഒരു പ്ലാനാണിത്.

ഒന്നാം ദിവസം

വിജയ വിറ്റാല ക്ഷേത്രം

പുലർച്ചയോടെ ഹംപിയിൽ എത്തിയാൽ ഒന്നു ഫ്രഷ് ആയി രാവിലെയോടെ യാത്രകൾ തുടങ്ങാം. ആദ്യം സന്ദർശിക്കുന്ന ഇടം വിജയ വിറ്റാല ക്ഷേത്രമാണ്. തുംഗഭദ്രാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഹംപിയിലെ ഏറ്റവും മനോഹരമായ ഈ ക്ഷേത്രത്തിലാണ് സംഗീതം പൊഴിക്കുന്ന തൂണുകളുള്ളത്. മ്യൂസിക്കൽ പില്ലേഴ്സ് എന്നു പേരുള്ള 56 തൂണുകളാണ് ഇവിടെയുള്ളത്. ഇതിൽ പ്രത്യേക രീതിയിൽ തൊട്ടാൽ സംഗീതം പുറപ്പെടും. കല്ലിൽ കൊത്തിയ രഥമാണ് മറ്റൊരു കാഴ്ച. കർണ്ണാടകയുടെ ഏറ്റവും മനോഹരമായ അടയാളം കൂടിയാണ് ഈ രഥം.

ആനപ്പന്തി / എലിഫന്‍റ് സ്റ്റേബിൾസ്

ഹംപിയിലെ കൗതുകമുണർത്തുന്ന മറ്റൊരു കാഴ്ചയാണ് അവിടുത്തെ വലിയ ആനപ്പന്തി അഥവാ എലിഫന്‍റ് സ്റ്റേബിൾസ്. രാജാക്കന്മാരുടെ ആനകൾക്കായി പണികളിപ്പിച്ചതാണിത്. 11 താഴികക്കുടങ്ങളും നീണ്ട ഇടനാഴിയും ഒക്കെ ഇതിനുണ്ട്. കൂടാതെ ആനകളുടെയും മറ്റു മൃഗങ്ങളുടെയും ധാരാളം ചിത്രപ്പണികളും ഇവിടെ കാണാം.

ഹസാര രാമ ക്ഷേത്രം

ഹംപി മുഴുവനും ക്ഷേത്രങ്ങളല്ലെങ്കിലും ഇവിടെ അധികവും പുരാതന ക്ഷേത്രങ്ങളാണുള്ളത്. അതിലൊന്നാണ് രാജകുടുംബാംഗങ്ങൾക്കു വേണ്ടി മാത്രമുണ്ടായിരുന്ന ഹസാര രാമ ക്ഷേത്രം. പുരാണങ്ങളിലെ പല ഇതിഹാസങ്ങളും ഇതിന്റെ ചുവരിൽ കാണാം.

ക്വീൻസ് ബാത്ത്

വിജയനഗര സാമ്രാജ്യത്തിലെ രാജസ്ത്രീകൾക്കു കുളിക്കാനായി നിർമ്മിച്ച ഇടമാണ് ക്വീൻസ് ബാത്ത്. കുളിപ്പുരയെന്ന് പറയാമെങ്കിലും ഒരു രാജകീയ പ്രൗഡി ഇതിനുണ്ട്. സമചതുരാകൃതിയിൽ നീണ്ട കുളമാണിത്. അതിനു ചുറ്റിലും നിരവധി പടവുകളും കിളിവാതിലുളും ജാലകങ്ങളും ഒക്കെ നിര്‍മ്മിച്ചിട്ടുണ്ട്. തുറന്ന മേൽക്കൂരയാണ് ഇതിനുള്ളത്. കുളിക്കാൻ മാത്രമല്ല, കലാപ്രകടനങ്ങൾക്കും മറ്റു പരിപാടികൾക്കും ഒക്കെ ഇതുപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.

രണ്ടാം ദിവസം

വിരൂപാക്ഷ ക്ഷേത്രം

രണ്ടാമത്തെ ദിവസത്തെ യാത്ര വിരൂപാക്ഷ ക്ഷേത്ര സന്ദർശനത്തോടെ തുടങ്ങാം. ശിവനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം അതിന്‍റെ ഉയരമേറിയ ഗോപുരങ്ങൾക്ക് പ്രസിദ്ധമാണ്. വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും മികച്ച നിര്‍മ്മിതികകളിലൊന്നാണിത്. ക്ഷേത്രം 7-ാം നൂറ്റാണ്ടിലാണ് നിർമ്മിച്ചതെങ്കിലും കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയത് 11-ാം നൂറ്റാണ്ടിലാണെന്നാണ് കരുതുന്നത്,. ഇതിനു സമീപത്തായി എത്തിച്ചേരാൻ മറ്റിടങ്ങളും യാത്രയിൽ ഉൾപ്പെടുത്താം.

ഹംപി ആര്‍ട്ട് ലാബ്

രണ്ടാമത്തെ ദിവസം തന്നെ 2024 ഫെബ്രുവരിയിൽ ആരംഭിച്ച ഹംപി ആർട്ട് ലാബ്സ് കൂടി കാണാം. ഹംപിക്ക് സമീപമുള്ള ഒരു പുതിയ കലാകേന്ദ്രമാണ്. ജെഎസ്ഡബ്ലു ഗ്രൂപ്പിൻറെ സോഷ്യൽ ഡെവലപ്‌മെന്‍റ് വിഭാഗമായ ജെഎസ്ഡബ്ലു ഫൗണ്ടേഷൻറെ ഒരു സംരംഭമാണ് ഇത്. ലോകോത്തര പ്രദർശനത്തിനുള്ള ഗാലറികൾ ഉൾപ്പെടെയുള്ളവ ഇവിടെയുണ്ട്.

ഹംപിയിലെ ഭക്ഷണം

കർണ്ണാടകയുടെ തനത് നാടൻ രുചികൾ ലഭിക്കുന്ന ഇടമാണ് ഹംപി. അതുകൊണ്ടു തന്നെ രണ്ടാമത്തെ ദിവസത്തിന്‍റെ കുറച്ച് ഭാഗം ഇവിടുത്തെ രുചികൾ പരീക്ഷിക്കാനായി മാറ്റിവെക്കാം

മൂന്നാം ദിവസം

യാത്രയുടെ അവസാന ദിവസമായ ഇന്ന് മാതംഗി ഹിൽസിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാം. സൂര്യോദയം കാണാനായി ഹംപിയിൽ എല്ലാവരും പോകുന്ന ഇടമാണിത്. വേണമെങ്കിൽ രണ്ടാമത്തെ ദിവസം രാവിലെ മാതംഗി ഹിൽസ് സന്ദർശിച്ച് മൂന്നാം ദിവസം ഹേമകുണ്ഡ ഹിൽസ് കാണുന്ന വിധത്തിലും പ്ലാൻ ചെയ്യാം. ഇവിടെ നിന്നാൽ ഹംപിയുടെ മുഴുവൻ കാഴ്ചയും കിട്ടും. അതല്ലെങ്കില് തുംഗഭഗ്രാ നദി കടന്ന് ആഞ്ജനേയ ഹിൽസിലേക്ക് പോകാം.

ഹംപി ബസാർ

വൈകുന്നേരങ്ങളിൽ ഇവിടെ സജീവമാകുന്ന ഹംപി മാർക്കറ്റ് കാണാതെ മടങ്ങരുത്. ഒരു കാലത്ത് ഇന്ത്യയിലെ ന്നെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി ബസാർ.

ഇത്രയുമാണ് ഹംപിയിൽ പ്രധാനമായും കാണേണ്ട കാഴ്ചകൾ. ഇത് കൂടാതെ ലോട്ടസ് മഹൽ, പാൻ-സുപാരി ബസാർ, ഗരുഡ രഥം, വീരഭദ്ര പ്രതിമ, ബഡവ ലിംഗ ക്ഷേത്രം, ഭൂഗർഭ ശിവക്ഷേത്രം, മന്മഥ തീർത്ഥക്കുളം,ഉഗ്രനരസിംഹമൂർത്തി, എന്നിങ്ങനെ നിരവധി കാഴ്ചകളുണ്ട്. പല സ്ഥലങ്ങളും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ അവ കോർത്തിണക്കി കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: hampi karnataka unesco
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+